മെസിയുടെ ഫ്രീകിക്ക് ഗോളിനു പിന്നിലെ ബുദ്ധികേന്ദ്രം എമിലിയാനോ മാർട്ടിനസ്, പുതിയ വീഡിയോ കണ്ട് അത്ഭുതപ്പെട്ട് ആരാധകർ
പനാമക്കെതിരായ അർജന്റീനയുടെ വിജയത്തിൽ മെസിയുടെ പ്രകടനം ഏറെ ചർച്ചയായിരുന്നു. മത്സരത്തിൽ മൊത്തം ആറു ഫ്രീ കിക്കുകൾ ലഭിച്ചപ്പോൾ അതിൽ രണ്ടെണ്ണം പോസ്റ്റിൽ തട്ടി തെറിച്ചു, രണ്ടെണ്ണം ഗോൾകീപ്പർ തടുത്തപ്പോൾ അവസാന നിമിഷത്തിൽ ഒരെണ്ണം മെസി ഗോളാക്കി മാറ്റി. ഫ്രീ കിക്കിൽ മെസിക്കുള്ള മികവ് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ മത്സരം. മത്സരത്തിൽ രണ്ടു ഗോളുകൾക്ക് അർജന്റീന വിജയം നേടുകയും ചെയ്‌തു. അർജന്റീനയിൽ മെസിയുടെ ഫ്രീ കിക്ക് ഗോളുകൾക്ക് പിന്നിൽ ടീമിന്റെ ഗോളി എമിലിയാനോ മാർട്ടിനസും ഒരു പ്രധാന പങ്കു […]