മെസിയുടെ ആ മുഖവും വാക്കുകളും എന്നുമെന്റെ ഹൃദയത്തിലുണ്ടാകും, അർജന്റീന നായകനെക്കുറിച്ച് എമിലിയാനോ മാർട്ടിനസ് | Lionel Messi

ഖത്തർ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിൽ ഒന്നായിരുന്നു അർജന്റീനയും ഹോളണ്ടും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ. രണ്ടു ഗോൾ നേടി അർജന്റീന മുന്നിലെത്തിയ മത്സരത്തിൽ അവസാന നിമിഷങ്ങളിൽ രണ്ടു ഗോൾ തിരിച്ചടിച്ച് ഹോളണ്ട് സമനില നേടുകയായിരുന്നു. തുടർന്ന് എക്‌സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീണ്ട വളരെയധികം ചൂടു പിടിച്ച മത്സരത്തിലാണ് അർജന്റീന വിജയം നേടിയത്. അർജന്റീനയുടെ വിജയശിൽപിയായത് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ആയിരുന്നു. കോപ്പ അമേരിക്ക കിരീടം അർജന്റീനക്ക് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരം ഹോളണ്ടിന്റെ രണ്ടു […]

ബ്ലാസ്റ്റേഴ്‌സിനോടുള്ള സ്നേഹം വീണ്ടും തെളിയിച്ച് അൽവാരോ വാസ്‌ക്വസ്, എന്നാൽ ആരാധകർക്ക് നിരാശപ്പെടുത്തുന്ന വാർത്ത | Kerala Blasters

സ്പെയിനിലെ ടോപ് ടയർ ടീമുകളിൽ കളിച്ചിട്ടുള്ള അൽവാരോ വാസ്‌ക്വസ് ഒരൊറ്റ സീസൺ മാത്രമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ളത്. ഇരുപത്തിമൂന്നു മത്സരങ്ങളിൽ കളിച്ച താരം എട്ടു ഗോളുകൾ നേടി ടീമിനെ 2021-22 സീസണിന്റെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. എന്നാൽ മികച്ച പ്രകടനം നടത്തിയ താരത്തെ അതിനു പിന്നാലെ ഗോവക്ക് വിട്ടുകൊടുക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ചെയ്‌തത്‌. ബ്ലാസ്റ്റേഴ്‌സ് വിട്ടെങ്കിലും ടീമിനോടുള്ള സ്നേഹം പലപ്പോഴും വാസ്‌ക്വസ് പ്രകടിപ്പിക്കുകയുണ്ടായി. ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിപ്പോന്നപ്പോൾ പരിശീലകനായ ഇവാൻ […]

നെയ്‌മറും കേനും ലിസ്റ്റിൽ, പതിനൊന്നു താരങ്ങൾക്കായി 500 മില്യണോളം മുടക്കാൻ പ്രീമിയർ ലീഗ് ക്ലബ് | Newcastle United

സൗദി അറേബ്യ പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഏറ്റെടുത്തതിനു ശേഷം മികച്ച പ്രകടനമാണ് ന്യൂകാസിൽ യുണൈറ്റഡ് നടത്തുന്നത്. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബാണെങ്കിലും വലിച്ചു വാരി താരങ്ങളെ സ്വന്തമാക്കാതെ കൃത്യമായ പദ്ധതിയുമായി മുന്നോട്ടു പോയ അവർ അടുത്ത സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് യോഗ്യത സ്വന്തമാക്കുകയുണ്ടായി. ഇതോടെ ടീമിനെ ശക്തമാക്കാനുള്ള നീക്കങ്ങളും അവർ ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പതിനൊന്നോളം താരങ്ങളെ സ്വന്തമാക്കാനുള്ള പദ്ധതിയാണ് ന്യൂകാസിൽ യുണൈറ്റഡ് നടത്തുന്നത്. ഇതിനു വേണ്ടി അഞ്ഞൂറ് […]

മെസിയുടെ പകരക്കാരനാവണം, റയൽ മാഡ്രിഡിന്റെ ഓഫർ തള്ളി അസെൻസിയോ ക്ലബ് വിടുന്നു | Marco Asensio

