യൂറോപ്പിലെ രാജാക്കന്മാർ ബാഴ്‌സയുടെ ചെണ്ടയാകുന്നു, വീണ്ടും നാണം കെട്ട് റയൽ മാഡ്രിഡ്

നിർണായകമായ എൽ ക്ലാസിക്കോ മത്സരത്തിൽ തോൽവി വഴങ്ങി റയൽ മാഡ്രിഡ്. സ്‌പാനിഷ്‌ ലീഗിൽ ബാഴ്‌സലോണയെ മറികടക്കാൻ എന്തെങ്കിലും സാധ്യത വേണമായിരുന്നെങ്കിൽ വിജയം നേടേണ്ടിയിരുന്ന റയൽ മാഡ്രിഡ് ക്യാമ്പ് നൂവിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയം നേടിയത്. ഇതോടെ ബാഴ്‌സലോണ ലീഗിൽ പന്ത്രണ്ടു പോയിന്റ് മുന്നിലെത്തി. റൊണാൾഡ്‌ അരഹോയുടെ സെൽഫ് ഗോളിൽ റയൽ മാഡ്രിഡാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. വിനീഷ്യസ് പന്ത് ക്രോസ് ചെയ്യാൻ ശ്രമിച്ചപ്പോൾ അത് താരത്തിന്റെ ദേഹത്ത് തട്ടി വലയിലേക്ക് കയറുകയായിരുന്നു. എന്നാൽ […]

മെസിയുടെ പകരക്കാരൻ തന്നെ, അർജന്റീന ടീം ഭരിക്കാൻ കഴിയുമെന്ന് തെളിയിച്ച് മഴവിൽ ഫ്രീകിക്ക് ഗോൾ

ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് വേണ്ടി കളിച്ച യുവതാരമായ തിയാഗോ അൽമാഡ കഴിഞ്ഞ ദിവസം നേടിയ ഗോൾ സോഷ്യൽ മീഡിയയിൽ വൈറൽ. നിലവിൽ അമേരിക്കൻ ലീഗായ എംഎൽഎസിൽ അറ്റ്‌ലാന്റാ യുണൈറ്റഡ് എഫ്‌സിക്ക് വേണ്ടി കളിക്കുന്ന താരം കഴിഞ്ഞ ദിവസം പോർട്ട്ലാൻഡ് ടിമ്പേഴ്‌സിനെതിരെ നേടിയ ഗോളാണ് ആവേശത്തോടെ ഏറ്റെടുക്കുന്നത്. അറ്റ്‌ലാന്റ യുണൈറ്റഡ് എഫ്‌സി ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ ഇരുപത്തിയൊന്നുകാരനായ അർജന്റീന താരം നിറഞ്ഞാടിയാണ് ടീമിന് വിജയം സ്വന്തമാക്കി നൽകിയത്. മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ താരം […]

ഒടുവിൽ കുറ്റസമ്മതം നടത്തി ബെംഗളൂരു ഉടമ, ട്രോളുകൾ കൊണ്ട് ആഘോഷമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ

വിതച്ചത് കൊയ്‌തുവെന്നതു പോലെയായിരുന്നു ഐഎസ്എൽ ഫൈനൽ മത്സരത്തിലുള്ള ബെംഗളൂരു എഫ്‌സിയുടെ തോൽവി. കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തിൽ റഫറിയുടെ തീരുമാനം കൊണ്ട് വിജയിച്ചതിൽ ഗർവ് പൂണ്ടു നടന്നിരുന്ന ബെംഗളൂരു ആരാധകർക്ക് കനത്ത നിരാശ നൽകിക്കൊണ്ടാണ് ഇന്നലത്തെ ഫൈനലിൽ റഫറി വരുത്തിയ പിഴവു കാരണം പിറന്ന ഗോൾ ബെംഗളൂരുവിന് കിരീടം കയ്യകലത്തിൽ വെച്ച് നഷ്‌ടപ്പെടാൻ കാരണമായത്. റഫറിയുടെ പിഴവിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കളിയാക്കുകയും വിമർശിക്കുകയും ചെയ്‌തവർ തന്നെ ഇപ്പോൾ ഐഎസ്എൽ റഫറിമാർക്കെതിരെ തിരിഞ്ഞിട്ടുണ്ട്. അതിനുള്ള ഏറ്റവും വലിയ […]

ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് നടത്തിയ പ്രതിഷേധം ഫലം കണ്ടു, ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വീഡിയോ റഫറിയിങ് സംവിധാനം വരുന്നു

