ലോകകപ്പ് കളിക്കുകയെന്ന ഇന്ത്യയുടെ സ്വപ്‌നം യാഥാർഥ്യമാകും, ഫിഫയുടെ തീരുമാനം വാതിലുകൾ തുറക്കുന്നു
അർജന്റീന കിരീടമുയർത്തിയ ഖത്തർ ലോകകപ്പ് ആ ഫോർമാറ്റിൽ നടക്കുന്ന അവസാനത്തെ ടൂർണമെന്റ് ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഫിഫ കൗൺസിൽ യോഗത്തിൽ അടുത്ത ലോകകപ്പിന്റെ ഫോർമാറ്റ് മാറ്റാനുള്ള ചർച്ച നടത്തി തീരുമാനം എടുത്തിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ അമേരിക്ക, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ വെച്ച് നടക്കുന്ന ലോകകപ്പിന്റെ ഫോർമാറ്റ് മാറ്റുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. നിലവിലെ ഫോർമാറ്റിൽ മുപ്പത്തിരണ്ട് ടീമുകളാണ് ലോകകപ്പ് ടൂർണമെന്റിൽ മത്സരിച്ചതെങ്കിൽ അടുത്ത ലോകകപ്പിൽ 48 ടീമുകളാണ് പരസ്‌പരം പോരാടുക. […]