എമിയുടെ ഡാൻസും മെസിയുടെ ആക്രോശവും കൊളംബിയ മറന്നിട്ടുണ്ടാകില്ല, ഫൈനലിൽ പ്രതികാരം തന്നെ ലക്‌ഷ്യം
കോപ്പ അമേരിക്ക 2024ന്റെ ഫൈനൽ പോരാട്ടം തിങ്കളാഴ്‌ച പുലർച്ചെ നടക്കാൻ പോവുകയാണ്. നിലവിലെ ചാമ്പ്യന്മാരും ടൂർണമെന്റിൽ കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിച്ചിരുന്ന ടീമുമായി അർജന്റീനക്ക് എതിരാളികൾ കൊളംബിയയാണ്. ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ ടീമാണ് തങ്ങളെന്ന് പ്രകടനം കൊണ്ടു തെളിയിച്ച ടീമാണ് ഹമെസ് റോഡ്രിഗസിന്റെ കൊളംബിയ. കൊളംബിയയും അർജന്റീനയും കോപ്പ അമേരിക്ക ടൂർണമെന്റിൽ മുഖാമുഖം വരുമ്പോൾ 2021ലെ കോപ്പ അമേരിക്കയിൽ സംഭവിച്ച ചില കാര്യങ്ങൾക്ക് കൊളംബിയയുടെ മനസിലുണ്ടാകും. ആ ടൂർണമെന്റിന്റെ സെമി ഫൈനലിൽ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോൾ […]