ബ്രസീൽ ടീമിന്റെ യഥാർത്ഥ പ്രശ്‌നമിതാണ്, ഈ വീഡിയോ ദൃശ്യങ്ങൾ അത് വ്യക്തമാക്കിത്തരും

തുടർച്ചയായ മൂന്നാമത്തെ പ്രധാന ടൂർണമെന്റും ബ്രസീൽ കിരീടമില്ലാതെ പൂർത്തിയാക്കി. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾ ടീമിലുണ്ടായിട്ടും അന്താരാഷ്‌ട്ര ടൂർണമെന്റുകളിൽ ബ്രസീലിനു എവിടെയുമെത്താൻ കഴിയുന്നില്ല. അതിന്റെ കാരണമെന്താണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിനു തൊട്ടു മുൻപുള്ള ദൃശ്യങ്ങൾ അത് വ്യക്തമാക്കി നൽകുന്നു. ബ്രസീൽ ടീമിലെയും യുറുഗ്വായ് ടീമിലെയും താരങ്ങൾ പെനാൽറ്റി ഷൂട്ടൗട്ടിനു മുൻപ് ഒരുമിച്ചു കൂടി നിൽക്കുകയാണ്. യുറുഗ്വായ് താരങ്ങൾക്ക് പരിശീലകൻ മാഴ്‌സലോ ബിയൽസ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്, താരങ്ങൾ അത് ശ്രദ്ധാപൂർവം കേൾക്കുന്നുണ്ട്. എന്നാൽ ബ്രസീൽ […]

യുറുഗ്വായ് താരത്തിന്റെ പകരക്കാരനായിരുന്നവനാണ് ഞങ്ങളെ കളിയാക്കുന്നത്, ബ്രസീലിയൻ താരത്തിന് സുവാരസിന്റെ മറുപടി

കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബ്രസീലിനെ കീഴടക്കി സെമി ഫൈനലിലേക്ക് മുന്നേറിയതിനു ശേഷം ബ്രസീലിയൻ താരമായ ആന്ദ്രെസ് പെരേരക്ക് മറുപടിയുമായി ലൂയിസ് സുവാരസ്. മത്സരത്തിന് മുൻപ് നടന്ന പത്രസമ്മേളനത്തിൽ ആന്ദ്രെസ് പെരേര യുറുഗ്വായ് ടീമിനെക്കുറിച്ച് നടത്തിയ പ്രതികരണത്തിനാണ് സുവാരസ് മറുപടി നൽകിയത്. മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ യുറുഗ്വായെക്കാൾ കോപ്പ അമേരിക്ക നേടാൻ സാധ്യതയുള്ള ടീമാണു തങ്ങളെന്നും മത്സരത്തിൽ ബ്രസീൽ തന്നെ വിജയിക്കുമെന്നും പറഞ്ഞിരുന്നു. ഓരോ താരങ്ങളെ എടുത്തു നോക്കുകയാണെങ്കിൽ ബ്രസീലിനെപ്പോലെയൊരു ടീമിനെ ലഭിച്ചിരുന്നെങ്കിലെന്ന് യുറുഗ്വായ് ആഗ്രഹിക്കുമെന്ന് പെരേര […]

എല്ലാവരും മറന്നു തുടങ്ങിയിടത്തു നിന്നും അവിശ്വസനീയ തിരിച്ചുവരവ്, കോപ്പ അമേരിക്കയിലെ താരം ഹമെസ് റോഡ്രിഗസ് തന്നെ

2014ലെ ലോകകപ്പിലാണ് ഹമെസ് റോഡ്രിഗസ് എന്ന പ്രതിഭ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയിൽപ്പെടുന്നത്. ലോകകപ്പിലെ മികച്ച ഗോളിനുള്ള പുരസ്‌കാരമടക്കം നേടി കൊളംബിയയെ ക്വാർട്ടർ ഫൈനലിൽ എത്തിക്കാൻ സഹായിച്ച താരം ഭാവിയിൽ ലോകഫുട്ബോൾ അടക്കി ഭരിക്കുമെന്ന് ഏവരും പറഞ്ഞു. ലോകകപ്പിനു പിന്നാലെ റയൽ മാഡ്രിഡ് ഹമെസിനെ സ്വന്തമാക്കുകയും ചെയ്‌തു. മൊണോക്കോയിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ഹമെസ് റോഡ്രിഗസിനു സമ്മിശ്രമായ കരിയർ ആയിരുന്നു ഉണ്ടായിരുന്നത്. ഒരുപാട് കിരീടങ്ങൾ സ്വന്തമാക്കിയെങ്കിലും അവസരങ്ങൾ കുറഞ്ഞതിനെ തുടർന്ന് ബയേൺ മ്യൂണിക്കിൽ ലോണിലും അതിനു ശേഷം […]

