മറ്റൊരു സൂപ്പർതാരം കൂടി ബ്ലാസ്റ്റേഴ്‌സ് വിട്ടു, ഔദ്യോഗികമായി സ്ഥിരീകരിച്ച് ക്ലബ് | Kerala Blasters
കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടികളുടെ സീസണായിരുന്നു ഇത്തവണത്തേത്. കഴിഞ്ഞ സീസണിൽ ഫൈനലിൽ ഹൈദെരാബാദിനോട് പൊരുതിത്തോറ്റു കിരീടം കൈവിട്ട ടീമിന് ഇത്തവണയും ഫൈനലിൽ എത്താനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ ബെംഗളൂരുവിനെതിരായ മത്സരത്തിലെ വിവാദഗോളിൽ പ്രതികരിച്ച് മത്സരത്തിൽ നിന്നും ഇറങ്ങിപ്പോകാനുള്ള തീരുമാനം കാരണം ഈ സീസണിൽ കിരീടം നേടാനുള്ള സാധ്യത ബ്ലാസ്റ്റേഴ്‌സിന് പൂർണമായും ഇല്ലാതാക്കി. സീസണിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും താരങ്ങളുടെ കൊഴിഞ്ഞുപോക്ക് ആരംഭിച്ചിട്ടുണ്ട്. ഇന്ന് ടീമിന്റെ നായകനായിരുന്ന ജെസ്സൽ കാർനെയ്‌റോ ക്ലബ് വിട്ട കാര്യം കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. […]