ടീമിനായി വിജയഗോൾ നേടിയതിനു ശേഷം ക്രിസ്റ്റ്യൻ അറ്റ്സു പോയത് മരണത്തിലേക്ക്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയും ന്യൂകാസിലും അടക്കമുള്ള ക്ലബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ ക്രിസ്റ്റ്യൻ അറ്റ്സുവിന്റെ മരണവാർത്തയാണ് ഫുട്ബോൾ ലോകത്ത് ഇപ്പോൾ വേദനയാകുന്നത്. ഫെബ്രുവരി ആറിന് തുർക്കിയെയും സിറിയയെയും ബാധിച്ച ഭൂകമ്പത്തിലാണ് താരം മരണപ്പെട്ടത്. അന്നു മുതൽ കാണാതായ താരത്തിന്റെ മൃതദേഹം കണ്ടെത്തിയെന്ന് താരത്തിന്റെ ഏജന്റ് ഇന്ന് പ്രസ്‌താവനയിലൂടെ സ്ഥിരീകരിച്ചിരുന്നു. ഭൂകമ്പം നടന്നത് മുതൽ അറ്റ്സുവും അപകടത്തിൽപ്പെട്ടിരിക്കാമെന്ന വാർത്തകൾ ഉയർന്നു വന്നിരുന്നു. എന്നാൽ അതിനൊപ്പം തന്നെ താരത്തെ രക്ഷപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ വന്നത് ആശ്വാസമായി. എന്നാൽ രണ്ടു ദിവസങ്ങൾക്ക് […]