പുറത്താകുന്നത് സ്വാഭാവികമായി കാണാം, ബ്രസീലിന് ഏറ്റവും വലിയ നാണക്കേടിതാണ്

കോപ്പ അമേരിക്കയിൽ ഇന്ന് രാവിലെ നടന്ന മത്സരത്തിൽ യുറുഗ്വായോട് തോൽവി വഴങ്ങി ബ്രസീൽ പുറത്തായി. പരുക്കൻ അടവുകൾ നിരവധി കണ്ട മത്സരത്തിൽ രണ്ടു ടീമുകളും നിശ്ചിത സമയത്തു സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിജയിയെ തീരുമാനിച്ചത്. ബ്രസീൽ രണ്ടു പെനാൽറ്റി പാഴാക്കിയതാണ് യുറുഗ്വായുടെ വിജയത്തിന് വഴിയൊരുക്കിയത്. 2021 കോപ്പ അമേരിക്കയിൽ അർജന്റീനയോട് ഫൈനലിൽ തോൽവി വഴങ്ങുകയും 2022 ലോകകപ്പിൽ ക്രൊയേഷ്യയോട് തോറ്റു പുറത്താവുകയും ചെയ്‌ത ബ്രസീൽ ആരാധകരുടെ നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. അതിനു പരിഹാരമുണ്ടാക്കാൻ […]

ബ്ലാസ്റ്റേഴ്‌സ് വിട്ടാലും ഇവാനാശാന്റെ ഹൃദയം ഇവിടെത്തന്നെയാണ്, ഈ സ്റ്റോറികൾ അത് വ്യക്തമാക്കുന്നു

മൂന്നു വർഷമായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച് ഇക്കഴിഞ്ഞ സീസൺ കഴിഞ്ഞതോടെ ക്ലബിനോട് വിട പറഞ്ഞിരുന്നു. ഇവാൻ വുകോമനോവിച്ചിന് ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരാനുള്ള ആഗ്രഹം ഉണ്ടായിരുന്നെങ്കിലും മൂന്നു സീസണുകളിൽ ഒരു കിരീടം പോലും നേടാൻ കഴിയാത്തതിനാൽ ക്ലബ് അദ്ദേഹത്തെ നിലനിർത്തിയില്ല എന്നാണു കരുതേണ്ടത്. എന്തായാലും ബ്ലാസ്റ്റേഴ്‌സ് വിട്ടെങ്കിലും ഇവാൻ വുകോമനോവിച്ചിന്റെ ഹൃദയം ഇപ്പോഴും ടീമിനൊപ്പം ഉണ്ടെന്നാണ് മനസിലാക്കേണ്ടത്. കഴിഞ്ഞ ദിവസം അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം ഷെയർ ചെയ്‌ത സ്റ്റോറികൾ അതിന്റെ തെളിവാണ്. ഏതോ മത്സരത്തിൽ ലൂണയെന്നു പേരുള്ള […]

റൊണാൾഡോയുടെ തീരുമാനം പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനു മുൻ‌തൂക്കം നൽകി, വിമർശനവുമായി ആരാധകർ

യൂറോ കപ്പ് ക്വാർട്ടർ ഫൈനലിലെ വമ്പൻ പോരാട്ടത്തിൽ പോർച്ചുഗലിന്റെ കീഴടക്കി ഫ്രാൻസ് സെമിയിലേക്ക് മുന്നേറി. രണ്ടു ടീമുകളും ഗോളടിക്കാൻ പരാജയപ്പെട്ട കളിയുടെ വിധിയെഴുതിയത് ഷൂട്ടൗട്ടിലാണ്. ജോവോ ഫെലിക്‌സ് പെനാൽറ്റി പാഴാക്കിയത് പോർച്ചുഗലിന് പുറത്തേക്കുള്ള വഴി തുറക്കുകയും ഫ്രാൻസിനെ സെമി ഫൈനലിൽ എത്തിക്കുകയും ചെയ്‌തു. മത്സരത്തിന് ശേഷം ആരാധകർ കണ്ടെത്തിയത് മറ്റൊരു കാര്യമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ വരുത്തിയ വലിയൊരു പിഴവ് പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിന് മുൻ‌തൂക്കം നൽകിയെന്നാണ് ആരാധകർ പറയുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിലെ ടോസ് പോർച്ചുഗലിന് അനുകൂലമായി ലഭിച്ചിട്ടും […]

അതുവരെ തകർത്തു കളിച്ചെങ്കിലും അവസാനനിമിഷം വമ്പൻ പിഴവ്, സ്പെയിനിന്റെ വിജയഗോളിനു കാരണം റുഡിഗറിന്റെ പിഴവ്

യൂറോ കപ്പ് കണ്ട ഏറ്റവും മികച്ച മത്സരങ്ങളിലൊന്നിൽ സ്വന്തം നാട്ടിൽ ജർമനിയെ കീഴടക്കി സ്പെയിൻ സെമി ഫൈനലിലേക്ക് മുന്നേറി. ആദ്യം മുതൽ അവസാനം വരെ മികച്ച നീക്കങ്ങളും ആവേശകരമായ പ്രകടനവും കണ്ട മത്സരം എക്‌സ്ട്രാ ടൈം വരെ നീണ്ടിരുന്നു. എക്‌സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിലാണ് സ്പെയിനിന്റെ വിജയഗോൾ പിറന്നത്. സ്പെയിനിന്റെ ആധിപത്യം കണ്ട മത്സരത്തിൽ അവർ തന്നെയാണ് മുന്നിലെത്തിയത്. പതിനാറുകാരൻ യമാലിന്റെ പാസിൽ ഓൾമോ സ്പെയിനിനെ മുന്നിലെത്തിച്ചെങ്കിലും അതിനു ശേഷം ജർമനി ആർത്തലച്ചു വരുന്നതാണ് കണ്ടത്. അതിന്റെ […]

