ആദ്യം നൽകിയ പെനാൽറ്റി തുലച്ചപ്പോൾ വീണ്ടും പെനാൽറ്റി, ചെൽസിയെ രക്ഷപ്പെടുത്തിയ തീരുമാനത്തിന്റെ കാരണമിതാണ്
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ നിർണായകമായ വിജയമാണ് ചെൽസി നേടിയത്. ബൊറൂസിയ ഡോർട്മുണ്ടിനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം നേടിയതോടെ ആദ്യപാദത്തിലെ ഒരു ഗോളിന്റെ തോൽവിയെ മറികടന്ന് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ ചെൽസിക്കായി. സീസണിൽ മോശം ഫോമിലായ ചെൽസിക്ക് ആശ്വാസം നൽകുന്നതാണ് ഈ വിജയം. മത്സരത്തിന്റെ ആദ്യപകുതിയിൽ റഹീം സ്റ്റെർലിംഗും രണ്ടാം പകുതിയിൽ കയ് ഹാവേർട്സ് പെനാൽറ്റിയിലൂടെയും നേടിയ ഗോളുകളാണ് ചെൽസിയെ വിജയത്തിലേക്ക് നയിച്ചത്. അതേസമയം ജർമൻ താരം എടുത്ത പെനാൽറ്റി […]