നെയ്‌മറുടെ പുതിയ നിലപാട്, ലയണൽ മെസിയുടെ ഭാവിയെ ബാധിക്കുമെന്നുറപ്പായി

ചാമ്പ്യൻസ് ലീഗ് വിജയമെന്ന സ്വപ്‌നം പൂർത്തിയാക്കാനാണ് എംബാപ്പെ, നെയ്‌മർ എന്നിവർക്കൊപ്പം ലയണൽ മെസിയെക്കൂടി പിഎസ്‌ജി അണിനിരത്തിയത്. എന്നാൽ ഈ മൂന്നു താരങ്ങൾ ഒരുമിച്ച രണ്ടാമത്തെ സീസണിലും അവസാന പതിനാറു കടക്കാൻ പിഎസ്‌ജിക്ക് കഴിഞ്ഞില്ല. അതിനു പുറമെ ഇവർക്ക് ഭീമമായ തുക പ്രതിഫലം നൽകണമെന്നതിനാൽ മറ്റു താരങ്ങളെ സ്വന്തമാക്കുന്നതിലും പരിമിതിയുണ്ട്. അതുകൊണ്ടു തന്നെ ഇവരെ ഒഴിവാക്കുന്ന കാര്യം പിഎസ്‌ജി പരിഗണിക്കുന്നുണ്ട്. അതിനിടയിൽ തന്റെ ഭാവിയെക്കുറിച്ച് നെയ്‌മർ നിലപാട് സ്വീകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. വരുന്ന സമ്മറിൽ ബ്രസീലിയൻ താരത്തെ വിൽക്കാൻ പിഎസ്‌ജിക്ക് […]

“അംഗീകരിക്കാനാവാത്ത കാര്യം, അർജന്റീന പലപ്പോഴും പരിധി വിട്ടു”- ലോകകപ്പ് ആഘോഷങ്ങൾക്കെതിരെ ഫ്രാൻസ് പരിശീലകൻ

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കിരീടനേട്ടം ആരാധകർ വളരെയധികം ആഘോഷിച്ച ഒന്നാണെങ്കിലും അതിനു ശേഷമുള്ള അർജന്റീന താരങ്ങളുടെ പെരുമാറ്റം വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പ്രധാനമായും അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസും മറ്റു ചില താരങ്ങളും ഫൈനലിൽ ഹാട്രിക്ക് നേടിയ ഫ്രഞ്ച് താരം എംബാപ്പയെ രൂക്ഷമായി കളിയാക്കിയത് ഫുട്ബോൾ ആരാധകർക്കിടയിൽ നല്ല രീതിയിലല്ല സ്വീകരിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ഫ്രഞ്ച് പരിശീലകനായ ദിദിയർ ദെഷാംപ്‌സും അർജന്റീനയുടെ ആഘോഷങ്ങളെ വിമർശിച്ച് രംഗത്തു വന്നിരുന്നു. ലോകകപ്പ് ഫൈനലിൽ തോൽവി നേരിട്ട ടീമിന്റെ പരിശീലകനായിരുന്നിട്ടും ഇതുവരെയും അർജന്റീന […]

അർജന്റീന താരം സ്റ്റേഡിയം വിട്ടത് ക്രച്ചസിൽ, സൗഹൃദമത്സരങ്ങളിൽ കളിക്കുമെന്ന കാര്യം ആശങ്കയിൽ

ഖത്തർ ലോകകപ്പിന് ശേഷം അർജന്റീന ആദ്യമായി മത്സരങ്ങൾ കളിക്കാൻ പോവുകയാണ് ഈ മാസം. ലോകകപ്പ് നേട്ടം സ്വന്തം രാജ്യത്തെ ആരാധകർക്ക് മുന്നിൽ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സൗഹൃദമത്സരങ്ങളിൽ ചെറിയ ടീമുകളായ പനാമയും കുറകാവോയുമാണ് അർജന്റീനയുടെ എതിരാളികൾ. മാർച്ച് ഇരുപത്തിമൂന്നിനു പനാമക്കെതിരെയും മാർച്ച് ഇരുപത്തിയെട്ടിന് കുറകാവോയോടും അർജന്റീന ഏറ്റുമുട്ടും. സൗഹൃദമത്സരങ്ങൾക്കുള്ള അർജന്റീന സ്‌ക്വാഡിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. യുവതാരങ്ങൾക്കും പ്രാധാന്യം നൽകിയുള്ള സ്‌ക്വാഡിലെ ഒരു ആകർഷണമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ അലസാൻഡ്രോ ഗർനാച്ചോ. നേരത്തെ സ്‌ക്വാഡിൽ ഇടം […]

