പുതിയ സീസണിലേക്കുള്ള ഏറ്റവും മികച്ച സൈനിങ്ങുമായി കേരള ബ്ലാസ്റ്റേഴ്‌സ്, ഔദ്യോഗിക പ്രഖ്യാപനം വന്നു
കഴിഞ്ഞ സീസണിലേതു പോലെത്തന്നെ നിരവധി തിരിച്ചടികളേറ്റു വാങ്ങിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണും ആരംഭിക്കാൻ പോകുന്നത്. ടീമിനൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച ജോഷുവ സോട്ടിരിയോക്ക് പരിക്കേറ്റുവെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇതോടെ ഈ സീസണിൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് ആശ്രയിക്കാൻ യാതൊരു സാധ്യതയുമില്ല. നിരാശപ്പെടുത്തുന്ന ഈ വാർത്തകളുടെ ഇടയിൽ പുതിയ സീസണിലേക്കുള്ള ഏറ്റവും മികച്ച സൈനിങ് എന്നു വിശേഷിപ്പിക്കാവുന്ന ട്രാൻസ്‌ഫർ ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയിട്ടുണ്ട്. അൽപ്പം മുൻപ് ക്ലബിന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി നടത്തിയ പ്രഖ്യാപനത്തിലൂടെ ഫ്രഞ്ച് ഡിഫെൻഡറായ അലസാൻഡ്രെ […]