മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരങ്ങളെ കടത്തിവെട്ടി, ചെൽസിയുടെ തോൽവിയിലും എൻസോയുടെ ഗംഭീര പ്രകടനം | Enzo Fernandez
ഖത്തർ ലോകകപ്പിൽ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട എൻസോ ഫെർണാണ്ടസ് അതിനു പിന്നാലെ ബെൻഫിക്കയിൽ നിന്നും ചെൽസിയിലേക്ക് ചേക്കേറിയിരുന്നു. ചെൽസിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുക നൽകിയാണ് താരത്തെ സ്വന്തമാക്കിയത്. എന്നാൽ ചെൽസിയുടെ മോശം ഫോമിനെ തുടർന്ന് ഒരുപാട് വിമർശനങ്ങൾ താരം ഏറ്റു വാങ്ങി. റെക്കോർഡ് തുകക്ക് സ്വന്തമാക്കിയ താരം ടീമിനായി ഒന്നും ചെയ്യുന്നില്ലെന്ന രീതിയിലാണ് എതിരാളികൾ വിമർശിക്കുന്നത്. എന്നാൽ ടീമിനായി ഏറ്റവും മികച്ച പ്രകടനമാണ് താരം നടത്തുന്നതെന്നത് മത്സരം കാണുന്ന ഓരോരുത്തർക്കും മനസിലാകും. ഇന്നലെ മാഞ്ചസ്റ്റർ […]