ഡൈവിങ്, പരിക്കഭിനയിക്കൽ, റഫറിയെ തള്ളി മാറ്റൽ; ഇങ്ങിനൊരു ക്യാപ്റ്റൻ ടീമിന് അപമാനം
ലിവർപൂൾ ആരാധകർ എക്കാലവും ഓർത്തിരിക്കുകയും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ തങ്ങളുടെ ഓർമകളിൽ നിന്നും മായ്ച്ചു കളയാൻ ആഗ്രഹിക്കുകയും ചെയ്യുന്നൊരു മത്സരമാണ് കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്നത്. എതിരില്ലാത്ത ഏഴു ഗോളുകൾക്ക് സ്വന്തം മൈതാനത്ത് ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തെറിഞ്ഞപ്പോൾ ലോകകപ്പിന് ശേഷം ഒരു മത്സരം പോലും തോറ്റിട്ടില്ലെന്ന കുതിപ്പിനു കൂടിയാണ് അവസാനമായത്. അതേസമയം മത്സരത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് നായകനായിരുന്ന ബ്രൂണോ ഫെർണാണ്ടസ് കടുത്ത വിമർശനമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. മത്സരത്തിന്റെ ആദ്യപകുതിയിൽ മികച്ച പ്രകടനം […]