ഗോളിയില്ലാത്ത പോസ്റ്റിലേക്ക് ഷോട്ടുതിർക്കാൻ കഴിഞ്ഞില്ല, റൊണാൾഡോ തുലച്ചത് സുവർണാവസരം

ഫ്രാൻസും പോർച്ചുഗലും തമ്മിൽ ഇന്നലെ നടന്ന യൂറോ കപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടം ഒട്ടും ആവേശം നൽകിയ ഒന്നായിരുന്നില്ല. രണ്ടു ടീമുകളും സേഫ് സോണിൽ നിന്ന് കളിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിജയികളെ കണ്ടെത്തിയത്. ഷൂട്ടൗട്ടിൽ പോർച്ചുഗലിന്റെ കീഴടക്കി ഫ്രാൻസ് യൂറോ കപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറി. പെനാൽറ്റി ഷൂട്ടൗട്ടിൽ അത്ലറ്റിക്കോ മാഡ്രിഡ് താരം ജോവോ ഫെലിക്‌സാണ് പോർച്ചുഗലിന്റെ പെനാൽറ്റി നഷ്‌ടമാക്കിയത്. താരം എടുത്ത കിക്ക് പോസ്റ്റിലടിച്ച് പുറത്തു പോവുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഹീറോ […]

മെസിയുടെ ഭാരം കുറക്കാൻ ഡി മരിയയെ അർജന്റീന ആശ്രയിക്കണം, ഇക്വഡോറിനെതിരായ മത്സരം നൽകുന്ന പാഠമെന്താണ്

ഇക്വഡോറിനെതിരായ മത്സരം അർജന്റീന ആരാധകരുടെ പ്രതീക്ഷകളെ ഇല്ലാതാക്കുന്ന ഒന്നായിരുന്നു. ഇതാണ് കളിയെങ്കിൽ ടൂർണമെന്റിൽ കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കല്പിച്ചിരുന്നു ടീമായ അർജന്റീന ഒന്നും നേടില്ലെന്നുറപ്പാണ്. മത്സരത്തിന് ശേഷം പരിശീലകൻ ലയണൽ സ്‌കലോണി പറഞ്ഞതും ആസ്വദിക്കാൻ യാതൊന്നും ഈ മത്സരം നൽകിയില്ലെന്നതാണ്. ലയണൽ മെസിയുടെ ഫോമില്ലായ്‌മ അർജന്റീനയെ സംബന്ധിച്ച് വലിയൊരു ആശങ്കയാണ്. ടൂർണമെന്റിൽ ഇതുവരെ ഒരു അസിസ്റ്റ് മാത്രമാണ് മെസി നൽകിയിരിക്കുന്നത്. ഇന്ന് നടന്ന മത്സരത്തിൽ നിർണായകമായ പെനാൽറ്റി പാഴാക്കിയ താരം ടൂർണമെന്റിൽ ഇതുവരെ രണ്ടു വമ്പൻ […]

പലതും മനസിലാക്കാനുണ്ട്, വിജയം നേടിയെങ്കിലും ആസ്വദിക്കാൻ ഒന്നുമില്ലായിരുന്നുവെന്ന് ലയണൽ സ്‌കലോണി

വിജയം നേടിയെങ്കിലും അർജന്റീനയെ സംബന്ധിച്ച് ഇന്ന് ഇക്വഡോറിനെതിരെ നടന്ന മത്സരം വളരെ നിരാശപ്പെടുത്തുന്ന ഒന്നായിരുന്നു. ടൂർണമെന്റിൽ കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്ന ടീം അതിനു ചേരുന്ന പ്രകടനമല്ല നടത്തിയത്. ഇക്വഡോർ വിജയം നേടുമോ എന്ന് പല ഘട്ടത്തിലും തോന്നിപ്പിക്കുന്നതായിരുന്നു അർജന്റീനയുടെ പ്രകടനം. അർജന്റീന പരിശീലകനായ ലയണൽ സ്‌കലോണിയും ടീമിന്റെ പ്രകടനത്തിൽ വളരെയധികം അസ്വസ്ഥനാണെന്ന് മത്സരത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തിൽ നിന്നും വ്യക്തമാണ്. ടീം വിജയം നേടിയെങ്കിലും അതിൽ സന്തോഷിക്കാൻ മാത്രം യാതൊന്നുമില്ലെന്നാണ് മത്സരത്തിന് ശേഷം സംസാരിക്കുമ്പോൾ […]