റയൽ മാഡ്രിഡ് താരമായ അസെൻസിയോ ഈ സീസണിനു ശേഷം ഫ്രീ ഏജന്റായി ക്ലബ് വിടാനൊരുങ്ങുന്നു. ജൂൺ അവസാനിക്കുന്നതോടെ കരാർ അവസാനിക്കുന്ന താരത്തിന് അത് പുതുക്കാനുള്ള ഓഫർ റയൽ മാഡ്രിഡ് നൽകിയെങ്കിലും താരം അത് നിരസിച്ചുവെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2014 മുതൽ റയൽ മാഡ്രിഡിൽ എത്തിയ അസെൻസിയോ ക്ലബിനൊപ്പം സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയിട്ടുണ്ട്. കരാർ പുതുക്കാൻ റയൽ മാഡ്രിഡ് മുന്നോട്ടു വെച്ച ഓഫർ സാമ്പത്തികപരമായി അസെൻസിയോക്ക് സ്വീകാര്യമായ ഒന്നായിരുന്നു. എന്നാൽ വിനീഷ്യസ്, റോഡ്രിഗോ തുടങ്ങിയ […]

മെസിയും അർജന്റീനയുമാണ് തനിക്ക് പ്രിയപ്പെട്ടത്, സെഞ്ചുറി വീരൻ ശുഭ്‌മാൻ ഗിൽ പറയുന്നു | Shubman Gill

2023 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ തരംഗമായി മാറുകയാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റ്‌സ്‌മാനായ ശുഭ്‌മാൻ ഗിൽ. കഴിഞ്ഞ ദിവസം നടന്ന രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ കീഴടക്കാൻ ഗുജറാത്ത് ടൈറ്റൻസിനെ സഹായിച്ചത് ഗില്ലിന്റെ തകർപ്പൻ സെഞ്ചുറിയാണ്. ഐപിഎൽ ഈ സീസണിൽ മൂന്നാം സെഞ്ചുറി നേടിയ താരത്തിന്റെ ഗംഭീരഫോം ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. ഫുട്ബോളിനെ വളരെയധികം സ്നേഹിക്കുന്ന ക്രിക്കറ്റർ കൂടിയാണ് ശുഭ്‌മാൻ ഗില്ലെന്നത് പലർക്കുമറിയാവുന്ന കാര്യമാണ്. ഖത്തർ ലോകകപ്പിന്റെ സമയത്ത് അദ്ദേഹം നടത്തിയ ട്വീറ്റുകൾ […]

മെസിക്കൊപ്പം ഡി മരിയയെ ഒരുമിപ്പിക്കാൻ ബാഴ്‌സലോണ, മറ്റു രണ്ടു ക്ലബുകളും താരത്തിനായി രംഗത്ത് | Angel Di Maria

ഏഞ്ചൽ ഡി മരിയ യുവന്റസ് കരാർ പുതുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്താണ് ക്ലബിന്റെ പോയിന്റ് വെട്ടിക്കുറക്കാനുള്ള തീരുമാനം വീണ്ടും വരുന്നത്. ഇതോടെ ലീഗിൽ രണ്ടാം സ്ഥാനത്തു നിന്നും ഏഴാം സ്ഥാനത്തേക്ക് യുവന്റസ് വീണു. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിയുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ യുവന്റസ് എത്തിയതോടെ കരാർ പുതുക്കാനുള്ള തീരുമാനത്തിൽ നിന്നും ഡി മരിയ പുറകോട്ടു പോകുന്നുവെന്നാണ് സൂചനകൾ. ഈ സീസണോടെ ഫ്രീ ഏജന്റായി മാറുന്ന ഏഞ്ചൽ ഡി മരിയക്ക് വേണ്ടി നിരവധി ക്ലബുകൾ രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുപ്പത്തിയഞ്ചാം […]

അമ്പമ്പോ എന്തൊരു ഗോൾ, അണ്ടർ 20 ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ നേടി അർജന്റീന താരം | Argentina U20

സൗത്ത് അമേരിക്ക അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ മോശം പ്രകടനം നടത്തി ആദ്യത്തെ റൗണ്ടിൽ തന്നെ പുറത്തായെങ്കിലും അണ്ടർ 20 ലോകകപ്പിൽ മിന്നുന്ന പ്രകടനമാണ് അർജന്റീന നടത്തുന്നത്. ടൂർണമെന്റിലെ ആദ്യത്തെ രണ്ടു മത്സരങ്ങളും വിജയിച്ച് നോക്ക്ഔട്ടിലേക്ക് നേരത്തെ തന്നെ കിടന്നിരുന്ന അർജന്റീന കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാനത്തെ മത്സരത്തിൽ ന്യൂസിലാൻഡിനെയും തകർത്തു വിടുകയുണ്ടായി. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് അർജന്റീന ന്യൂസിലൻഡിനെ കീഴടക്കിയത്. ഇഗ്‌നാസിയോ മാസ്റ്ററോ പുച്, ഗിനോ ഇൻഫാന്റിനോ, ലൂക്ക റോമെറോ എന്നിവർ നേടിയ ഗോളിൽ […]

