“ടീമിലെത്തിയിരിക്കുന്നത് ഒരു കംപ്ലീറ്റ് പാക്കേജ്”- കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങിനെ വാഴ്ത്തി ആരാധകർ | Prabir Das
കഴിഞ്ഞ ഏതാനും ദിവസങ്ങളുടെ ഇടയിൽ ആറു താരങ്ങൾ ക്ലബ് വിട്ടു പോകുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ ടീമിൽ വലിയ അഴിച്ചു പണികൾ നടക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും താരങ്ങൾ പുറത്തു പോകുന്നത്. വിദേശതാരങ്ങളായ കലിയുഷ്‌നി, മോങ്കിൽ, ജിയാനു എന്നിവർക്കൊപ്പം ഖബ്‌റ, ജെസ്സൽ, മുഹീത് എന്നിവരാണ് ടീം വിട്ടത്. അതിനു പിന്നാലെ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സൈനിങ് പ്രഖ്യാപിക്കുകയും ചെയ്‌തു. ബെംഗളൂരു വിട്ട വെസ്റ്റ് ബംഗാൾ താരമായ പ്രബീർ ദാസിനെയാണ് […]