ഗോളും അസിസ്റ്റുമായി നിറഞ്ഞാടി ലയണൽ മെസി, റൊണാൾഡോക്ക് മാത്രം സ്വന്തമായ ചരിത്രനേട്ടം സ്വന്തം
ഫ്രഞ്ച് ലീഗിൽ മാഴ്‌സക്കെതിരെ നടന്ന മത്സരത്തിൽ ലയണൽ മെസിയുടെയും എംബാപ്പയുടെയും തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ വിജയം നേടി പിഎസ്‌ജി. മാഴ്‌സയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് പിഎസ്‌ജി സ്വന്തമാക്കിയത്. ലയണൽ മെസി ഒരു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയ മത്സരത്തിൽ കിലിയൻ എംബാപ്പെ രണ്ടു ഗോളുകളും ഒരു അസിസ്റ്റും നേടി. മത്സരത്തിന്റെ ഇരുപത്തിയഞ്ചാം മിനുട്ടിലാണ് എംബാപ്പെ പിഎസ്‌ജിയുടെ ആദ്യത്തെ ഗോൾ നേടുന്നത്. മെസി നൽകിയ മനോഹരമായ ത്രൂ പാസ് മികച്ച രീതിയിൽ ഫിനിഷ് […]