എന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത് ലയണൽ മെസി തന്നെ, ബ്രസീലിയൻ താരം പറയുന്നു
ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് താനെന്ന് ലയണൽ മെസി നിരവധി തവണ തെളിയിച്ചിട്ടുള്ളതാണ്. ക്ലബ് തലത്തിലും രാജ്യത്തിനു വേണ്ടിയും സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുള്ള ലയണൽ മെസി തനിക്ക് മുന്നിൽ വരുന്ന എതിരാളികളെയെല്ലാം മുട്ടുകുത്തിച്ചിട്ടുണ്ട്. ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയതോടെ കരിയറിൽ നേടാൻ ബാക്കിയുണ്ടായിരുന്ന അവസാനത്തെ കിരീടവും സ്വന്തമാക്കി ഫുട്ബോളിന്റെ അത്യുന്നതങ്ങളിൽ താരമെത്തി. അതിനിടയിൽ മെസിയെ പ്രശംസിച്ച് ക്ലബ് തലത്തിലും ദേശീയ ടീമിലും താരത്തിന്റെ പ്രധാന എതിരാളിയായിരുന്ന മാഴ്‌സലോ വിയേര രംഗത്തെത്തി. റയൽ മാഡ്രിഡിനു വേണ്ടിയും […]