എംഎസ്എൻ ത്രയം വീണ്ടുമൊരുമിച്ചു, ഒരിക്കലും പിരിക്കാനാവാത്ത കൂട്ടുകെട്ടെന്ന് ആരാധകർ | Lionel Messi

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റനിരയെ എടുത്തു നോക്കിയാൽ അതിൽ മുന്നിലുണ്ടാകും ലയണൽ മെസി, നെയ്‌മർ, ലൂയിസ് സുവാരസ് കൂട്ടുകെട്ട്. ബാഴ്‌സലോണയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു എന്നതിനൊപ്പം ഈ മൂന്നു താരങ്ങളും കളിക്കളത്തിലും പുറത്തും വലിയ സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദം ഇപ്പോഴും അതുപോലെ തുടരുന്നുണ്ടെന്നതും എല്ലാവർക്കുമറിയാം. ഈ മൂന്ന് താരങ്ങളും പരസ്‌പരം തങ്ങളുടെ സ്നേഹം പങ്കുവെക്കുന്ന കാഴ്‌ചയാണ്‌ കഴിഞ്ഞ ദിവസം കണ്ടത്. കഴിഞ്ഞ ദിവസം പിഎസ്‌ജി വിടുന്ന ലയണൽ മെസിക്ക് നെയ്‌മർ സന്ദേശം നൽകിയപ്പോൾ അതിനു […]

ലയണൽ മെസിയും എർലിങ് ഹാലൻഡുമല്ല, അടുത്ത ബാലൺ ഡി ഓർ പുരസ്‌കാരം നേടാനർഹൻ എംബാപ്പെയാണെന്ന് ദെഷാംപ്‌സ് | Ballon Dor

ഫുട്ബോൾ ആരാധകർ ഇപ്പോൾ സജീവമായി ചർച്ച ചെയ്യുന്ന കാര്യമാണ് അടുത്ത ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ അർഹതയുള്ള താരം ആരാണെന്നത്. ഖത്തർ ലോകകപ്പ് വിജയം നേടിയതിനു പിന്നാലെ ലയണൽ മെസി അടുത്ത ബാലൺ ഡി ഓർ നേടുമെന്നാണ് ഏവരും പറഞ്ഞിരുന്നതെങ്കിലും യൂറോപ്പിലും ഇംഗ്ലണ്ടിലും മാഞ്ചസ്റ്റർ സിറ്റി നടത്തിയ അസാമാന്യ കുതിപ്പ് അതിൽ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗും എഫ്എ കപ്പും നിലവിൽ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അവർ വിജയിച്ചാൽ ഹാലാൻഡ് […]

ലയണൽ മെസിയുടെ കരുത്ത് പിഎസ്‌ജി അറിയുന്നു, ഫ്രഞ്ച് ക്ലബിൽ നിന്നും വമ്പൻ കൊഴിഞ്ഞുപോക്ക് | Lionel Messi

കഴിഞ്ഞ ദിവസമാണ് ലയണൽ മെസി പിഎസ്‌ജിക്കു വേണ്ടി അവസാനത്തെ മത്സരം കളിച്ചത്. ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ക്ലബ് വിട്ട താരം രണ്ടു വർഷമായി ഫ്രഞ്ച് ക്ലബിനൊപ്പമായിരുന്നു. ഈ സീസണോടെ കരാർ അവസാനിച്ച ലയണൽ മെസി അത് പുതുക്കാൻ തയ്യാറാകാതെയാണ് ക്ലബിൽ നിന്നും വിടപറയുന്നത്. ലയണൽ മെസി ക്ലബ് വിടാൻ പിഎസ്‌ജി ആരാധകരിൽ ഒരു വിഭാഗം കാരണമായിട്ടുണ്ടെന്നതിൽ സംശയമില്ല. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ അർജന്റീന തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയതിനു ശേഷം മെസിക്കെതിരെ ആരാധകരിൽ ഒരു വിഭാഗം തിരിഞ്ഞിരുന്നു. […]

പകരക്കാരെ കണ്ടെത്തി, മറ്റൊരു താരം കൂടി കേരള ബ്ലാസ്റ്റേഴ്‌സ് വിടുമെന്നുറപ്പായി | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ വലിയ അഴിച്ചുപണികൾ നടന്നു കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. കഴിഞ്ഞ സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ ടീം അടുത്ത സീസണിനു മുന്നോടിയായി കെട്ടുറപ്പുള്ളതാക്കാനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ടീമിനായി മികച്ച പ്രകടനം നടത്തിയ, അടുത്ത സീസണിലെ പദ്ധതികൾക്കും ആവശ്യമുള്ള താരങ്ങളെ മാത്രമേ ക്ലബ് നിലനിർത്തുന്നുള്ളൂ. കഴിഞ്ഞ ദിവസങ്ങളിൽ ആറു താരങ്ങൾ ക്ലബ് വിട്ട കാര്യം കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. അതിനു പുറമെ ടീമിന്റെ ഫുൾ ബാക്കായ നിഷു കുമാർ കൂടി ക്ലബ് […]

