എമിയോടും റുള്ളിയോടും ചോദിച്ചാണ് അങ്ങിനെ ചെയ്‌തത്, ദേഷ്യം തോന്നിയെന്ന് ലയണൽ മെസി
കോപ്പ അമേരിക്കയിൽ അർജന്റീന ആരാധകർ വളരെയധികം ടെൻഷനടിച്ച് കണ്ട മത്സരമായിരിക്കും ഇന്നത്തേത്. ഈ ടൂർണമെന്റിലെ ഏറ്റവും മോശം പ്രകടനം അർജന്റീന നടത്തിയപ്പോൾ ഇക്വഡോർ വലിയ ഭീഷണിയാണ് ഉയർത്തിയത്. അർജന്റീന തോൽവി വഴങ്ങുമെന്നു വരെ ആരാധകർ പ്രതീക്ഷിച്ച സമയത്താണ് എമി ഒരിക്കൽക്കൂടി ടീമിനെ രക്ഷിച്ചത്. കഴിഞ്ഞ മത്സരത്തിൽ ഫിറ്റ്നസ് പ്രശ്‌നങ്ങൾ കാരണം പുറത്തിരുന്ന ലയണൽ മെസി ഇന്നത്തെ മത്സരത്തിൽ മോശം പ്രകടനമാണ് നടത്തിയത്. പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഇപ്പോഴുമുണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ നിരാശപ്പെടുത്തിയ ലയണൽ മെസി ഷൂട്ടൗട്ടിലെ ആദ്യത്തെ കിക്ക് […]