മികച്ച പ്രകടനം നടത്തിയിട്ടും സാവി പിൻവലിച്ചു, ദേഷ്യം ബെഞ്ചിനോട് തീർത്ത് ബ്രസീലിയൻ താരം റഫിന്യ
യൂറോപ്പ ലീഗിൽ ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്‌സലോണയും തമ്മിൽ നടന്ന മത്സരം ആരാധകർക്ക് വളരെയധികം ആവേശം നൽകുന്നതായിരുന്നു. രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ നിരവധി അവസരങ്ങൾ ഇരുവരും സൃഷ്‌ടിച്ചെടുത്തു. ഒടുവിൽ രണ്ടു ടീമുകളും രണ്ടു ഗോൾ വീതം നേടി മത്സരം സമനിലയിൽ അവസാനിക്കുകയാണ് ചെയ്‌തത്. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൈതാനത്ത് നടക്കാൻ പോകുന്ന രണ്ടാംപാദ മത്സരം വളരെ നിർണായകമാകും എന്നുറപ്പായി. മത്സരത്തിൽ ബാഴ്‌സലോണക്കായി മികച്ച പ്രകടനം നടത്തിയവരിലൊരാൾ ബ്രസീലിയൻ താരം റഫിന്യയായിരുന്നു. മാർക്കോസ് അലോൺസോ നേടിയ […]