ബ്രസീലിനെ കളിയാക്കിയപ്പോൾ അനങ്ങിയില്ല, ഫ്രാൻസിനെ കളിയാക്കിയപ്പോൾ ഡാൻസ്; ലയണൽ മെസിയുടെ ചെയ്‌തികൾ വൈറൽ
ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീം ഏതാനും മണിക്കൂറുകൾക്ക് മുൻപ് ആരാധകർക്ക് മുന്നിൽ വീണ്ടും അതിന്റെ ആഘോഷം നടത്തിയിരുന്നു. ലോകകപ്പിന് ശേഷം സ്വന്തം രാജ്യത്ത് നടക്കുന്ന ആദ്യത്തെ മത്സരമായതു കൊണ്ടാണ് ഇന്ന് ലയണൽ മെസിയും സംഘവും വീണ്ടും ആഘോഷിച്ചത്. മുപ്പത്തിയാറു വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ലോകകപ്പ് കിരീടം അർജന്റീനയുടെ മണ്ണിലെത്തിച്ച ടീമിന് വലിയ സ്വീകരണമാണ് ആരാധകർ നൽകിയതും. ആഘോഷങ്ങൾക്കിടയിൽ അർജന്റീന താരങ്ങൾ ലോകകപ്പ് ഫൈനലിൽ അവർ കീഴടക്കിയ ഫ്രാൻസിനെയും ലാറ്റിനമേരിക്കയിൽ അവരുടെ പ്രധാന എതിരാളികളായ ബ്രസീലിനെയും കളിയാക്കിയിരുന്നു. […]