“ഇനിയും ഇതുപോലെയുള്ള നുണകൾ സഹിക്കാൻ ഒരുക്കമല്ല”- ഒടുവിൽ ആഞ്ഞടിച്ച് മെസിയുടെ പിതാവ്
ലയണൽ മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ടു നിരവധി അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് ഉയർന്നു വരുന്നുണ്ട്. താരം ഇതുവരെയും പിഎസ്‌ജിയുമായി പുതിയ കരാർ ഒപ്പിടുകയോ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാൻ തയ്യാറാവുകയോ ചെയ്‌തിട്ടില്ലെന്നതാണ് അഭ്യൂഹങ്ങൾ ശക്തമാകാനുള്ള കാരണം. ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച് ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന തലത്തിലേക്ക് ഉയരുന്നതിനു പിന്നാലെയാണ് മെസി കരിയറിൽ അനിശ്ചിതത്വം നേരിടുന്നത്. അതിനിടയിൽ പിഎസ്‌ജി പരിശീലകനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ലയണൽ മെസി കഴിഞ്ഞ ദിവസം പരിശീലനമൈതാനം വിട്ടുവെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. അതിനിടയിൽ […]