എംബാപ്പയുടെ ചതി, ഇനി പിഎസ്‌ജിക്ക് നെയ്‌മറുടെ കാലിൽ വീണപേക്ഷിക്കാം | PSG
തീർത്തും അപ്രതീക്ഷിതമായാണ് കിലിയൻ എംബാപ്പെ പിഎസ്‌ജിയുമായി കരാർ പുതുക്കുന്നില്ലെന്ന തീരുമാനം അറിയിച്ചത്. ഫ്രാൻസിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള റിപ്പോർട്ടുകളെല്ലാം താരം ഇക്കാര്യം ക്ലബ്ബിനെ അറിയിച്ചുവെന്ന് വ്യക്തമാക്കുന്നു. ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള താരം അത് പുതുക്കുന്നില്ലെന്ന തീരുമാനം എടുത്തതോടെ ഈ സമ്മറിൽ തന്നെ എംബാപ്പയെ വിൽക്കേണ്ടി വരുമെന്ന സാഹചര്യമാണ് പിഎസ്‌ജി നേരിടുന്നത്. എംബാപ്പയെ വിൽക്കേണ്ടി വന്നാൽ തുടർച്ചയായി രണ്ടാമത്തെ വമ്പൻ താരത്തെയാണ് പിഎസ്‌ജിക്ക് നഷ്‌ടമാവുക. നേരത്തെ ലയണൽ മെസി കരാർ പുതുക്കുന്നില്ലെന്ന് തീരുമാനിച്ച് അമേരിക്കൻ ക്ലബായ […]