ലോകത്തിലെ ഏറ്റവും മികച്ച ടീമാണെന്ന് ഞങ്ങൾ തെളിയിച്ചു, യൂറോ കപ്പ് ജേതാക്കളായ സ്പെയിനിനെ പ്രശംസിച്ച് പരിശീലകൻ

ഇംഗ്ലണ്ടിനെ കീഴടക്കി യൂറോ കപ്പ് കിരീടം നേടിയ ഫ്രാൻസ് ടീമിനെ പ്രശംസിച്ച് പരിശീലകനായ ലൂയിസ് ഡി ലാ ഫ്യൂവന്റെ. കഴിഞ്ഞ ദിവസം നടന്ന ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കഴിഞ്ഞ യൂറോ കപ്പ് ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ട് സ്പെയിനിനു മുന്നിൽ കീഴടങ്ങിയത്. എക്‌സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിലായിരുന്നു സ്പെയിനിന്റെ കിരീടധാരണം. യൂറോ കപ്പിൽ കളിച്ച ഏഴു മത്സരങ്ങളിലും വിജയം നേടിയാണ് സ്പെയിൻ വിജയം നേടിയത്. യൂറോ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം ടൂർണമെന്റിലെ ഏഴു […]

ആ ഗോൾ പിറന്നത് സ്‌കലോണി ഇറക്കിവിട്ട പകരക്കാരിലൂടെ, ഇതിനെ മാസ്റ്റർക്ലാസ് എന്നല്ലാതെ മറ്റെന്തു വിളിക്കും

കോപ്പ അമേരിക്ക ടൂർണമെൻറിൽ കൊളംബിയക്കെതിരെ അർജന്റീന വളരെയധികം പൊരുതിയാണ് വിജയം സ്വന്തമാക്കിയത്. തുടക്കത്തിൽ കൊളംബിയൻ ആക്രമണങ്ങളിൽ അർജന്റീന വിറച്ചെങ്കിലും അതിനു ശേഷം മെല്ലെ കളിയിൽ അർജന്റീന പിടിമുറുക്കി. ഒടുവിൽ എക്‌സ്ട്രാ ടൈമിൽ ലൗടാരോ മാർട്ടിനസ് നേടിയ ഗോളിലാണ് അർജന്റീന വിജയം നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ലയണൽ മെസി പരിക്കേറ്റു പുറത്തു പോയിട്ടും അർജന്റീന യാതൊരു തരത്തിലും പതറിയിരുന്നില്ല. ഏഞ്ചൽ ഡി മരിയയെ മുൻനിർത്തി അവർ ആക്രമണങ്ങൾ സംഘടിപ്പിച്ചു കൊണ്ടേയിരുന്നു. അതേസമയം കൊളംബിയക്കെതിരെ അർജന്റീനയുടെ വിജയത്തിൽ നിർണായകമായത് […]

പതിനഞ്ചു വർഷത്തേക്ക് കരാർ നൽകൂ, ഒപ്പിടാൻ ഞാൻ തയ്യാറാണ്; അർജന്റീനയിൽ തന്നെ തുടരുമെന്നു പ്രഖ്യാപിച്ച് സ്‌കലോണി

കോപ്പ അമേരിക്ക ടൂർണമെന്റിൽ കൊളംബിയയെ കീഴടക്കി കിരീടം നേടിയതിനു പിന്നാലെ അർജന്റീന ടീമിനൊപ്പം ഇനിയും തുടരുമെന്ന് വ്യക്തമാക്കി ടീമിന്റെ പരിശീലകനായ ലയണൽ സ്‌കലോണി. കോപ്പ അമേരിക്കക്ക് ശേഷം ലയണൽ സ്‌കലോണി അർജന്റീന ടീമിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞേക്കുമെന്നു നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ബ്രസീലിൽ വെച്ച് നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷമാണ് സ്‌കലോണിക്ക് അർജന്റീന പരിശീലകസ്ഥാനത്തു തുടരാൻ ബുദ്ധിമുട്ടുകളുണ്ടെന്ന റിപ്പോർട്ടുകൾ വന്നത്. അർജന്റീന ഫുട്ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ ഇരിക്കുന്നവരുമായുള്ള അസ്വാരസ്യമാണെന്നും ലയണൽ മെസിയുമായുള്ള പ്രശ്‌നമാണെന്നും എല്ലാം അതിനു പിന്നാലെ […]

ഇതൊരു തിരിച്ചുവരവിന്റെ കഥയാണ്, അവസാനിച്ചുവെന്ന് എല്ലാവരും വിധിയെഴുതിയ നായകൻറെ ഉയിർത്തെഴുന്നേൽപ്പിന്റെ കഥ

