മെസി തഴഞ്ഞത് ചാമ്പ്യൻസ് ലീഗ് വീണ്ടുമുയർത്താനുള്ള അവസരം, യൂറോപ്പിൽ നിന്നും ഓഫർ നൽകിയത് കിടിലൻ ക്ലബുകൾ | Messi
ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള തീരുമാനം വെളിപ്പെടുത്തിയതിനു ശേഷം ലയണൽ മെസി പറഞ്ഞത് യൂറോപ്പിൽ നിന്നും ബാഴ്‌സലോണയെ കൂടാതെ ചില ക്ലബുകൾ തനിക്ക് ഓഫർ നൽകിയിരുന്നു എന്നാണു. എന്നാൽ ബാഴ്‌സലോണയിലേക്ക് ചേക്കേറാനുള്ള ആഗ്രഹം ഉണ്ടായിരുന്ന താരം അത് നടക്കില്ലെന്ന് വ്യക്തമായതോടെ അമേരിക്കൻ ലീഗിലേക്ക് ചേക്കേറാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ യൂറോപ്പിൽ നിന്നുള്ള ഓഫറുകൾ മെസി പരിഗണിക്കണമായിരുന്നു എന്നാണ് ആരാധകർ ഇപ്പോൾ കരുതുന്നുണ്ടാവുക. റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസിക്ക് ഓഫർ നൽകിയ യൂറോപ്പിൽ നിന്നുള്ള ക്ലബുകൾ ന്യൂകാസിൽ യുണൈറ്റഡും ഇന്റർ മിലാനുമാണ്. […]