ഇംഫാലിലെ നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തിൽ താപ ഹീറോയായി, പ്രധാന താരങ്ങളില്ലാതിരുന്നിട്ടും വിജയം കുറിച്ച് ഇന്ത്യ
ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യത്തെ മത്സരത്തിൽ മ്യാൻമാറിനെതിരെ വിജയം കുറിച്ച് ഇന്ത്യ. മണിപ്പൂരിലെ ഇമ്ഫാലിൽ വെച്ച് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. പ്രധാന താരങ്ങൾ കളിക്കാതിരുന്ന മത്സരത്തിൽ അനിരുഥ് താപയാണ് ആദ്യപകുതിയിൽ ഇന്ത്യക്കായി ഗോൾ നേടിയത്. മത്സരത്തിൽ നിരവധി അവസരങ്ങൾ ഇന്ത്യ സൃഷ്ടിച്ചെടുത്ത പ്രധാന താരങ്ങളുടെ അഭാവത്തിൽ ഇന്ത്യക്ക് ആത്മവിശ്വാസത്തിനു വക നൽകുന്നതാണ്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഇന്ത്യ പിടിമുറുക്കിയപ്പോൾ ഛേത്രിക്ക് ഒന്നുരണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാൻ കഴിഞ്ഞില്ല. 📹Watch: Anirudh Thapa […]