അർജന്റീന ആരാധകർക്ക് മറ്റൊരു സന്തോഷവാർത്ത കൂടി, അടുത്ത ലോകകപ്പ് സ്വപ്‌നം കണ്ടു തുടങ്ങാം

ഖത്തർ ലോകകപ്പിന് ശേഷം അർജന്റീന ആരാധകർ ആഘോഷിച്ച ദിവസമായിരുന്നു ഇന്നത്തേത്. ഫിഫ ബെസ്റ്റ് അവാർഡ്‌സ് പ്രഖ്യാപിച്ചപ്പോൾ അർജന്റീന താരങ്ങൾ മൂന്ന് അവാർഡുകളാണ് സ്വന്തമാക്കിയത്. ലയണൽ മെസി മികച്ച താരത്തിനുള്ള അവാർഡ് സ്വന്തമാക്കിയപ്പോൾ മികച്ച പരിശീലകൻ, മികച്ച ഗോൾകീപ്പർ എന്നീ അവാർഡുകൾ എമിലിയാനോ മാർട്ടിനസ് സ്വന്തമാക്കി. ഇതിനു പുറമെ മികച്ച ആരാധകർക്കുള്ള അവാർഡും അർജന്റീന തന്നെയാണ് സ്വന്തമാക്കിയത്. അർജന്റീന ആരാധകരെ കാത്ത് മറ്റൊരു സന്തോഷവാർത്ത കൂടി എത്തിയ ദിവസമാണിന്ന്. ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിക്കാൻ തന്ത്രങ്ങൾ ഒരുക്കിയ […]

റൊണാൾഡോയെ ബെഞ്ചിലിരുത്തിയ പരിശീലകന്റെ വോട്ട് ലയണൽ മെസിക്കും

ഖത്തർ ലോകകപ്പിൽ വളരെയധികം ചർച്ചയായ സംഭവമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഗ്രൂപ്പ് ഘട്ട മത്സരത്തിന് ശേഷം നടന്ന പ്രീ ക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങളിൽ പരിശീലകനായ ഫെർണാണ്ടോ സാന്റോസ് ബെഞ്ചിലിരുത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ മോശം ഫോമിൽ കളിച്ചിരുന്ന റൊണാൾഡോക്ക് ലോകകപ്പിലും തിളങ്ങാനാവാതെ വന്നതോടെയാണ് താരത്തെ ബെഞ്ചിലിരുത്താൻ പരിശീലകൻ തീരുമാനിച്ചത്. ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ പോർച്ചുഗൽ പുറത്തായതോടെ ഫെർണാണ്ടോ സാന്റോസിനെ പുറത്താക്കിയിരുന്നു. ഇപ്പോൾ അദ്ദേഹം വീണ്ടും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഫിഫ ദി ബെസ്റ്റ് അവാർഡ്‌സിൽ അദ്ദേഹം […]

ബെൻസിമയെ തഴഞ്ഞു മെസിക്ക് വോട്ടു നൽകിയതിനു കിട്ടിയത് എട്ടിന്റെ പണി, ഒടുവിൽ എന്താണ് സംഭവിച്ചതെന്നു വിശദീകരിച്ച് താരം

ഫിഫ ബെസ്റ്റ് അവാർഡുകൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ അർജന്റീന താരമായ ലയണൽ മെസിയാണ് ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഇത് രണ്ടാമത്തെ തവണയാണ് മെസി ഫിഫ ബെസ്റ്റ് പുരസ്‌കാരം നേടുന്നത്. ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി നടത്തിയ അതിഗംഭീരം പ്രകടനമാണ് ഇതിനു മുൻപ് 2019ൽ സ്വന്തമാക്കിയ പുരസ്‌കാരം ഒരിക്കൽക്കൂടി നേടാൻ മെസിയെ സഹായിച്ചത്. അതിനിടയിൽ മെസിക്ക് വോട്ടു ചെയ്‌തതിന്റെ പേരിൽ ആരാധകരുടെ പൊങ്കാല ഏറ്റു വാങ്ങേണ്ടി വന്നിരിക്കുകയാണ് റയൽ മാഡ്രിഡ് താരമായ ഡേവിഡ് അലബക്ക്. ദേശീയ ടീമിന്റെ […]