വിനീഷ്യസ് റയൽ മാഡ്രിഡ് വിട്ടാലും അത്ഭുതമില്ല, ആശങ്കയുണ്ടാക്കുന്ന വെളിപ്പെടുത്തലുമായി കസമീറോ | Vinicius Jr

വിനീഷ്യസ് ജൂനിയറിനെ സംബന്ധിച്ച് കഴിഞ്ഞ രണ്ടു സീസണുകൾ കരിയറിലെ ഏറ്റവും മികച്ചതായിരുന്നു. കാർലോ ആൻസലോട്ടിയുടെ കീഴിൽ പുതിയൊരു ദിശാബോധം നേടിയെടുത്ത താരം രണ്ടു സീസണുകളിലും നാൽപ്പതിലധികം ഗോളുകൾക്ക് വഴിയൊരുക്കി. റയൽ മാഡ്രിഡിന്റെ മാത്രമല്ല. ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി ഇരുപത്തിരണ്ടുകാരൻ ഉയർന്നു വരികയും ചെയ്‌തു. എന്നാൽ ലാ ലിഗയിൽ നിന്നും വിനീഷ്യസിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നത് വ്യക്തമാണ്. താരത്തിനെതിരെ തുടർച്ചയായി വംശീയാധിക്ഷേപം ഉണ്ടായിട്ടും അതിനെതിരെ കൃത്യമായൊരു നടപടി സ്വീകരിക്കാൻ ലാ ലിഗ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. […]

ഗോൾകീപ്പർമാർക്ക് പിന്നാലെ വമ്പൻ ക്ലബുകൾ, എമിലിയാനോ മാർട്ടിനസ് ആസ്റ്റൺ വില്ല വിടാൻ സാധ്യത | Emiliano Martinez

ഖത്തർ ലോകകപ്പ് അടക്കം കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ അർജന്റീന സ്വന്തമാക്കിയ രണ്ടു കിരീടങ്ങളിലും നിർണായക പങ്കു വഹിച്ച താരമാണ് എമിലിയാനോ മാർട്ടിനസ്. ഗോൾപോസ്റ്റിനു കീഴിൽ അപാരമായ ആത്മവിശ്വാസത്തോടെ നിൽക്കുന്ന താരത്തിന്റെ സാന്നിധ്യം അർജന്റീന ടീമിലെ താരങ്ങൾക്ക് ഇരട്ടി കരുത്തു നൽകുന്നുണ്ട്. തന്റെ മികവ് താരം ലോകകപ്പിലൂടെ താരം കൂടുതൽ തെളിയിക്കുകയും ചെയ്‌തു. നിലവിൽ ആസ്റ്റൺ വില്ലയിൽ കളിക്കുന്ന എമിലിയാനോ മാർട്ടിനസ് ഈ സീസണിനു ശേഷം ക്ലബ് വിടാനുള്ള സാധ്യതയുണ്ടെന്നാണു പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ യൂറോപ്പിലെ പല […]

ബെൻസിമയും വിടപറഞ്ഞു, ഇരുപത്തിനാലു മണിക്കൂറിനിടെ റയൽ മാഡ്രിഡ് വിട്ടത് നാല് താരങ്ങൾ | Real Madrid

റയൽ മാഡ്രിഡിനെ സംബന്ധിച്ച് സമ്മർ ട്രാൻസ്‌ഫർ ജാലകം വലിയൊരു അഴിച്ചു പണിയുടേതാണെന്നാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഉണ്ടായ വാർത്തകൾ വ്യക്തമാക്കുന്നത്. പതിനാലു വർഷമായി ടീമിന്റെ പ്രധാനപ്പെട്ട സ്‌ട്രൈക്കർ ആയിരുന്ന കരിം ബെൻസിമ ഉൾപ്പെടെ നാല് താരങ്ങൾ ക്ലബ് വിട്ട കാര്യം കഴിഞ്ഞ ഇന്നും ഇന്നലെയുമായി റയൽ മാഡ്രിഡ് പ്രഖ്യാപിച്ചത് ആരാധകർക്ക് ഞെട്ടലുണ്ടാക്കിയ സംഭവമാണ്. അൽപ്പസമയം മുൻപ് കരിം ബെൻസിമ ക്ലബ് വിടുമെന്ന കാര്യമാണ് റയൽ മാഡ്രിഡ് ഏറ്റവും അവസാനം പ്രഖ്യാപിച്ചത്. താരം സൗദിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ നേരത്തെ […]

