മാഞ്ചസ്റ്റർ യുണൈറ്റഡിൽ മിന്നൽപ്പിണറാകുന്ന റാഷ്‌ഫോഡ് ലക്ഷ്യമിടുന്നത് റൊണാൾഡോയുടെ റെക്കോർഡ്
എറിക് ടെൻ ഹാഗ് പരിശീലകനായി എത്തിയതിനു ശേഷം കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്തിയിരുന്ന മാർക്കസ് റാഷ്‌ഫോഡ് ലോകകപ്പിന് ശേഷം മാരക ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ലോകകപ്പ് കഴിഞ്ഞതിനു ശേഷം ഇറങ്ങിയ മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രം ഗോൾ നേടാൻ കഴിയാതിരുന്ന താരം പതിനേഴു മത്സരങ്ങളിൽ നിന്നും പതിനാറു ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കി. നിലവിൽ യൂറോപ്പിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന സ്‌ട്രൈക്കർ റാഷ്‌ഫോഡ് തന്നെയാണ്. ഇന്നലെ ലൈസ്റ്റർ സിറ്റിക്കെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് […]