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരുവുമായി നടന്ന മത്സരത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിപ്പോയത് റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ചായിരുന്നു. ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ടീം നടത്തിയ പ്രതിഷേധം വലിയ ചർച്ചകൾക്കും മാറ്റങ്ങൾക്കും വഴി വെക്കുമെന്ന് അന്ന് തന്നെ വിലയിരുത്തപ്പെടുകയും ചെയ്‌തു. ഇപ്പോൾ ബ്ലാസ്റ്റേഴ്‌സും പരിശീലകൻ ഇവാനും നടത്തിയ പ്രതിഷേധം ഫലം കാണാൻ പോകുന്നുവെന്ന വാർത്തയാണ് പുറത്തു വരുന്നത്, ഇന്ത്യൻ സൂപ്പർലീഗിൽ വാർ ലൈറ്റ് ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ അറിയിച്ചു. യൂറോപ്പിലെ വീഡിയോ […]

അന്നു ബ്ലാസ്‌റ്റേഴ്‌സിനെ വിമർശിച്ചവർ ഇന്നു ബ്ലാസ്റ്റേഴ്‌സിനൊപ്പം, ഐഎസ്എല്ലിൽ മാറ്റം വരണമെന്ന് ആവശ്യം

കർമ ഈസ് എ ബൂമറാങ് എന്ന പ്രയോഗം ഇപ്പോൾ കൃത്യമായി ചേരുക ബെംഗളൂരു എഫ്‌സിയുടെ കാര്യത്തിലാണ്. കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ നടന്ന മത്സരത്തിൽ റഫറിയുടെ തെറ്റായ തീരുമാനത്തിലൂടെ വന്ന ഗോളിൽ നേടിയ വിജയത്തിലൂടെ സെമിയിലും തുടർന്ന് ഫൈനലിലും എത്തിയ ബെംഗളൂരു ഫൈനലിൽ എടികെ മോഹൻ ബാഗാനോട് തോൽവി വഴങ്ങാൻ കാരണമായത് അതുപോലെ തന്നെ റഫറിയെടുത്ത തെറ്റായ തീരുമാനത്തിന്റെ പുറത്താണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പതിനാലാം മിനുട്ടിൽ എടികെ മോഹൻ ബഗാൻ മുന്നിലെത്തിയിരുന്നു. ദിമിത്രി പെട്രാറ്റോസ് പെനാൽറ്റിയിലൂടെയാണ് എടികെ […]

വെടിയുണ്ട പോലൊരു ഫ്രീകിക്ക് ഗോൾ, തോൽവി തുറിച്ചു നോക്കിയിരുന്ന ടീമിനെ ഗംഭീര തിരിച്ചുവരവിലേക്ക് നയിച്ച് റൊണാൾഡോ

യൂറോപ്യൻ ഫുട്ബോളിൽ നിന്നും സൗദി അറേബ്യയിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ തുടക്കത്തിൽ ഒന്ന് പതറിയെങ്കിലും ആദ്യത്തെ ഗോൾ നേടിയതിനു ശേഷം പിന്നീട് ഗോളുകൾ അടിച്ചു കൂട്ടുകയായിരുന്നു. അതിനു ശേഷം കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ വീണ്ടും ഗോൾക്ഷാമം താരം അനുഭവിക്കേണ്ടി വന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന സൗദി പ്രൊ ലീഗ് മത്സരത്തിൽ തകർപ്പനൊരു ഫ്രീ കിക്ക് ഗോൾ നേടി വീണ്ടും തന്റെ ഗോൾവേട്ട റൊണാൾഡോ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അഭക്കെതിരെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിന്റെ തിരിച്ചു വരവിനു […]

“മെസി മാഡ്രിഡിലേക്ക് വരൂ, പത്താം നമ്പർ ജേഴ്‌സി തരാം”- ഭാവി അനിശ്ചിതത്വത്തിൽ നിൽക്കുന്ന അർജന്റീന താരത്തിന് ക്ഷണം

ഖത്തർ ലോകകപ്പിൽ കിരീടം നേടിയ ലയണൽ മെസി ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമെന്ന തലത്തിലേക്ക് ഉയർന്നെങ്കിലും അതിനു പിന്നാലെ ഭാവിയുടെ കാര്യത്തിൽ താരം അനിശ്ചിതത്വങ്ങൾ നേരിടുകയാണ്. ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം ഇതുവരെയും അത് പുതുക്കാൻ തയ്യാറായിട്ടില്ല. മെസിയുടെ കരാർ പുതുക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ഇല്ലെന്നുമുള്ള റിപ്പോർട്ടുകൾ വ്യാപകമായി വന്നുകൊണ്ടിരിക്കുന്നു. ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്‌ജി പുറത്തു പോയതിനു പിന്നാലെ ലയണൽ മെസിക്കെതിരെ ആരാധകരുടെ രോഷം ഉയർന്നിരുന്നു. വാങ്ങുന്ന പ്രതിഫലത്തിനുള്ള പ്രകടനം താരം […]

ബ്രസീൽ ആരാധകർക്ക് പൊറുക്കാനാകുമോ? മറക്കാനാവാത്ത നാണക്കേട് സമ്മാനിച്ച പരിശീലകൻ പരിശീലകനായി എത്താൻ സാധ്യത

