തെറ്റു പറ്റിയെന്നു സമ്മതിച്ച് പിഎസ്‌ജി, ഗാൾട്ടിയർക്ക് പകരക്കാരനായി മുൻ പരിശീലകൻ വരും
ലില്ലെയെ ഫ്രഞ്ച് ലീഗ് കിരീടത്തിലേക്ക് നയിച്ചതിനു പിന്നാലെയാണ് ക്രിസ്റ്റഫെ ഗാൾട്ടിയാർ പിഎസ്‌ജി പരിശീലകനായി വരുന്നത്. ഈ സീസണിന്റെ തുടക്കത്തിൽ അദ്ദേഹത്തിനു കീഴിൽ മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും ഇപ്പോൾ പിഎസ്‌ജി മോശം ഫോമിലാണ്. ഇതിനു പുറമെ ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്റർക്കും ചില താരങ്ങൾക്കും നേതൃത്വത്തിലുള്ള പലർക്കും അദ്ദേഹം അനഭിമതനായി മാറിയിട്ടുണ്ടെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിഎസ്‌ജി ടീമിൽ ഗാൾട്ടിയറുടെ നാളുകൾ എണ്ണപ്പെട്ടു തുടങ്ങിയെന്നു തന്നെയാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗാൾട്ടിയർ പുറത്തു പോയാൽ പകരക്കാരനായി ആരാണ് […]