മെസിയെ എനിക്കു വേണം, റിട്ടയർ ചെയ്‌താലും തനിക്കൊപ്പം തുടരാമെന്ന് ലയണൽ സ്‌കലോണി

തുടർച്ചയായ രണ്ടാമത്തെ തവണയും കോപ്പ അമേരിക്ക ഫൈനൽ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് അർജന്റീന. കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കിയ അർജന്റീന തുടർച്ചയായ നാലാമത്തെ കിരീടം നേടാനുള്ള തയ്യാറെടുപ്പിലാണ്. ഫൈനലിൽ കൊളംബിയയും യുറുഗ്വായും തമ്മിൽ നടക്കുന്ന മത്സരത്തിലെ വിജയികളാണ് അർജന്റീനയുടെ എതിരാളികളാവുക. ഫൈനൽ എത്തുമ്പോൾ അർജന്റീനയെ സംബന്ധിച്ച് വലിയൊരു വേദനയുള്ളത് വെറ്ററൻ താരങ്ങളുടെ കാര്യത്തിലാണ്. ഫൈനൽ തന്റെ അവസാനത്തെ മത്സരമാകുമെന്ന് ഡി മരിയ പ്രഖ്യാപിച്ചു കഴിഞ്ഞു. ലയണൽ മെസി. നിക്കോളാസ് ഓട്ടമെൻഡി തുടങ്ങിയവരുടെ തീരുമാനം വ്യക്തമല്ല. അതേസമയം ലയണൽ […]

തയ്യാറല്ലെങ്കിലും അത് ചെയ്തേ മതിയാകൂ, ഹൃദയം തകർക്കുന്ന വെളിപ്പെടുത്തലുമായി ഏഞ്ചൽ ഡി മരിയ

കോപ്പ അമേരിക്ക സെമി ഫൈനലിൽ കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി അർജന്റീന ഫൈനലിലേക്ക് മുന്നേറി. തുടക്കത്തിൽ കാനഡയുടെ മികച്ച മുന്നേറ്റങ്ങൾ കണ്ടെങ്കിലും അർജന്റീന താരങ്ങൾ പരിചയസമ്പത്ത് കൃത്യമായി ഉപയോഗപ്പെടുത്തിയപ്പോൾ ആദ്യപകുതിയിൽ അൽവാരസും രണ്ടാം പകുതിയിൽ ലയണൽ മെസിയും അർജന്റീനക്കായി ഗോളുകൾ സ്വന്തമാക്കി. ഇതോടെ തുടർച്ചയായി നാലാമത്തെ പ്രധാന ടൂർണമെന്റിൽ കിരീടം നേടുന്നതിന്റെ വക്കിലാണ് അർജന്റീന നിൽക്കുന്നത്. അത് വലിയ സന്തോഷം നൽകുന്ന കാര്യമാണെങ്കിലും അർജന്റീന ആരാധകരെ സംബന്ധിച്ച് അതിൽ വലിയൊരു വേദനയും കൂടിയുണ്ട്. ഫൈനൽ മത്സരത്തോടെ […]

ഇനിയും കളിച്ചോളൂ, പക്ഷെ പോർച്ചുഗൽ ദേശീയടീമിൽ നിന്നും വിട്ടു നിൽക്കണം; റൊണാൾഡോക്ക് നിർദ്ദേശവുമായി ഇതിഹാസതാരം

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചും പോർച്ചുഗലിന്റെ സംബന്ധിച്ചും നിരാശപ്പെടുത്തുന്ന ഒരു യൂറോ കപ്പാണ് കടന്നു പോയത്. ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയ ടീം സ്ലോവേനിയയോടെ വിജയം നേടാൻ ഷൂട്ടൗട്ട് വരെ കാത്തിരിക്കേണ്ടി വന്നു. അതിനു ശേഷം ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് തോൽവി വഴങ്ങി പുറത്താവുകയും ചെയ്‌തു. ടൂർണമെന്റിൽ അഞ്ചു മത്സരങ്ങൾ കളിച്ച പോർച്ചുഗൽ അതിൽ രണ്ടു മത്സരങ്ങളിൽ മാത്രമാണ് ഗോൾ കണ്ടെത്തിയത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോൾ പോലും പോർചുഗലിനായി യൂറോ കപ്പിൽ നേടിയില്ല. മോശം […]

അർജന്റീനക്കിത് അഗ്നിപരീക്ഷയാണ്, ഒന്നു പിഴച്ചാൽ അടുത്ത മത്സരം കളിക്കാൻ രണ്ടു താരങ്ങളുണ്ടാകില്ല

