പിഎസ്‌ജിയിൽ തിളങ്ങുന്നില്ലെന്ന വിമർശനം ഇനി മാറ്റിവെക്കാം, മെസിയുടെ അത്ഭുതപ്പെടുത്തുന്ന കണക്കുകൾ
ലയണൽ മെസി പിഎസ്‌ജിയിൽ എത്തിയതിനു ശേഷം മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയുന്നില്ലെന്ന വിമർശനം ഉയർന്നിരുന്നു. ആദ്യത്തെ സീസണിൽ മെസിക്ക് അധികം ഗോളുകൾ നേടാൻ കഴിഞ്ഞില്ലെന്നതാണ് അതിന്റെ പ്രധാന കാരണം. എന്നാൽ ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞു. ഖത്തർ ലോകകപ്പിന് ശേഷം ഒരു പതർച്ച ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ താരം ഗോളുകൾ അടിച്ചു കൂട്ടാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പിഎസ്‌ജി രണ്ടിനെതിരെ നാല് ഗോളുകൾക്ക് നാന്റസിനെതിരെ വിജയം നേടിയ മത്സരത്തിൽ ആദ്യത്തെ ഗോൾ നേടിയത് […]