മധ്യവരക്കടുത്തു നിന്നും മിന്നൽ ഫ്രീ കിക്ക്, ഇതുപോലൊരു ഗോൾ നേടാൻ മറ്റൊരു താരത്തിനും കഴിയില്ല | Hulk

ബ്രസീലിയൻ താരമായ ഹൾക്ക് ഒരുപാട് കാര്യങ്ങൾ കൊണ്ട് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. അതിശയിപ്പിക്കുന്ന അപ്രകാരമുള്ള ഒരു ശരീരം സ്വന്തമായുള്ള താരം അതിന്റെ പേരിലും അതിനു പുറമെ അസാമാന്യമായ ഗോളുകൾ നേടിയും പലപ്പോഴും ചർച്ചാവിഷയമാകാറുണ്ട്. ക്ലബിനും ദേശീയ ടീമിനായി നിരവധി കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള താരം ഇപ്പോൾ ബ്രസീലിയൻ ലീഗിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. മുപ്പത്തിയാറു വയസുള്ള ഹൾക്ക് കഴിഞ്ഞ ദിവസം ബ്രസീലിയൻ ലീഗിൽ നേടിയ ഗോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അത്ലറ്റികോ മിനിറോയുടെ താരമായ മുപ്പത്തിയാറുകാരൻ ക്രൂസേറോക്കെതിരെ […]

ആരാധകർ എങ്ങിനെ കൂക്കിവിളിക്കാതിരിക്കും, പിഎസ്‌ജി തോൽക്കാൻ കാരണം ലയണൽ മെസിയുടെ വലിയ പിഴവ് | Lionel Messi

ഫ്രഞ്ച് ലീഗിൽ ഇന്നലെ നടന്ന അവസാനത്തെ മത്സരത്തിൽ പിഎസ്‌ജി തോൽവി വഴങ്ങുകയാണ് ചെയ്‌തത്‌. രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയതിനു ശേഷം മൂന്നു ഗോളുകൾ വഴങ്ങിയാണ് ലീഗിൽ എട്ടാം സ്ഥാനത്തു നിൽക്കുന്ന ക്ലെർമോണ്ടിനെതിരെ നടന്ന മത്സരത്തിൽ ചാമ്പ്യന്മാർ തോൽവി നേരിട്ടത്. ഇതോടെ കിരീടം നേടിയെങ്കിലും സീസൺ നിരാശയോടെ ഫ്രഞ്ച് ക്ലബിന് അവസാനിപ്പിക്കേണ്ടി വന്നു. പിഎസ്‌ജി ജേഴ്‌സിയിൽ ലയണൽ മെസിയുടെയും സെർജിയോ റാമോസിന്റെയും അവസാനത്തെ മത്സരം കൂടിയായിരുന്നു ഇന്നലെ നടന്നത്. റാമോസ് ഒരു ഗോൾ നേടിയപ്പോൾ ലയണൽ മെസിയെ കൂക്കി വിളികളോടെയാണ് […]

അവസാന മത്സരത്തിലും മെസി അപമാനിതനായി, കൂക്കി വിളിച്ച് പിഎസ്‌ജി ആരാധകർ | Lionel Messi

പിഎസ്‌ജിക്ക് വേണ്ടി കഴിഞ്ഞ ദിവസം അവസാനത്തെ മത്സരം കളിക്കാനിറങ്ങിയ ലയണൽ മെസിയെ വീണ്ടും അപമാനിച്ച് ക്ലബിന്റെ ആരാധകർ. കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിന് മുന്നോടിയായാണ് താരത്തിനെതിരെ ആരാധകർ തങ്ങളുടെ പ്രതിഷേധം വീണ്ടും പ്രകടിപ്പിച്ചത്. ഫ്രഞ്ച് ലീഗ് കിരീടം നേരത്തെ തന്നെ നേടിയ പിഎസ്‌ജി മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽവി വഴങ്ങുകയാണുണ്ടായത്. മത്സരത്തിന്റെ തുടക്കത്തിലാണ് ലയണൽ മെസിയെ ഒരു വിഭാഗം പിഎസ്‌ജി ആരാധകർ കൂക്കി വിളിച്ചത്. സ്റ്റേഡിയം അന്നൗൺസർ ആദ്യ ഇലവനിലുള്ള താരങ്ങളുടെ പേര് […]