2018 ലോകകപ്പിന്റെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഫ്രാൻസിനോട് തോൽവി വഴങ്ങി അർജന്റീന പുറത്തു പോകുമ്പോൾ ഫിഫയുടെ കമന്ററിയിൽ പറഞ്ഞത് മെസിയുടെ ലോകകപ്പ് സ്വപ്‌നം അവസാനിച്ചുവെന്നും ദേശീയ ടീമിനൊപ്പം ഒരു കിരീടമെന്ന സ്വപ്‌നം നേടാൻ താരത്തിന് കഴിയാൻ സാധ്യതയില്ലെന്നുമായിരുന്നു. താരത്തിന്റെ പ്രായം കണക്കാക്കിയാണ് അന്നവർ അത്തരത്തിലൊരു പ്രതികരണം നടത്തിയത്. ബാഴ്‌സലോണക്കോപ്പം എല്ലാം നേടിയിട്ടും അർജന്റീന ടീമിനൊപ്പം ഒന്നും നേടിയിട്ടില്ലെന്ന പഴി നിരന്തരം കേട്ട ലയണൽ മെസി അതിനു മുൻപ് തുടർച്ചയായ മൂന്നു ഫൈനലുകളിൽ തോൽവി വഴങ്ങി കിരീടസ്വപ്‌നം പൂർത്തിയാക്കാൻ […]

അർജന്റീന താരങ്ങൾ വാക്കു പറഞ്ഞാൽ അത് ചെയ്‌തിരിക്കും, ലോകകപ്പിലെ നിരാശക്കു പകരം വീട്ടി ലൗടാരോ മാർട്ടിനസ്

ഖത്തർ ലോകകപ്പ് അർജന്റീന നേടിയെങ്കിലും ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ലൗടാരോ മാർട്ടിനസ് വിമർശനം ഏറ്റു വാങ്ങിയിരുന്നു. ടൂർണമെന്റിൽ മോശം പ്രകടനം നടത്തിയ താരം അനായാസമായ അവസരങ്ങൾ വരെ തുലച്ചു കളയുന്നത് അവിശ്വസനീയതോടെയാണ് ആരാധകർ കണ്ടത്. പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നത് തന്റെ പ്രകടനത്തെ ബാധിച്ചുവെന്ന് ലൗടാരോ മാർട്ടിനസ് പറഞ്ഞിരുന്നു. ഇത്തവണ കോപ്പ അമേരിക്ക ടൂർണമെന്റിന് വരുമ്പോൾ ലോകകപ്പിലെ നിരാശ മാറ്റണമെന്ന ലക്ഷ്യമാണ് ലൗടാരോ മാർട്ടിനസിനു മുന്നിൽ ഉണ്ടായിരുന്നത്. താരം തന്നെ അത് പലപ്പോഴും വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു. കോപ്പ അമേരിക്ക […]

കോപ്പ അമേരിക്കക്ക് ശേഷം അർജന്റീന ടീമിനോട് വിട പറയുമോ, ലയണൽ മെസിയുടെ മറുപടിയിങ്ങിനെ

കോപ്പ അമേരിക്ക ഫൈനൽ പോരാട്ടം നാളെ രാവിലെ നടക്കാനിരിക്കുകയാണ്. നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയും ടൂർണമെന്റിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന കൊളംബിയയും തമ്മിലുള്ള പോരാട്ടം ആവേശകരമാകും എന്നുറപ്പാണ്. ഇരുപത്തിമൂന്നു വർഷത്തിനു ശേഷം ആദ്യത്തെ കിരീടമെന്ന നേട്ടം സ്വന്തമാക്കാൻ കൊളംബിയ പൊരുതുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കോപ്പ അമേരിക്കക്ക് ശേഷം അർജന്റീന ടീമിലെ വെറ്ററൻ താരമായ ഏഞ്ചൽ ഡി മരിയ വിരമിക്കുമെന്ന് തീരുമാനിച്ചു കഴിഞ്ഞു. അതിനൊപ്പം ലയണൽ മെസിയും വിരമിക്കാനുള്ള പദ്ധതിയുണ്ടെന്ന് പല ഭാഗത്തു നിന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. […]

പഠിച്ചതിന്റെ നേരെ വിപരീതമായിരിക്കും വിജയിക്കുക, പെനാൽറ്റി സേവുകൾ ഭാഗ്യം മാത്രമാണെന്ന് എമി മാർട്ടിനസ്

അർജന്റീന ആരാധകരുടെ പ്രിയപ്പെട്ട താരമാണ് എമിലിയാനോ മാർട്ടിനസ്. മൂന്നു വർഷങ്ങൾക്കു മുൻപ് താരം ടീമിലെത്തിയതിനു ശേഷം സാധ്യമായ മൂന്നു കിരീടങ്ങളും അർജന്റീന സ്വന്തമാക്കി. കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് എന്നീ മൂന്നു കിരീടങ്ങൾ അർജന്റീന സ്വന്തമാക്കുമ്പോൾ അതിൽ എമിലിയാനോ മാർട്ടിനസിന്റെ പങ്കു വളരെ വലുതായിരുന്നു. എമിലിയാനോ മാർട്ടിനസ് ഏറ്റവുമധികം പേരെടുത്തിരിക്കുന്നത് പെനാൽറ്റി ഷൂട്ടൗട്ടുകളിൽ പുലർത്തുന്ന ആധിപത്യത്തിലാണ്. 2021 കോപ്പ അമേരിക്ക, 2022 ലോകകപ്പ്, 2024 ലോകകപ്പ് എന്നീ ടൂർണ്ണമെന്റുകളിലായി നാല് പെനാൽറ്റി ഷൂട്ടൗട്ടുകൾ താരം നേരിട്ടപ്പോൾ അതിൽ […]