സൂപ്പർകപ്പ് കേരളത്തിന്റെ മാനം കെടുത്തുമോ, കൊച്ചിയെ ഒഴിവാക്കിയതിൽ സംശയങ്ങളേറെ

ഇന്ത്യൻ ഫുട്ബോളിലെ പ്രധാനപ്പെട്ട ടൂർണമെന്റാണ് സൂപ്പർകപ്പെന്ന കാര്യത്തിൽ സംശയമില്ല. പതിനൊന്ന് ഐഎസ്എൽ ടീമുകളും പത്ത് ഐ ലീഗ് ടീമുകളും ഏപ്രിൽ മാസത്തിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിൽ നിന്നും രണ്ടു ടീമുകൾ കേരളത്തിൽ വെച്ച് തന്നെ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നതും ആരാധകർക്ക് ആവേശമുണ്ടാക്കുന്ന കാര്യമാണ്. കേരള ബ്ലാസ്റ്റേഴ്‌സും ഗോകുലം കേരളയുമാണ് കേരളത്തിൽ നിന്നും പങ്കെടുക്കുന്ന ടീമുകൾ. അതേസമയം അവസാന നിമിഷത്തിൽ ടൂര്ണമെന്റിനുള്ള വേദികളിൽ നിന്നും കൊച്ചിയും തിരുവനന്തപുരവും ഒഴിവാക്കപ്പെട്ടതിൽ പ്രതിഷേധം ഉയരുന്നുണ്ട്. നിലവിൽ കോഴിക്കോടും പയ്യനാടും വെച്ച് […]

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശങ്ക വേണ്ടതില്ല, ഇത് ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്റർ നൽകുന്ന ഉറപ്പ്

ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തു പോകുന്നത് വിവാദങ്ങൾ സൃഷ്‌ടിച്ചാണ്. ബെംഗളൂരു എഫ്‌സി പ്ലേ ഓഫ് മത്സരത്തിൽ നേടിയ ഗോൾ അനുവദിക്കരുതെന്നു പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മത്സരത്തിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. സൂപ്പർ ലീഗ് പ്രതീക്ഷകൾ അവസാനിച്ചതോടെ ഇനി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ സൂപ്പർ കപ്പിലാണ്. അതിൽ കിരീടം നേടി എഎഫ്‌സി കപ്പ് യോഗ്യത നേടാമെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കുന്നത്. ഇതിനു മുൻപ് സൂപ്പർകപ്പിൽ കളിച്ചപ്പോൾ റിസർവ് ടീമിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറക്കിയിരുന്നത്. അതുകൊണ്ടു […]

നിർഭയത്വത്തിന്റെ പ്രതിരൂപം, തല തകർന്നു പോകാൻ സാധ്യതയുള്ള ടാക്കിളുമായി ബാഴ്‌സലോണ താരം

അത്‌ലറ്റിക് ബിൽബാവോക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തിൽ വിജയം നേടി ലാ ലിഗ പോയിന്റ് ടേബിളിൽ റയൽ മാഡ്രിഡുമായുള്ള വ്യത്യാസം വീണ്ടും വർധിപ്പിക്കാൻ ബാഴ്‌സലോണക്ക് കഴിഞ്ഞു. ബിൽബാവോയുടെ മൈതാനത്തു നടന്ന മത്സരത്തിൽ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ റാഫിന്യ നേടിയ ഗോളിലാണ് ബാഴ്‌സലോണ വിജയം നേടിയത്. ഇതോടെ റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം ഒൻപതാക്കി വർധിപ്പിക്കാൻ ബാഴ്‌സലോണക്ക് കഴിഞ്ഞു. മത്സരത്തിൽ വിജയം നേടിയ ബാഴ്‌സലോണക്കായി ഗോൾ നേടിയ റാഫിന്യ ആണെങ്കിലും അതിനു ശേഷം സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് […]

“വളരെയധികം ആശങ്കയുണ്ട്, സൂപ്പർകപ്പ് ഗോവയിൽ വെച്ച് നടത്താമായിരുന്നു”- കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്റ്റർ

ഏപ്രിലിൽ നടക്കാനിരിക്കുന്ന സൂപ്പർകപ്പ് മത്സരങ്ങളുടെ വേദിയിൽ നിന്നും കൊച്ചിയെ അവസാനനിമിഷത്തിൽ ഒഴിവാക്കിയ തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്റ്റർ കരോലിസ് സ്‌കിൻകിസ്. മലബാറിൽ വെച്ച് നടത്തുന്ന ടൂർണ്ണമെന്റിനുള്ള രണ്ടു സ്റ്റേഡിയങ്ങളുടെയും സാഹചര്യങ്ങൾ മോശമാണെന്നും ഇത് താരങ്ങളെ ബാധിക്കുമോയെന്നതുമാണ് അദ്ദേഹത്തിന്റെ ആശങ്കയുടെ പ്രധാന കാരണം. “സൂപ്പർകപ്പിനുള്ള മൈതാനങ്ങളുടെ അവസ്ഥയിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. കോഴിക്കോട് ഫുട്ബോൾ സ്റ്റേഡിയത്തിന്റെ അവസ്ഥ മോശമാണ്.” അദ്ദേഹം കഴിഞ്ഞ ദിവസം വാർത്താ മാധ്യമത്തോട് പറഞ്ഞു. അതിനു പുറമെ കേരളത്തിൽ നിന്നും ടൂർണമെന്റ് മാറ്റി […]

