“ഇതുപോലൊരു മാറ്റം ഇതിനു മുൻപുണ്ടായിട്ടില്ല, റൊണാൾഡോ തനിക്ക് ചുറ്റും ഒരു സ്‌കൂൾ തന്നെ സൃഷ്‌ടിച്ചെടുത്തു”
ലോകം മുഴുവൻ ശ്രദ്ധിച്ചതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ ട്രാൻസ്‌ഫർ. മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ റദ്ദാക്കിയതിനെ തുടർന്ന് ഫ്രീ ഏജന്റായി മാറിയ താരം ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഏതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഒടുവിൽ സൗദി ക്ലബിലാണ് എത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമായാണ് റൊണാൾഡോ സൗദിയിൽ എത്തിയത്. സൗദിയിൽ എത്തിയ റൊണാൾഡോ സഹതാരങ്ങൾക്കിടയിൽ വളരെയധികം സ്വാധീനം ചെലുത്താൻ തുടങ്ങിയിട്ടുണ്ടെന്നാണ് ക്ലബിലെ ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്. സഹതാരങ്ങൾ പലരും ഫിറ്റ്നസ് നിലനിർത്താൻ വേണ്ടി റൊണാൾഡോയുടെ […]