കണക്കുകൾ തീർക്കാനുള്ളതാണ്, തനിക്ക് കിട്ടിയതിനു എൽ ക്ലാസിക്കോയിൽ തിരിച്ചു നൽകി ഗാവി

ബാഴ്‌സലോണ താരമായ ഗാവി കളിക്കളത്തിലെ പരുക്കനായ അടവുകൾ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരമാണ്. പതിനെട്ടുകാരനായ താരം കാഴ്‌ചയിൽ സൗമ്യനാണെങ്കിലും ടീമിന് വേണ്ടി ഏത് തലത്തിലേക്ക് വേണമെങ്കിലും മാറാൻ ഒരുക്കമാണ്. അതുപോലെ തന്നെ കളിക്കളത്തിൽ വളരെയധികം ആത്മാർത്ഥത പുലർത്തുന്ന താരം ആരാധകരുടെ പ്രിയപ്പെട്ടവനാണ്. കഴിഞ്ഞ ദിവസം നടന്ന എൽ ക്ലാസിക്കോ മത്സരത്തിൽ ഗാവി ചെയ്‌ത കാര്യമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഇതിനു മുൻപ് സൂപ്പർകപ്പിന്റെ ഫൈനലിൽ നടന്ന എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡ് മധ്യനിരതാരം ഡാനി സെബയോസ് […]

അബദ്ധം പറ്റിയെന്നു മനസിലായി ഇൻസ്റ്റാഗ്രാം സ്റ്റോറി ഡിലീറ്റ് ചെയ്‌ത് ഗർനാച്ചോ, എങ്കിലും കുരുക്ക് വീണേക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഈ സീസണിൽ താരമായി മാറിക്കൊണ്ടിരിക്കയാണ് അലസാൻഡ്രോ ഗർനാച്ചോ. എറിക് ടെൻ ഹാഗിന് കീഴിൽ സീസണിന്റെ തുടക്കത്തിൽ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും പിന്നീട് സ്ഥിരമായി മത്സരങ്ങളിൽ ഇറങ്ങാൻ തുടങ്ങിയ താരം മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നുണ്ട്. താരത്തിന് പ്രതിഫലം വർധിപ്പിച്ച് പുതിയ കരാർ നൽകാനൊരുങ്ങുകയാണ് ക്ലബ്. അതിനിടയിൽ വലിയൊരു കുരുക്കിൽ വീണിരിക്കുകയാണ് അർജന്റീന താരം. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്‌ത ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇതിനു കാരണമായത്. ഇൻസ്റ്റാഗ്രാമിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരം കാണുന്ന ചിത്രമാണ് താരം […]

മെസിക്കു മുന്നിൽ കരാർ വെച്ച് പിഎസ്‌ജി, താരം ഒപ്പിടാതിരിക്കുന്നത് രണ്ടു കാരണങ്ങൾ കൊണ്ട്

ലയണൽ മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ടു സുപ്രധാന വെളിപ്പെടുത്തലുമായി പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോ. പിഎസ്‌ജി മെസിക്ക് മുന്നിൽ പുതിയ കരാർ വെച്ചിട്ടുണ്ടെന്നും രണ്ടു കാരണങ്ങൾ കൊണ്ട് താരം അതൊപ്പിടാൻ വൈകുകയാണെന്നുമാണ് അദ്ദേഹം പറയുന്നത്. ലയണൽ മെസിയെ ഒഴിവാക്കാൻ പിഎസ്‌ജിക്ക് താൽപര്യമുണ്ടെന്ന മുൻ റിപ്പോർട്ടുകളെ തള്ളുന്നതാണ് റൊമാനോയുടെ വെളിപ്പെടുത്തൽ. ലയണൽ മെസി പ്രതിഫലം കൂടുതൽ ആവശ്യപ്പെട്ടതു നൽകാൻ പിഎസ്‌ജി വിസമ്മതം പ്രകടിപ്പിച്ചുവെന്ന വാർത്തകൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ മെസിയെ സംബന്ധിച്ച് പ്രതിഫലം ഒരു പ്രശ്‌നമേയല്ല. പിഎസ്‌ജി മുന്നോട്ടു […]

അർജന്റീന ക്യാംപിൽ സന്തോഷം അലയടിക്കുന്നു, ലോകകപ്പ് വിജയമാഘോഷിക്കാനുള്ള തയ്യാറെടുപ്പിൽ ടീം