റയൽ മാഡ്രിഡിനെ തടുക്കാൻ ഇനിയാർക്ക് കഴിയും, റെക്കോർഡ് ട്രാൻസ്‌ഫർ അടുത്തയാഴ്‌ച പ്രഖ്യാപിക്കും | Real Madrid

കഴിഞ്ഞ സീസണിൽ ലീഗും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയ റയൽ മാഡ്രിഡിനെ സംബന്ധിച്ച് ഈ സീസൺ അത്ര മികച്ചതായിരുന്നു എന്നു പറയാൻ കഴിയില്ല. എങ്കിലും ക്ലബ് ലോകകപ്പും കോപ്പ ഡെൽ റേയും സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞു. ലീഗിൽ ബാഴ്‌സലോണക്ക് വളരെ പിന്നിലായിപ്പോയി കിരീടം അടിയറവു വെച്ച അവർ ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനൽ വരെയെത്തിയെങ്കിലും മാഞ്ചസ്റ്റർ സിറ്റിയോട് വമ്പൻ തോൽവി വഴങ്ങി പുറത്തായി. അടുത്ത സീസണിലേക്കു ടീമിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ച റയൽ മാഡ്രിഡ് അതിന്റെ […]

ഇനി ‘എൽ ക്ലാസികോ’ ഉണ്ടാകില്ല, റയലിന്റെയും ബാഴ്‌സയുടെയും അഭ്യർത്ഥന നിരസിക്കപ്പെട്ടു | El Clasico

റയൽ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള പോരാട്ടം ആഗോള തലത്തിൽ തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. എൽ ക്ലാസിക്കോ എന്ന പേരിൽ അറിയപ്പെട്ടിരുന്ന രണ്ടു ടീമുകളും തമ്മിലുള്ള മത്സരം ലയണൽ മെസി-ക്രിസ്റ്റ്യാനോ റൊണാൾഡോ വൈരിയുടെ പേരിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തു. എന്നാൽ ഇനി ഇവർ തമ്മിലുള്ള പോരാട്ടം എൽ ക്ലാസിക്കോ എന്ന പേരിൽ അറിയപ്പെടാനുള്ള സാധ്യതയില്ല. രണ്ടു ക്ലബുകളും തമ്മിലുള്ള മത്സരത്തിന് എൽ ക്ലാസിക്കോ എന്ന പേരു നൽകാനുള്ള പേറ്റന്റ് കഴിഞ്ഞ ദിവസം സ്പെയിനിലെ പേറ്റന്റ് ആൻഡ് ബ്രാൻഡ് […]

ഒടുവിൽ ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം ഫലം കണ്ടു, ഒരു രൂപ പോലും മുടക്കാതെ വമ്പൻ താരത്തെ സ്വന്തമാക്കി

നിരാശപ്പെടുത്തുന്ന ഒരു സീസണിന് ശേഷം അടുത്ത സീസണിലേക്ക് ടീമിനെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിരവധി അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും ഇതുവരെ ഓസ്‌ട്രേലിയയിൽ നിന്നും ജോഷുവയുടെ സൈനിങ്‌ മാത്രം സ്ഥിരീകരിച്ച ടീം കഴിഞ്ഞ സീസണിൽ ടീമിന്റെ ടോപ് സ്കോററായ ദിമിയുടെ കരാർ പുതുക്കുകയും ചെയ്‌തിരുന്നു. മറ്റു താരങ്ങൾക്കായി ക്ലബ് ശ്രമം നടത്തുകയാണ്. അതിനിടയിൽ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിരുന്ന ബെംഗളൂരു താരം പ്രബീർ ദാസ് ടീമിലേക്ക് വരാൻ സാധ്യതയില്ലെന്ന് മാർക്കസ് മെർഗുലാവോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ റൈറ്റ് ബാക്കായ […]