അവാർഡിനേക്കാൾ വലുതാണ് മെസിക്ക് തന്റെ സുഹൃത്തുക്കൾ, വീണ്ടും തെളിയിച്ച് താരം

ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് ഫിഫ ബെസ്റ്റ് അവാർഡ്‌സ് പ്രഖ്യാപനം നടത്തിയത്. ഏവരും പ്രതീക്ഷിച്ചതു പോലെ തന്നെ ഖത്തർ ലോകകപ്പിൽ അർജന്റീനയെ വിജയത്തിലേക്ക് നയിച്ച ലയണൽ മെസിയാണ് ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഇതിനു പുറമെ അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണിയും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസും പുരസ്‌കാരം നേടിയിരുന്നു. ദേശീയ ടീമിലെ നായകൻമാരും പരിശീലകരും ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ വോട്ടു ചെയ്യുന്നത് പതിവാണ്. ഈ വോട്ടുകളും അതിനു ശേഷം ഫിഫ പാനലും ചേർന്നാണ് […]

റിച്ചാർലിസണിനെയും എംബാപ്പയെയും നിഷ്പ്രഭമാക്കിയ അവിശ്വസനീയ ഗോൾ, പുഷ്‌കാസ് അവാർഡിന് കയ്യടിച്ച് ഫുട്ബോൾ ലോകം

ഖത്തർ ലോകകപ്പിൽ റിച്ചാർലിസൺ നേടിയ ഗോൾ ഫുട്ബോൾ ആരാധകർക്ക് മറക്കാൻ കഴിയാത്തതാണ്. ഇത്തവണ പുഷ്‌കാസ് അവാർഡ്‌സിനുള്ള പട്ടികയിൽ റിച്ചാർലിസണിന്റെ ഗോളും വന്നപ്പോൾ താരത്തിനാകും പുരസ്‌കാരമെന്ന് ഏവരും പ്രതീക്ഷിക്കുകയും ചെയ്‌തിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് മുൻപ് അവാർഡ് പ്രഖ്യാപനം നടത്തിയപ്പോൾ ബ്രസീലിയൻ താരത്തെ മറികടന്ന് ഭിന്നശേഷിക്കാരനായ ഒരു താരമാണ് അവാർഡ് സ്വന്തമാക്കിയത്. പോളണ്ട് താരമായ മാർസിൻ ഓലെസ്‌കിയാണ് ഇത്തവണ പുഷ്‌കാസ് അവാർഡ് സ്വന്തമാക്കിയത്. പുരുഷ, വനിതാ ഫുട്ബോളിൽ ഏറ്റവും മികച്ച ഗോളിനുള്ള അവാർഡിൽ ബ്രസീലിയൻ താരം റിച്ചാർലിസണിനെ കൂടാതെ ഫ്രഞ്ച് […]

ഫിഫ ബെസ്റ്റ് അവാർഡിനായി വോട്ടു ചെയ്യാതെ റൊണാൾഡോ, പോർച്ചുഗൽ പരിശീലകന്റെ വോട്ട് മെസിക്ക്

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയതിനു പിന്നാലെ നടന്ന ഫിഫ ദി ബെസ്റ്റ് അവാർഡ്‌സിൽ ലയണൽ മെസിയാണ് ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. രണ്ടാം തവണ പുരസ്‌കാരം നേടിയ ലയണൽ മെസിക്ക് പുറമെ അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി മികച്ച പരിശീലകനുള്ള അവാർഡും ദേശീയടീമിന്റെ ഗോളിയായ എമിലിയാനൊ മാർട്ടിനസ് മികച്ച ഗോൾകീപ്പർക്കുള്ള അവാർഡും സ്വന്തമാക്കിയിരുന്നു. ദേശീയടീമുകളുടെ നായകൻമാരും പരിശീലകരും ഫിഫ ദി ബെസ്റ്റ് അവാർഡ്‌സിൽ തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്താറുണ്ട്. എന്നാൽ പോർച്ചുഗൽ ദേശീയ ടീമിന്റെ നായകനായ […]