അർജന്റീന താരത്തെ ഗുരുതരമായ ഫൗൾ ചെയ്‌ത കസമീറോക്ക് ചുവപ്പുകാർഡ്, കാത്തിരിക്കുന്നത് മുട്ടൻ പണി

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കസമീറോക്ക് വീണ്ടും ചുവപ്പുകാർഡ്. സൗത്താംപ്റ്റനെതിരെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിലാണ് ബ്രസീലിയൻ താരത്തിന് ചുവപ്പുകാർഡ് ലഭിച്ചത്. മത്സരത്തിന്റെ മുപ്പത്തിനാലാം മിനുട്ടിൽ തന്നെ ചുവപ്പുകാർഡ് നേടിയ കസമീറോ കഴിഞ്ഞ മൂന്നു പ്രീമിയർ ലീഗ് മത്സരങ്ങളിൽ നേടുന്ന രണ്ടാമത്തെ ചുവപ്പുകാർഡാണിത്. ക്രിസ്റ്റൽ പാലസിനെതിരെയാണ് ഇതിനു മുൻപ് കസമീറോ ചുവപ്പ്കാർഡ് വാങ്ങിയത്. മത്സരത്തിന്റെ മുപ്പത്തിനാലാം മിനുട്ടിൽ കസമീറോയും അർജന്റീന താരം കാർലോസ് അൽകാരസും പന്തിനായി ശ്രമിക്കുകയായിരുന്നു. പന്തെടുക്കാനായി ഡൈവിങ് ടാക്കിളിനു ശ്രമിച്ച കസമീറോ അതിൽ […]

“അർജന്റീനയെ എങ്ങിനെ തടുക്കണം എന്നറിയാത്ത അവസ്ഥയായിരുന്നു”- ലോകകപ്പ് ഫൈനലിനെക്കുറിച്ച് ദെഷാംപ്‌സ്

ഖത്തർ ലോകകപ്പിന്റെ തുടക്കത്തിൽ വലിയ തിരിച്ചടി ഏറ്റു വാങ്ങിയെങ്കിലും അതിനു ശേഷം ഓരോ മത്സരങ്ങൾ കഴിയുമ്പോഴും കൂടുതൽ കൂടുതൽ ശക്തിയുള്ള ടീമായി അർജന്റീന മാറുകയാണുണ്ടായത്. ഇത്തവണ ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും സാധ്യത കൽപ്പിച്ച ടീമായ ഫ്രാൻസിനെതിരായ ഫൈനലിൽ രണ്ടു ഗോളിന്റെ ലീഡ് നേടിയതിനു എൺപതു മിനുട്ടോളം നിഷ്പ്രഭമാക്കാൻ അർജന്റീനക്ക് കഴിഞ്ഞു. അതിനു ശേഷം ഫ്രാൻസ് രണ്ടു ഗോളുകൾ തിരിച്ചടിച്ചതിനെ തുടർന്ന് എക്‌സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ ഷൂട്ടൗട്ടിലാണ് അർജന്റീന വിജയം നേടിയത്. മത്സരത്തിൽ ഫ്രാൻസ് ചെറുത്തു […]

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്‌സ് വീണു, വീഴ്‌ചയിലും ക്ലബിന് അഭിമാനിക്കാം

യൂറോപ്യൻ ഫുട്ബോൾ വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത് ഫുട്ബോൾ ലോകത്ത് വളരെയധികം ഓളം സൃഷ്‌ടിച്ച സംഭവമാണ്. ഖത്തർ ലോകകപ്പിനു പിന്നാലെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ റദ്ദാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബിലെത്തിയത്. ഇതോടെ ചരിത്രത്തിലെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന കളിക്കാരനായും ക്രിസ്റ്റ്യാനോ റൊണാൾഡോ മാറിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് സൗദി ക്ലബായ അൽ നസ്റിനും വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. സോഷ്യൽ മീഡിയയിൽ വലിയ കുതിച്ചു ചാട്ടം ഒരൊറ്റ ട്രാൻസ്‌ഫറിൽ അവരുണ്ടാക്കി. […]