മെസിയുടെ പേരിൽ അഴിമതി നടക്കുന്നു, പുറത്തിറങ്ങാൻ പോലുമാകാതെ അർജന്റീന താരങ്ങളും | Messi
അന്താരാഷ്‌ട്ര സൗഹൃദമത്സരങ്ങൾക്കായി ചൈനയിൽ എത്തിയിരിക്കുകയാണ് അർജന്റീന ടീം. മത്സരങ്ങൾക്ക് പുറമെ പ്രൊമോഷൻ പരിപാടികളിലും ലോകകപ്പ് നേടിയ അർജന്റീന ടീമിലെ താരങ്ങൾ പങ്കെടുക്കുന്നുണ്ട്. ചൈനയിലേക്കുള്ള മെസിയുടെയും സംഘത്തിന്റെയും സന്ദർശനം വലിയ ആവേശമാണ് ഉണ്ടാക്കിയത്. വമ്പിച്ച വരവേൽപ്പാണ് അർജന്റീന ടീമിന് ബീജിങ്ങിൽ ലഭിച്ചിരിക്കുന്നത്. അതിനിടയിൽ ലയണൽ മെസിയുടെ പേരിൽ വലിയ അഴിമതി നടക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി ബീജിങ്ങിലെ പോലീസ് രംഗത്തു വന്നിട്ടുണ്ട്. നാല്പത്തിരണ്ടായിരം ഡോളർ (34 ലക്ഷം രൂപയോളം) നൽകിയാൽ ലയണൽ മെസിക്കൊപ്പം ഡ്രിങ്ക്സ് നടത്താൻ കഴിയുമെന്ന വാഗ്‌ദാനം നൽകി ചിലർ […]