ലോകത്തിന്റെ നെറുകയിൽ വീണ്ടും മെസി, അവാർഡുകൾ തൂത്തു വാരി അർജന്റീന താരങ്ങൾ

2023ലെ ഫിഫ ദി ബെസ്റ്റ് അവാർഡ്‌സ് പ്രഖ്യാപിച്ചപ്പോൾ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം അർജന്റീന നായകനായ ലയണൽ മെസി സ്വന്തമാക്കി. ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചതടക്കമുള്ള പ്രകടനമാണ് മെസിയെ അവാർഡിന് അർഹനാക്കിയത്. ലോകകപ്പ് ഫൈനൽ കളിച്ച ഫ്രാൻസ് ടീമിലെ താരമായ കിലിയൻ എംബാപ്പെ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയ കരിം ബെൻസിമ മൂന്നാമതാണ്. അവാർഡുകളിൽ ലോകകപ്പ് നേടിയ അർജന്റീന താരങ്ങളുടെ ആധിപത്യമാണ് കണ്ടത്. ലയണൽ മെസി മികച്ച താരത്തിനുള്ള അവാർഡ് സ്വന്തമാക്കിയപ്പോൾ […]

ഈ സീസണിൽ നേടിയ ആദ്യ കിരീടത്തിന്റെ മെഡൽ മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോക്ക് സമ്മാനിക്കുമോ

2017 മുതലുള്ള കിരീടവരൾച്ചക്ക് വിരാമമിട്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ ദിവസം നടന്ന കറബാവോ കപ്പ് ഫൈനലിൽ ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ബ്രസീലിയൻ താരം കസമീറോയും തകർപ്പൻ ഫോമിൽ കളിക്കുന്ന മാർക്കസ് റാഷ്‌ഫോഡുമാണ് ഗോളുകൾ നേടിയത്. എറിക് ടെൻ ഹാഗ് പരിശീലകനായതിനു ശേഷം ടീമിലുണ്ടായ മാറ്റം മികച്ചതാണെന്ന് വ്യക്തമാക്കിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനം. സീസണിന്റെ തുടക്കത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായിരുന്നെങ്കിലും അവസരങ്ങൾ […]

ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയതിന്റെ യാതൊരു പ്രശ്‌നങ്ങളുമില്ല, എഴുനൂറാം ഗോളിന്റെ സന്തോഷം എംബാപ്പക്കൊപ്പം മതിമറന്ന് ആഘോഷിക്കുന്ന ലയണൽ മെസി

കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ മാഴ്‌സക്കെതിരെ പിഎസ്‌ജി വിജയം നേടിയപ്പോൾ താരമായത് ലയണൽ മെസിയും എംബാപ്പയുമായിരുന്നു. ലയണൽ മെസി ഒരു ഗോളും രണ്ട് അസിസ്റ്റും മത്സരത്തിൽ നേടിയപ്പോൾ എംബാപ്പെ രണ്ടു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി. ഈ രണ്ടു താരങ്ങൾ തന്നെയാണ് പിഎസ്‌ജി നേടിയ മൂന്നു ഗോളിലും പങ്കാളികളായത്. ഇവരുടെ മികവിൽ മത്സരത്തിൽ വിജയം നേടിയ പിഎസ്‌ജി ലീഗിലെ പോയിന്റ് വ്യത്യാസം എട്ടാക്കി വർധിപ്പിച്ചു. ഖത്തർ ലോകകപ്പിന് ശേഷം പിഎസ്‌ജിയിൽ അധികം തിളങ്ങാൻ കഴിയാതെ […]

“ഈ കിരീടം പോരാ, ഇനിയും കൂടുതൽ സ്വന്തമാക്കണം”- കറബാവോ കപ്പ് നേട്ടത്തിൽ പ്രതികരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ്

നിരവധി വർഷങ്ങളായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കിരീടാവരൾച്ചക്ക് അവസാനം കുറിച്ചാണ് കറബാവോ കപ്പ് കഴിഞ്ഞ ദിവസം അവർ ഉയർത്തിയത്. പ്രീമിയർ ലീഗിൽ തങ്ങളുടെ ആധിപത്യം വീണ്ടുമുറപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ന്യൂകാസിൽ യുണൈറ്റഡിനെതിരെ നടന്ന ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് 2017നു ശേഷമുള്ള തങ്ങളുടെ ആദ്യത്തെ കിരീടം സ്വന്തമാക്കിയത്. എറിക് ടെൻ ഹാഗ് പരിശീലകനായി എത്തിയതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ കണ്ടുകൊണ്ടിരിക്കുന്ന പോസിറ്റിവായ മാറ്റത്തിന്റെ പ്രതിഫലനം കൂടിയാണ് ടീം നേടിയ ഈ കിരീടം. […]