മെസിയിനി കളിക്കേണ്ടി വരിക കൂക്കിവിളികൾക്ക് നടുവിൽ? താരത്തിനെതിരെ തിരിഞ്ഞ് പിഎസ്‌ജി ആരാധകർ

കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ അപ്രതീക്ഷിതമായി ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയ മെസിക്ക് ക്ലബ് ഫുട്ബോളിൽ തിരിച്ചടികൾ മാത്രമാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ സീസണിൽ ശരാശരി പ്രകടനം മാത്രം നടത്തിയ മെസിക്ക് ഈ സീസണിൽ മികവ് കാണിക്കാൻ കഴിഞ്ഞെങ്കിലും ടീമിന്റെ ലക്‌ഷ്യം കൈവരിക്കാൻ ഒരിക്കൽക്കൂടി അർജന്റീന താരം പരാജയപ്പെട്ടതാണ് വലിയ നിരാശ സമ്മാനിക്കുന്നത്. കഴിഞ്ഞ സീസണിൽ ലീഗ് മാത്രം നേടിയ പിഎസ്‌ജി ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനോട് അപ്രതീക്ഷിത തോൽവി വഴങ്ങി പുറത്തു പോയിരുന്നു. ഈ […]

റയലിന്റെ കുതിപ്പ് പതിനഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക്, വെല്ലുവിളിയാവുക ഈ ടീമുകൾ

ഈ സീസണിൽ ലാ ലിഗയിൽ അത്ര മികച്ച ഫോമിലല്ലെങ്കിലും ചാമ്പ്യൻസ് ലീഗിൽ അതിഗംഭീര പ്രകടനമാണ് റയൽ മാഡ്രിഡ് നടത്തുന്നത്. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ എതിരാളികളുടെ മുട്ടിടിപ്പിക്കുന്ന മൈതാനമായ ആൻഫീൽഡിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയം നേടിയ റയൽ മാഡ്രിഡ് അതിനു ശേഷം നടന്ന രണ്ടാം പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയവും നേടി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ കൂടുതൽ സാധ്യത കൽപ്പിക്കാതിരുന്ന ടീമായിരുന്നു റയൽ മാഡ്രിഡ്. എന്നാൽ വമ്പൻ ടീമുകളായ […]

വിവാദസംഭവം വഴിത്തിരിവിലേക്ക്, റഫറിക്കെതിരെ പഴുതുകളടച്ച് തെളിവുകൾ നിരത്തി ഇവാന്റെ മറുപടി

ഇന്ത്യൻ സൂപ്പർ ലീഗിൽ വലിയ വിവാദങ്ങൾ ഉണ്ടാക്കിയാണ് കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയുമായുള്ള മത്സരം അവസാനിച്ചത്. മത്സരത്തിൽ ഛേത്രി നേടിയ ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ പരിശീലകൻ മത്സരത്തിൽ നിന്നും പിൻവലിച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം പരിശീലകൻ ഇവാൻ വുകോമനോവിച്ച് മത്സരത്തിൽ അപകീർത്തികരമായി പെരുമാറിയെന്ന പേരിൽ എഐഎഫ്എഫ് നോട്ടീസ് നൽകിയിരുന്നു. അപ്പോഴത്തെ സാഹചര്യങ്ങളും അന്നത്തെ മത്സരം നിയന്ത്രിച്ച റഫറിയിൽ നിന്നും മുൻപും മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നതുമാണ് മത്സരത്തിൽ അങ്ങിനെ പ്രതികരിക്കാൻ കാരണമെന്നാണ് […]

പുതിയ പരിശീലകനു കീഴിൽ അർജന്റീനയോട് പകരം വീട്ടാൻ ബ്രസീൽ, ലാറ്റിനമേരിക്കൻ ശക്തികളുടെ പോരാട്ടം വരുന്നു