കോപ്പ അമേരിക്ക ടൂർണമെന്റിലെ സെമി ഫൈനലിൽ അർജന്റീന നാളെ പുലർച്ചെ കാനഡയെ നേരിടാൻ ഒരുങ്ങുകയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം നടത്തി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയ അർജന്റീന പക്ഷെ കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയില്ലായിരുന്നു. ഇക്വഡോറിനെതിരെ വളരെ ബുദ്ധിമുട്ടിയ ടീം ഷൂട്ടൗട്ടിൽ എമിയുടെ മികവിലാണ് ജയിച്ചു മുന്നേറിയത്. കാനഡയെ അർജന്റീന ഗ്രൂപ്പ് ഘട്ടത്തിൽ നേരിട്ടതാണ്. ആ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ടീം വിജയം നേടിയിരുന്നു. എന്നാൽ സെമി ഫൈനലിലേക്ക് എത്തുമ്പോൾ കാനഡ കൂടുതൽ കരുത്തരാകും എന്നുറപ്പാണ്. അതുകൊണ്ടു […]

കേരള ബ്ലാസ്റ്റേഴ്‌സിനെ തിരഞ്ഞെടുക്കാൻ രണ്ടു കാരണങ്ങൾ, മനസു തുറന്ന് പുതിയ പരിശീലകൻ മൈക്കൽ സ്റ്റാറെ

പുതിയ പരിശീലകന്റെ കീഴിൽ പുതിയൊരു സീസണിനായി തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവുമധികം ആരാധകരുള്ള ക്ലബുകളിൽ ഒന്നായിട്ടും ഇതുവരെ കിരീടം നേടാൻ കഴിയാത്ത നിരാശ ഈ സീസണിൽ മാറ്റാൻ കഴിയുമെന്ന് എപ്പോഴത്തെയും പോലെ ബ്ലാസ്റ്റേഴ്‌സ് ചിന്തിക്കുന്നു. പുതിയ പരിശീലകൻ തന്നെയാണ് ടീമിന്റെ പ്രതീക്ഷകൾ. ഒരുപാട് കിരീടങ്ങളൊന്നും നേടിയിട്ടില്ലെങ്കിലും പുതിയ പരിശീലകൻ മൈക്കൽ സ്റ്റാറെ ഒരുപാട് പ്രതീക്ഷകൾ നൽകുന്നുണ്ട്. നിരവധി വർഷങ്ങളുടെ പരിചയസമ്പത്ത് തന്നെയാണ് അതിൽ പ്രധാനപ്പെട്ടത്. ഏതാണ്ട് പതിനേഴു വർഷത്തോളമായി പരിശീലകനായി തുടരുന്ന അദ്ദേഹം പല […]

പരിശീലന ക്യാംപിലുള്ളതു കൊണ്ട് ടീമിലുണ്ടാകണമെന്നില്ല, രണ്ടു വിദേശതാരങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാതെ ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലനക്യാമ്പ് കഴിഞ്ഞ ദിവസം തായ്‌ലൻഡിൽ ആരംഭിച്ചിട്ടുണ്ട്. പുതിയ പരിശീലകൻ മൈക്കൽ സ്റ്റാറെക്ക് കീഴിൽ മികച്ച രീതിയിൽ സീസൺ ആരംഭിക്കാനും ഇതുവരെ കിരീടങ്ങളൊന്നും നേടാത്ത ടീമെന്ന ചീത്തപ്പേരു മാറ്റാനാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. പുതിയ സീസണിൽ ആരാധകർക്ക് വളരെയധികം പ്രതീക്ഷകളുമുണ്ട്. അതേസമയം ടീമിൽ ഏതൊക്കെ താരങ്ങൾ വേണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിദേശതാരങ്ങളാണ് ഐഎസ്എൽ ടീമുകളുടെ പ്രധാന കരുത്തെന്ന് എല്ലാവർക്കുമറിയാം. അവരുടെ കാര്യത്തിൽ തന്നെയാണ് ഇപ്പോഴും കൃത്യമായ തീരുമാനം […]

കടുത്ത പ്രസിങ്ങിൽ എതിരാളികൾ പ്രകോപിതരാകണം, തന്റെ ഫിലോസഫി വെളിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചു കഴിഞ്ഞു. പുതിയ പരിശീലകനായ മൈക്കൽ സ്റ്റാറെയുടെ കീഴിൽ തായ്‌ലൻഡിൽ ടീം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഏതാനും സന്നാഹമത്സരങ്ങൾ അവിടെ കളിച്ചതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പിനു വേണ്ടി ഇന്ത്യയിലേക്ക് തിരികെയെത്തും. കേരള ബ്ലാസ്റ്റേഴ്‌സ് പുതിയതായി നിയമിച്ച പരിശീലകനായ മൈക്കൽ സ്റ്റാറെ നിരവധി വർഷങ്ങളുടെ പരിചയസമ്പത്തുള്ള വ്യക്തിയാണ്. ഇവാൻ വുകോമനോവിച്ചിന് പകരക്കാരനായി അദ്ദേഹമെത്തുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷയും അത് തന്നെയാണ്. കഴിഞ്ഞ ദിവസം പുതിയ […]