നിലവിൽ ലോകഫുട്ബോളിൽ തന്നെ ഏറ്റവും കെട്ടുറപ്പുള്ള ടീം ഏതാണെന്ന് ചോദിച്ചാൽ അതിനുത്തരം അർജന്റീന എന്ന് തന്നെയായിരിക്കും. ലയണൽ സ്‌കലോണിയെന്ന പരിശീലകൻ നയിക്കുന്ന ടീം മെസിയെന്ന സൂപ്പർതാരത്തെ കേന്ദ്രീകരിച്ച് കളിക്കുന്ന മറ്റു താരങ്ങൾ ചേർന്നതാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മൂന്നു കിരീടങ്ങൾ അർജന്റീന സ്വന്തമാക്കിയതും ഈ ഒത്തൊരുമ കൊണ്ടു തന്നെയാണ്. ലോകകപ്പ് വിജയത്തിന് ശേഷം അർജന്റീന ടീം ആദ്യമായി മത്സരങ്ങൾ കളിക്കാൻ ഒരുങ്ങുകയാണ്. മാർച്ച് ഇരുപത്തിമൂന്നിനു പനാമക്കെതിരെയും അതിനു ശേഷം ഇരുപത്തിയെട്ടിന് കുറകാവോക്ക് എതിരേയുമാണ് അർജന്റീനയുടെ മത്സരങ്ങൾ. സ്വന്തം […]

മെസിയെന്താണെന്ന് പിഎസ്‌ജി നേതൃത്വത്തിന് ഇപ്പോൾ മനസിലായിക്കാണും, കരാർ പുതുക്കുന്ന കാര്യത്തിൽ ശക്തമായ നിർദ്ദേശവുമായി ഖത്തറി ഉടമകൾ

ലയണൽ മെസിയുടെ പിഎസ്‌ജിയിലെ ഭാവിയെക്കുറിച്ച് ഇപ്പോഴും യാതൊരു തീരുമാനവുമായിട്ടില്ല. താരം ക്ലബിനൊപ്പം തുടരുമെന്നും ഇല്ലെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമായി ഉയർന്നു വരുന്നുണ്ട്. ചാമ്പ്യൻസ് ലീഗ് തോൽവിക്ക് പിന്നാലെ ആരാധകർ മെസിക്കെതിരെ തിരിഞ്ഞതോടെ താരത്തെ ഒഴിവാക്കാനാണ് പിഎസ്‌ജി നേതൃത്വം കരുതുന്നത്. ആരാധകർ തനിക്കെതിരെ തിരിഞ്ഞതോടെ ലയണൽ മെസിക്കും പിഎസ്‌ജി കരാർ പുതുക്കാനുള്ള താൽപര്യം ഇല്ലാതായിട്ടുണ്ട്. എന്നാൽ ലയണൽ മെസിയുടെ കരാർ പുതുക്കുന്ന കാര്യത്തിൽ പുതിയൊരു ട്വിസ്റ്റ് ഇപ്പോൾ ഉണ്ടായിട്ടുണ്ട്. ലയണൽ മെസിയെ ഏതെങ്കിലും തരത്തിൽ ഒഴിവാക്കാനുള്ള ആഗ്രഹം പിഎസ്‌ജി നേതൃത്വത്തിനുണ്ടെങ്കിൽ […]

ഭൂമി വിറച്ചു പോകുന്ന റൊണാൾഡോ ഫ്രീ കിക്ക്, ആരാധകർ കണ്ടെത്തിയത് അത്ഭുതപ്പെടുത്തിയ കാര്യം

അൽ നസ്‌റിന്റെ കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഫ്രീ കിക്ക് ഗോൾ ഫുട്ബോൾ ലോകം ഒന്നടങ്കം വാഴ്ത്തിയ ഒന്നായിരുന്നു. ഒരു ഗോളിന് പിന്നിൽ നിൽക്കുകയായിരുന്ന അൽ നസ്ർ തോൽവിയിലെക്ക് പോവുന്ന സമയത്താണ് മുപ്പത്തിയഞ്ചു വാര അകലെ നിന്നും റൊണാൾഡോ ടീമിനായി സമനില ഗോൾ നേടുന്നത്. അതിനു പിന്നാലെ ഒരു ഗോൾ കൂടി അൽ നസ്ർ വിജയം നേടി ലീഗിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. സമീപകാലത്തായി ഫ്രീ കിക്ക് ഗോളുകൾ നേടുന്നതിൽ പുറകോട്ടു പോയിരുന്ന റൊണാൾഡോ നേടിയ […]

ഇവാൻ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും പുറത്തേക്കോ? കാത്തിരിക്കുന്നത് കടുത്ത നടപടികളാവുമെന്ന് സൂചന

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മൈതാനം വിട്ട സംഭവത്തിൽ പരിശീലകനായ ഇവാൻ വുകോമനോവിച്ചിനെതിരെ നടപടി ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. സംഭവത്തിൽ അന്വേഷണം നടത്തുന്ന ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അടുത്ത ദിവസങ്ങളിൽ തന്നെ അദ്ദേഹത്തിനെതിരെ നടപടി പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ സ്പോർട്ട്സ് വിഭാഗം എഡിറ്ററായ മാർക്കസ് മെർഗുലാവോ കഴിഞ്ഞ ദിവസം ഒരു ആരാധകനു മറുപടി കൊടുക്കുമ്പോഴാണ് ഇവാനെതിരെ നടപടി ഉണ്ടാകുമെന്ന സൂചന നൽകിയത്. സെർബിയൻ […]

