സസ്പെൻസ് പൊളിക്കാതെ ലയണൽ മെസി, പരിഗണനയിലുള്ളത് രണ്ടു ക്ലബുകൾ മാത്രം | Lionel Messi
ലയണൽ മെസിയുടെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട സങ്കീർണതകൾ വീണ്ടും തുടരുകയാണ്. ലാ ലീഗയുടെ അനുമതി ലഭിച്ചതോടെ മെസിയുടെ തിരിച്ചുവരവ് എളുപ്പമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതിൽ യാതൊരു മുന്നേറ്റവും ഉണ്ടായിട്ടില്ല. ലാ ലിഗ ബാഴ്‌സയുടെ പദ്ധതി അംഗീകരിച്ചെങ്കിലും മെസിയെ ടീമിന്റെ ഭാഗമാക്കാൻ ഏതെങ്കിലും താരത്തെ വിൽക്കണമെന്നതാണ് മെസിയുടെ തിരിച്ചുവരവിലെ പുതിയ പ്രതിസന്ധി. ലയണൽ മെസിയുടെ കാര്യത്തിൽ പെട്ടന്നൊരു തീരുമാനമെടുക്കാൻ താരത്തിന്റെ അച്ഛൻ ക്ലബ് നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും അതിനവർക്ക് കഴിയില്ല.ടീമിലെ താരങ്ങളെ വിൽക്കാൻ എളുപ്പത്തിൽ കഴിയില്ലെന്നതിനാൽ ലയണൽ മെസിയോട് കുറച്ചുകൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. […]