ടോപ് സ്‌കോററെ പുറത്തിരുത്തി സ്‌കലോണി തന്ത്രം മെനയുന്നു, മെസിയും ഡി മരിയയും ആദ്യ ഇലവനിലുണ്ടാകും

കോപ്പ അമേരിക്കയിലെ ആദ്യത്തെ സെമി ഫൈനൽ കളിക്കുന്നതിനായി അർജന്റീന ഇന്ത്യൻ സമയം നാളെ പുലർച്ചെ ഇറങ്ങുകയാണ്. കഴിഞ്ഞ മത്സരത്തിൽ ഇക്വഡോർ കടുത്ത വെല്ലുവിളി ഉയർത്തിയതിനാൽ തന്നെ മാറ്റങ്ങളുമായാണ് അർജന്റീന ടീം അടുത്ത കാനഡക്കെതിരായ മത്സരത്തിൽ ഇറങ്ങാൻ തയ്യാറെടുക്കുന്നത് എന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ പൂർണമായും നിറം മങ്ങിയ ലയണൽ മെസി കാനഡക്കെതിരെ ആദ്യ ഇലവനിൽ ഉണ്ടാകുമെന്നാണ് സ്‌കലോണി പറയുന്നത്. ലയണൽ മെസി പൂർണമായും സുഖം പ്രാപിച്ചുവെന്നും കഴിഞ്ഞ മത്സരം അവസാനിപ്പിച്ചത് യാതൊരു പ്രശ്‌നങ്ങളും കൂടാതെയാണെന്നും ലയണൽ […]

അർജന്റീനയെ ഭയക്കുന്നില്ല, മെസിയെയും സംഘത്തെയും തോൽപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന് കാനഡ പരിശീലകൻ

കോപ്പ അമേരിക്കയിലെ ആദ്യത്തെ സെമി ഫൈനൽ ഇന്ത്യൻ സമയം മറ്റന്നാൾ പുലർച്ചെ നടക്കാൻ പോവുകയാണ്. നിലവിലെ ജേതാക്കളായ അർജന്റീനയും ടൂർണമെന്റിൽ ആദ്യമായി കളിക്കുന്ന കാനഡയും തമ്മിലാണ് സെമി ഫൈനൽ നടക്കുന്നത്. ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പരസ്‌പരം ഏറ്റുമുട്ടിയ ടീമുകളാണ് അർജന്റീനയും കാനഡയും. ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അർജന്റീന വിജയം നേടിയിരുന്നു. അൽവാരസും ലൗടാരോ മാർട്ടിനസുമാണ് മത്സരത്തിൽ അർജന്റീനയുടെ ഗോളുകൾ നേടിയത്. ആ മത്സരത്തിൽ അർജന്റീനയുടെ ആധിപത്യമാണ് ഉണ്ടായിരുന്നതെങ്കിലും സെമി ഫൈനലിൽ അത് […]

ഇനി അർജന്റീനയുടെ കളി മാറും, മെസിയും സ്‌കലോണിയും ഒരുങ്ങിത്തന്നെയാണ്

കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീന സെമി ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട്. എന്നാൽ ടീമിന്റെ ഇതുവരെയുള്ള പ്രകടനത്തിൽ ആരാധകർക്ക് നിരവധി ആശങ്കകളുണ്ട്. ഇക്വഡോറിനെതിരായ കഴിഞ്ഞ മത്സരത്തിൽ അർജന്റീന പതറിയിരുന്നു. തോൽവി വഴങ്ങുമെന്ന് വരെ ആരാധകർ പ്രതീക്ഷിച്ച മത്സരത്തിൽ എമി മാർട്ടിനസാണ്‌ ടീമിന്റെ ഹീറോയായത്. ലയണൽ മെസി തീർത്തും നിരാശപ്പെടുത്തിയ പ്രകടനമാണ് മത്സരത്തിൽ നടത്തിയത്. കോപ്പ അമേരിക്കയിൽ ഇതുവരെ കളിച്ച മത്സരങ്ങളിൽ ഒരു ഗോൾ പോലും അർജന്റീന നായകൻ നേടിയിട്ടില്ല. അതിനിടയിൽ പരിക്ക് പറ്റിയതിനെ തുടർന്ന് കഴിഞ്ഞ മത്സരത്തിൽ പൂർണമായി ഫിറ്റ്നസ് […]