അർജന്റൈൻ പരിശീലകന്റെ കുതിപ്പിന് തടയിടാൻ ബ്രസീലിനുമായില്ല, പരാജയമറിയാതെ കൊളംബിയ മുന്നോട്ട്
അർജന്റൈൻ പരിശീലകനായ നെസ്റ്റർ ലോറെൻസോ പരിശീലകനായി വന്നതിനു ശേഷം അപാരമായ ഫോമിലാണ് കൊളംബിയ. യൂറോപ്പ് വിട്ടു ഖത്തർ ക്ലബ്ബിലേക്ക് ചേക്കേറിയതിനാൽ ഏവരും മറന്നു തുടങ്ങിയ സൂപ്പർതാരം ഹമെസ് റോഡ്രിഗസിനെ വീണ്ടും ഉയർത്തിയെടുത്ത അദ്ദേഹത്തിന് കീഴിൽ ബ്രസീലിനെയും തളച്ച് ഗ്രൂപ്പ് ജേതാക്കളായി കൊളംബിയ കോപ്പ അമേരിക്കയിൽ മുന്നേറുകയാണ്. ഇന്ന് രാവിലെ നടന്ന മത്സരം ഫുട്ബോൾ ആരാധകർക്ക് ഒരു വിരുന്നായിരുന്നു. രണ്ടു ടീമുകളും മികച്ച ആക്രമണ ഫുട്ബോൾ കാഴ്‌ച വെച്ച മത്സരത്തിൽ ബ്രസീലിനേക്കാൾ കരുത്ത് കുറഞ്ഞ ടീമായിട്ടും കൊളംബിയ കായികശേഷിയും […]