ലോകഫുട്ബോളിൽ ഏറ്റവുമധികം ആരാധകരുള്ള രണ്ടു ടീമുകളാണ് ബ്രസീലും അർജന്റീനയും. ഈ രണ്ടു ടീമുകൾ അവസാനമായി ഏറ്റുമുട്ടിയത് കഴിഞ്ഞ കോപ്പ അമേരിക്ക ടൂര്ണമെന്റിന്റെ ഫൈനലിലാണ്. ബ്രസീലിൽ വെച്ച് നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ ഏഞ്ചൽ ഡി മരിയ നേടിയ ഒരേയൊരു ഗോളിൽ അർജന്റീന ബ്രസീലിനെ കീഴടക്കി കിരീടം നേടിയിരുന്നു. അർജന്റീനയോട് വഴങ്ങിയ തോൽവി ഇപ്പോഴും ബ്രസീൽ ആരാധകർക്കൊരു മുറിവാണ്. കോപ്പ അമേരിക്ക, ഖത്തർ ലോകകപ്പ് വിജയത്തോടെ ലോകഫുട്ബോളിലെയും ലാറ്റിനമേരിക്കൻ ഫുട്ബോളിലെയും വലിയ ശക്തികളായി മാറിയെന്ന് അർജന്റീന തെളിയിച്ചു. എന്നാൽ […]

ബ്ലാസ്‌റ്റേഴ്‌സിനെ വഞ്ചിച്ച ഛേത്രിയുടെ കരിയർ അവസാനിക്കുന്നു, കളി നിർത്താൻ സമയമായെന്ന് പരിശീലകൻ

ഇന്ത്യൻ ഫുട്ബോളിൽ ഇതിഹാസതുല്യമായ സ്ഥാനത്തിരിക്കുന്ന താരമാണ് സുനിൽ ഛേത്രിയെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇപ്പോൾ അങ്ങിനെയല്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും തമ്മിൽ നടന്ന മത്സരത്തിനിടെ ഛേത്രി നേടിയ ഗോൾ ഫുട്ബോൾ മര്യാദകളെ തന്നെ ലംഘിക്കുന്ന ഒന്നാണെന്നും ബ്ലാസ്‌റ്റേഴ്‌സിനെ വഞ്ചിച്ചു കൊണ്ടാണ് അത് നേടിയതെന്നും പറഞ്ഞ ആരാധകർ ഇന്ത്യൻ നായകനു നേരെ ശക്തമായ വിമർശനം ഉയർത്തിയിരുന്നു. ഇന്ത്യൻ ഫുട്ബോളിൽ ഒരു യുഗം തന്നെ കുറിച്ച സുനിൽ ഛേത്രിയുടെ കരിയറിന് തിരശീല വീഴാൻ ഒരുങ്ങുകയാണെന്ന ശക്തമായ […]

നീതിക്കു വേണ്ടി നിലകൊണ്ട ഇവാൻ ബലിയാടാകും, കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനെതിരെ കുരുക്കുമായി എഐഎഫ്എഫ്

ഇന്ത്യൻ സൂപ്പർലീഗിൽ ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച സംഭവമാണ് പ്ലേ ഓഫിൽ ബെംഗളൂരുവിന്റെ ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മത്സരം ബഹിഷ്‌കരിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയ്യാറെടുക്കും മുൻപാണ് ഛേത്രി കിക്കെടുത്തത്. റഫറിയത് അനുവദിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തർക്കിക്കുകയും അതിനു ശേഷം പരിശീലകൻ ടീമിനെ തിരിച്ചു വിളിച്ച് മത്സരത്തിൽ നിന്നും പിന്മാറുകയുമായിരുന്നു. മത്സരങ്ങളിൽ നിന്നും ടീം ഇറങ്ങിപ്പോയാൽ കടുത്ത ശിക്ഷയാണ് അവരെ കാത്തിരിക്കുക. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഇതുവരെ യാതൊരു നടപടിയും എടുക്കാൻ അധികൃതർ […]

സൗദി അറേബ്യ വീണ്ടും ഫുട്ബോൾ ലോകത്തെ ഞെട്ടിക്കാനൊരുങ്ങുന്നു, ചരിത്രത്തിലെ ഏറ്റവുമുയർന്ന ഓഫർ മെസിക്ക് മുന്നിൽ