ഖത്തർ ലോകകപ്പിൽ കിരീടപ്രതീക്ഷയുള്ള ടീമായിരുന്നു ബ്രസീലെങ്കിലും അവർക്ക് കാര്യമായ മുന്നേറ്റമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല. ക്വാർട്ടർ ഫൈനൽ വരെ മികച്ച പ്രകടനം നടത്തിയെങ്കിലും ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റാണ് ബ്രസീൽ പുറത്തു പോയത്. ഇതിനു പിന്നാലെ ബ്രസീൽ ടീമിന്റെ മാനേജർ ടിറ്റെ സ്ഥാനമൊഴിഞ്ഞിരുന്നു. അതിനു പകരക്കാരനായി ഒരു മികച്ച പരിശീലകനെ കണ്ടെത്താൻ ബ്രസീലിനു ഇതുവരെ കഴിഞ്ഞിട്ടില്ല. അർജന്റീന ലോകകപ്പ് വിജയം നേടിയതിനാൽ തന്നെ അടുത്ത ലോകകപ്പിൽ കിരീടം നേടാൻ ആഗ്രഹിക്കുന്ന ബ്രസീൽ യൂറോപ്പിൽ നിന്നുള്ള മികച്ച പരിശീലകരെയാണ് നോട്ടമിടുന്നത്. […]

സ്‌കലോണിക്കു പിഴച്ചപ്പോൾ ഇറ്റലിക്ക് കോളടിച്ചു, ഗോളടിയന്ത്രമായ അർജന്റീന താരം ഇറ്റാലിയൻ ദേശീയ ടീമിൽ

സമ്മിശ്രമായ രീതിയിലാണ് ഇറ്റാലിയൻ ദേശീയ ടീം മുന്നോട്ടു പോകുന്നത്. കഴിഞ്ഞ യൂറോ കപ്പ് തകർപ്പൻ ഫോമിൽ കളിച്ചു നേടിയ അവർക്ക് പക്ഷെ ഖത്തർ ലോകകപ്പിന് യോഗ്യത നേടാൻ കഴിഞ്ഞില്ല. അതിന്റെ ക്ഷീണം തീർക്കാനൊരുങ്ങുന്ന ടീം അടുത്ത യൂറോ കപ്പിന്റെ യോഗ്യത മത്സരങ്ങൾക്കായി ഈ മാസം ഇറങ്ങാൻ പോവുകയാണ്. അതിനുള്ള ടീമിനെ പരിശീലകനായ റോബർട്ടോ മാൻസിനി കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്‌തു. ടീം പ്രഖ്യാപിച്ചപ്പോൾ അതിലെ ശ്രദ്ധാകേന്ദ്രം അർജന്റീനിയൻ ക്ലബായ ടൈഗ്രക്കു വേണ്ടി കളിക്കുന്ന ഇരുപത്തിമൂന്നുകാരനായ മാറ്റിയോ റെറ്റെഗുയ് […]

ആ റെക്കോർഡിൽ തൊടാൻ മെസിയെ അനുവദിക്കില്ല, ഗോളടിച്ചു കൂട്ടാൻ റൊണാൾഡോ വീണ്ടും പോർച്ചുഗൽ ടീമിനൊപ്പം

ഖത്തർ ലോകകപ്പിനായി മികച്ച ടീമുമായാണ് പോർച്ചുഗൽ ഇറങ്ങിയതെങ്കിലും പ്രതീക്ഷിച്ച പ്രകടനം ടൂർണമെന്റിൽ അവർക്ക് നടത്താൻ കഴിഞ്ഞില്ല. ക്വാർട്ടർ ഫൈനൽ വരെ എത്തിയ പോർച്ചുഗൽ ഈ ടൂർണമെന്റിലെ കറുത്ത കുതിരകളായ മൊറോക്കോയോടാണ് പരാജയപ്പെട്ടത്. ഇതോടെ പോർച്ചുഗൽ ടീമിന്റെ പരിശീലകസ്ഥാനത്തു നിന്നും ഫെർണാണ്ടോ സാന്റോസിനെ പുറത്താക്കി മുൻ ബെൽജിയൻ പരിശീലകനായ റോബർട്ടോ മാർട്ടിനസിനെ നിയമിക്കുകയും ചെയ്‌തു. ലോകകപ്പിന് ശേഷമുള്ള ആദ്യത്തെ മത്സരങ്ങൾക്ക് പോർച്ചുഗൽ ടീം പ്രഖ്യാപിച്ചപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ശ്രദ്ധാകേന്ദ്രം. മുപ്പത്തിയെട്ടു വയസുള്ള റൊണാൾഡോക്ക് പുറമെ മറ്റൊരു വെറ്ററൻ […]