രണ്ടു കാര്യങ്ങൾ അവന്റെ വളർച്ചയിൽ നിർണായകമായി, ലാമിൻ യമാലിനെ പ്രശംസിച്ച് അർജന്റീന പരിശീലകൻ സ്‌കലോണി

ബാഴ്‌സലോണക്കൊപ്പം ചരിത്രം കുറിച്ച താരമാണെങ്കിലും ലാമിൻ യമാലിനു കൂടുതൽ ശ്രദ്ധ ലഭിക്കാൻ ഈ യൂറോ കപ്പിലെ പ്രകടനം കാരണമായിട്ടുണ്ട്. സ്പെയിൻ ഫൈനൽ വരെയെത്തി നിൽക്കുമ്പോൾ ടീമിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയത് പതിനേഴു വയസ് മാത്രം പ്രായമുള്ള യമാലാണ്. യൂറോയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും യമാലിനെ തേടിയെത്തിയേക്കാം. കഴിഞ്ഞ ദിവസം അർജന്റീന പരിശീലകനായ ലയണൽ സ്‌കലോണി സ്‌പാനിഷ്‌ താരത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ലാമിൻ യമാലിന്റെ വളർച്ചയെയും താരത്തിന്റെ മികവിനെയും സ്‌കലോണി പ്രശംസിച്ചു. പതിനാറാം വയസിൽ താരം ഇത്രയും […]

കൊളംബിയക്കെതിരെ ലയണൽ മെസി കരുതിയിരിക്കണം, കഴിഞ്ഞ കോപ്പ അമേരിക്ക ഒരു പാഠമാണ്

കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഫൈനൽ നാളെ രാവിലെ നടക്കാനിരിക്കുമ്പോൾ കിരീടത്തിനായി നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും ഇരുപത്തിമൂന്നു വർഷങ്ങൾക്ക് ശേഷം ആദ്യത്തെ കിരീടം ലക്‌ഷ്യം വെക്കുന്ന കൊളംബിയയും ഏറ്റുമുട്ടും. നായകന്മാരായ ലയണൽ മെസി, ഹമെസ് റോഡ്രിഗസ് എന്നിവരാണ് രണ്ടു ടീമുകളുടെയും പ്രധാനപ്പെട്ട താരങ്ങൾ. ടൂർണമെന്റിൽ മികച്ച ഫോമിൽ കളിക്കുകയും എതിരാളികളെ നിഷ്പ്രഭമാക്കുന്ന പ്രകടനം നടത്തുകയും ചെയ്യുന്ന കൊളംബിയക്കെതിരെ ഇറങ്ങുമ്പോൾ അർജന്റീന നായകനായ ലയണൽ മെസി കൂടുതൽ കരുതിയിരിക്കേണ്ടതുണ്ട്. 2021ൽ നടന്ന കോപ്പ അമേരിക്ക സെമി ഫൈനലിൽ കൊളംബിയയെ നേരിട്ടപ്പോൾ […]

മെസിയെ വെറുതെ വിടാൻ സ്‌കലോണി ഒരുക്കമല്ല, 2026 ലോകകപ്പിലും താരത്തെ വെച്ച് പദ്ധതിയുണ്ടെന്ന് അർജന്റീന പരിശീലകൻ

കോപ്പ അമേരിക്ക ഫൈനൽ നാളെ പുലർച്ചെ നടക്കാനിരിക്കുമ്പോൾ അർജന്റീന ആരാധകർക്ക് ചെറിയൊരു വേദനയുമുണ്ട്. അർജന്റീന ടീമിലെ സീനിയർ താരമായ ഏഞ്ചൽ ഡി മരിയ ദേശീയ ടീമിനൊപ്പം കളിക്കുന്ന അവസാനത്തെ മത്സരമായിരിക്കുമത്. അതുകൊണ്ടു തന്നെ കിരീടം സ്വന്തമാക്കി ഡി മരിയക്ക് മികച്ചൊരു യാത്രയയപ്പ് നൽകണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്. താൻ ദേശീയടീമിൽ നിന്നും വിരമിക്കുകയാണെന്ന് ഡി മരിയ തന്നെ വെളിപ്പെടുത്തിയിരുന്നു. ടീമിന്റെ നായകനായ ലയണൽ മെസി തന്റെ ഭാവിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഇത് താരത്തിന്റെ അവസാനത്തെ ടൂർണമെന്റ് ആയിരിക്കുമോയെന്ന സംശയം […]