ഒന്നേമുക്കാൽ കൂടി രൂപ ചിലവാക്കി ലോകകപ്പ് വിജയത്തിന് ടീമിലെ എല്ലാവർക്കും മെസിയുടെ സമ്മാനം
ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ വിജയം എല്ലാ ആരാധകർക്കും ആവേശം നൽകിയ ഒന്നാണ്. ആദ്യ മത്സരത്തിൽ തോൽവിയേറ്റു വാങ്ങിയെങ്കിലും പിന്നീട് നടന്ന മത്സരങ്ങളിൽ പൊരുതിയാണ് അർജന്റീന കിരീടം സ്വന്തമാക്കിയത്. ലോകകപ്പ് സ്വന്തമാക്കാനുള്ള മുപ്പത്തിയാറു വർഷത്തെ കാത്തിരിപ്പവസാനിപ്പിച്ച കിരീടനേട്ടം ആരാധകർ മതിമറന്ന് ആഘോഷിക്കുകയും ചെയ്‌തു. ലയണൽ മെസിയെ സംബന്ധിച്ചും വളരെയധികം മൂല്യമുള്ളതാണ് ഈ കിരീടനേട്ടം. ലോകഫുട്ബോളിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ലയണൽ മെസിക്ക് ഇനി ബാക്കിയുണ്ടായിരുന്നത് ലോകകപ്പ് മാത്രമായിരുന്നു. ഖത്തറിൽ തന്റെ സഹതാരങ്ങൾക്കൊപ്പം അതു നേടാൻ മെസിക്ക് സാധിച്ചു. ടൂർണമെന്റിലെ […]