ഗോളടിച്ച് മുന്നിലെത്തിച്ചിട്ടും കണ്ണുനീർ പൊഴിക്കേണ്ടി വന്ന് ഡിബാല, യൂറോപ്പയിലെ രാജാക്കന്മാരെന്ന് വീണ്ടും തെളിയിച്ച് സെവിയ്യ | Europa League
കഴിഞ്ഞ ദിവസം നടന്ന യൂറോപ്പ ലീഗ് ഫൈനൽ മത്സരത്തിൽ മുന്നിലെത്തിയിട്ടും പരാജയം വഴങ്ങേണ്ടി വന്ന് ഇറ്റാലിയൻ ക്ലബായ റോമ. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ടു പോയ ആവേശകരമായ മത്സരത്തിൽ സ്‌പാനിഷ് ക്ലബായ സെവിയ്യയാണ് റോമയെ കീഴടക്കിയത്. ഇതോടെ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ കഴിയുമെന്ന റോമയുടെ പ്രതീക്ഷകൾ പൂർണമായും ഇല്ലാതായി. മത്സരത്തിന്റെ മുപ്പത്തിയഞ്ചാം മിനുട്ടിൽ മികച്ചൊരു ഫിനിഷിംഗിലൂടെ ഡിബാല റോമയെ മുന്നിലെത്തിച്ചു. കുറച്ചു ദിവസങ്ങളായി പരിക്കേറ്റു പുറത്തിരിക്കുന്ന താരം ഒരിക്കൽക്കൂടി റോമയുടെ രക്ഷകനായി അവതരിക്കുമെന്ന് ഏവരും […]