“പിഎസ്‌ജി മെസിയെ കൈകാര്യം ചെയ്യുന്നത് ശരിയല്ല, താരം ടീമിലെത്തുന്നതിനായി ഞങ്ങൾ കാത്തിരിക്കുകയാണ്”

ലയണൽ മെസിയുടെ ഭാവിയെ സംബന്ധിച്ചുള്ള അനിശ്ചിതത്വം ഇനിയും അവസാനിച്ചിട്ടില്ല. ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം ഇതുവരെയും അത് പുതുക്കാൻ തയ്യാറായിട്ടില്ല. അതിനിടയിൽ ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്‌ജി പുറത്തു പോയതോടെ ആരാധകർ താരത്തിനെതിരെ തിരിയുകയും കഴിഞ്ഞ മത്സരത്തിൽ കൂക്കി വിളിക്കുകയും ചെയ്‌തു. ഇതോടെ മെസി ക്ലബ് വിടാനുള്ള സാധ്യതകൾ വളരെയധികം വർധിച്ചിട്ടുണ്ട്. ലയണൽ മെസി നിരവധി ക്ലബുകളിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും അക്കാര്യത്തിൽ യാതൊരു സ്ഥിരീകരണവും ഇതുവരെയുണ്ടായിട്ടില്ല. താരത്തിന്റെ മുൻ ക്ലബായ ബാഴ്‌സലോണയുടെ പേരും […]

എൽ ക്ലാസിക്കോ മത്സരത്തിനു ശേഷം വിവാദം, തോൽ‌വിയിൽ സംശയങ്ങൾ ബാക്കിയുണ്ടെന്ന് കാർലോ ആൻസലോട്ടി

റയൽ മാഡ്രിഡിന് മേൽ ബാഴ്‌സലോണക്ക് കൃത്യമായ ആധിപത്യമുണ്ടെന്ന് വ്യക്തമാക്കിയാണ് കഴിഞ്ഞ ദിവസം എൽ ക്ലാസിക്കോ മത്സരം അവസാനിച്ചത്. ഇതിനു മുൻപ് നടന്ന രണ്ട് എൽ ക്ലാസിക്കോ മത്സരങ്ങളിലും വിജയം നേടിയ ബാഴ്‌സലോണ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലാണ് റയലിനെ പരാജയപ്പെടുത്തിയത്. ഇതോടെ ലീഗിൽ പന്ത്രണ്ടു പോയിന്റിന്റെ ലീഡ് ബാഴ്‌സലോണക്കുണ്ട്. അതേസമയം റയൽ മാഡ്രിഡിന്റെ തോൽവിക്ക് പിന്നാലെ വിവാദങ്ങളും ഉയരുന്നുണ്ട്. മത്സരത്തിന്റെ തൊണ്ണൂറു മിനുട്ടു വരെ രണ്ടു ടീമുകളും ഓരോ ഗോൾ നേടി […]

കൂക്കിവിളിച്ച ആരാധകർക്ക് മെസി കളിക്കളത്തിൽ മറുപടി നൽകി, മെസിയുടെ കിടിലൻ പാസുകൾ തുലച്ച് എംബാപ്പെ

വമ്പൻ താരങ്ങളുണ്ടെങ്കിലും ഒത്തിണക്കവും കെട്ടുറപ്പുമില്ലാത്ത പിഎസ്‌ജി കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തിൽ തോൽവി വഴങ്ങിയിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് റെന്നെസാണ് പിഎസ്‌ജിയെ പരാജയപ്പെടുത്തിയത്. ഇതോടെ ലീഗ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള മാഴ്‌സയുമായുള്ള പിഎസ്‌ജിയുടെ പോയിന്റ് വ്യത്യാസം ഏഴായി കുറഞ്ഞു. സ്വന്തം മൈതാനത്താണ് പിഎസ്‌ജി തോൽവി വഴങ്ങിയത്. മത്സരത്തിന് മുൻപ് ലയണൽ മെസിക്കെതിരായ പ്രതിഷേധവും പാർക് ഡി പ്രിൻസസിൽ കണ്ടിരുന്നു. സ്റ്റേഡിയം കമന്റേറ്റർമാർ ലയണൽ മെസിയുടെ പേര് അന്നൗൺസ് ചെയ്‌തപ്പോൾ കൂക്കിവിളികളോടെയാണ് ആരാധകർ അതിനെ സ്വീകരിച്ചത്. […]