ലയണൽ മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് ശക്തി പ്രാപിച്ചിരിക്കുന്ന സമയമാണിപ്പോൾ. ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം ക്ലബിൽ തുടരുമോ അതോ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമോയെന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമൊന്നും ആയിട്ടില്ല. താരത്തിനും പിഎസ്‌ജിക്കും കരാർ പുതുക്കുന്ന കാര്യത്തിൽ മുൻപുണ്ടായിരുന്ന താൽപര്യം ഇപ്പോഴില്ലെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. യൂറോപ്പിൽ തന്നെ തുടരാനാണ് ലയണൽ മെസിക്ക് താൽപര്യമെങ്കിലും താരത്തെ സ്വന്തമാക്കാൻ ഏതെങ്കിലും ക്ലബ് തയ്യാറാകുമെന്ന കാര്യത്തിൽ ഉറപ്പില്ല. ഉയർന്ന വേതനവും ക്ലബിന്റെ ദീർഘകാല പ്രൊജക്റ്റുകൾക്ക് പറ്റിയ […]

മെസിയല്ല, ബാഴ്‌സ ലക്ഷ്യമിടുന്നത് മറ്റൊരു അർജന്റീന താരത്തെ; പക്ഷെ ട്രാൻസ്‌ഫർ നീക്കങ്ങൾ പ്രതിസന്ധിയിൽ

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ കുറച്ചു നാളുകളായി ഫുട്ബോൾ ലോകത്ത് സജീവമാണ്. പിഎസ്‌ജി ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ തോൽവി വഴങ്ങി പുറത്തു പോയതോടെ താരവുമായി കരാർ പുതുക്കാനുള്ള തീരുമാനത്തിൽ നിന്നും ഫ്രഞ്ച് ക്ലബ് പിൻവാങ്ങിയെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിഎസ്‌ജിയിൽ തുടരാൻ ലയണൽ മെസിക്കും താത്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ സമയത്താണ് ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നത്. എന്നാൽ ലയണൽ മെസിയെക്കാൾ ബാഴ്‌സലോണ സ്വന്തമാക്കാൻ പ്രാധാന്യം നൽകുന്നത് മറ്റൊരു അർജന്റീന താരത്തിനാണെന്നാണ് […]

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇതൊരു മുന്നറിയിപ്പാണ്, വെല്ലുവിളിക്കാൻ വലിയൊരു ആരാധകപ്പട ഉയർന്നു വരുന്നു

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധകപ്പടയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ശ്രദ്ധ പിടിച്ചു പറ്റാൻ ഈ ആരാധകർക്ക് കഴിഞ്ഞിരുന്നു. ടീമിന്റെ മത്സരങ്ങൾക്ക് സ്റ്റേഡിയത്തിൽ തടിച്ചു കൂടുകയും മുഴുവൻ സമയവും പിന്തുണ നൽകുകയും ചെയ്യുന്ന ആരാധകർ എതിർടീമിലെ താരങ്ങൾക്ക് പോലും ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രിയപ്പെട്ടതാക്കി മാറ്റുന്നുണ്ടെന്നതിൽ സംശയമില്ല. എന്നാൽ ഈ സീസണിലെ ഐഎസ്എൽ ലീഗ് മത്സരങ്ങൾ സമാപിച്ചപ്പോൾ ഏറ്റവുമധികം കാണികൾ കാണാനെത്തിയത് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരമല്ലെന്നത് മറ്റൊരു വലിയ ഫാൻബേസ് […]

മെസി വേറെ ലെവലാണ്, അഞ്ചു ഗോൾ നേടിയിട്ടും മെസിയുടെ റെക്കോർഡിൽ തൊടാൻ ഹാലൻഡിനു കഴിഞ്ഞില്ല

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ലീപ്‌സിഗും തമ്മിലുള്ള മത്സരം ഇന്നലെ പൂർത്തിയായപ്പോൾ ഏർലിങ് ഹാലാൻഡാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. എതിരില്ലാത്ത ഏഴു ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയ മത്സരത്തിൽ ടീമിന്റെ അഞ്ചു ഗോളുകളും നോർവീജിയൻ താരമാണ് നേടിയത്. ഇതോടെ ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അഞ്ചു ഗോളുകളെന്ന നേട്ടം മെസി, ലൂയിസ് അഡ്രിയാനോ എന്നിവർക്കു ശേഷം സ്വന്തമാക്കിയ താരമായി ഹാലാൻഡ് മാറി. ഇതിനു പുറമെ ഈ സീസണിൽ 37 മത്സരങ്ങളിൽ നിന്നും 39 ഗോളുകൾ നേടിയ […]