കോമാൻ വീണ്ടും പിഎസ്‌ജിയെ വീഴ്ത്തി, ക്ഷമാപണം നടത്തി മെസിയും നെയ്‌മറും

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ രാത്രി നടന്ന വമ്പൻ പോരാട്ടത്തിൽ സ്വന്തം മൈതാനത്ത് പിഎസ്‌ജിയോട് തോൽവി വഴങ്ങി ബയേൺ മ്യൂണിക്ക്. ഏകപക്ഷീയമായ ഒരു ഗോളിനാണ് മത്സരത്തിൽ ബയേൺ വിജയം നേടിയത്. ഫ്രഞ്ച് താരമായ കിങ്‌സ്‌ലി കോമാൻ ടീമിനായി വിജയഗോൾ നേടി. ഇതിനു മുൻപ് രണ്ടു ടീമുകളും ഏറ്റുമുട്ടിയത് 2020 ചാമ്പ്യൻസ് ലീഗ് ഫൈനലിലായിരുന്നു. അന്നും പിഎസ്‌ജിക്കെതിരെ ഗോൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചത് കോമാൻ തന്നെയായിരുന്നു. പിഎസ്‌ജിയെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന പ്രകടനമാണ് അവർ മത്സരത്തിൽ കാഴ്‌ച വെച്ചത്. രണ്ടാം […]

എതിരാളികൾക്ക് മുന്നിൽ പ്രതിരോധമതിൽ കെട്ടി ബാഴ്‌സലോണ സർവകാല റെക്കോർഡിലേക്ക്

ഈ സീസണിൽ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന ബാഴ്‌സലോണയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. റയൽ മാഡ്രിഡിനെക്കാൾ പതിനൊന്നു പോയിന്റ് മുന്നിൽ നിൽക്കുന്ന ബാഴ്‌സലോണയെ അവരുടെ പ്രതിരോധം അതിനു സഹായിച്ചിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇരുപത്തിയൊന്ന് ലീഗ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ സ്‌പാനിഷ്‌ ലീഗിൽ വെറും ഏഴു ഗോളുകൾ മാത്രമാണ് ബാഴ്‌സലോണ വഴങ്ങിയിരിക്കുന്നത്. സീസണിന്റെ തുടക്കത്തിൽ മാർക് ആന്ദ്രേ ടെർ സ്റ്റീഗന്റെ കൈകൾ ബാഴ്‌സലോണ ടീമിനെ കൂടുതൽ രക്ഷിച്ചപ്പോൾ അതിനു ശേഷം കൂണ്ടെ, അറഹോ, ക്രിസ്റ്റിൻസെൻ, ബാൾഡെ […]

പിഎസ്‌ജി മുന്നേറ്റനിരയെ മാത്രമല്ല പേടിക്കേണ്ടത്, മെസിയെ തടുക്കാനുള്ള പദ്ധതി വെളിപ്പെടുത്തി ബയേൺ പരിശീലകൻ

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരങ്ങൾ ഇന്നാരംഭിക്കാനിരിക്കെ നടക്കാൻ പോകുന്ന പ്രധാന പോരാട്ടങ്ങളിലൊന്ന് പിഎസ്‌ജിയും ബയേൺ മ്യൂണിക്കും തമ്മിലുള്ളതാണ്. കഴിഞ്ഞ സീസണിൽ പ്രീ ക്വാർട്ടറിൽ പുറത്തായ പിഎസ്‌ജിയെ സംബന്ധിച്ച് ഇത്തവണയും അതാവർത്തിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ ബയേൺ മ്യൂണിക്കിനെ മറികടക്കുകയെന്നത് അവരെ സംബന്ധിച്ച് ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ്. നേരത്തെ ലയണൽ മെസിയും എംബാപ്പയും മത്സരത്തിനുണ്ടാകില്ലെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇരുവരും സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. എംബാപ്പെ ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയങ്ങളുണ്ടെങ്കിലും മെസി […]

ബെൻസിമയുടെ പകരക്കാരനായി രണ്ടു താരങ്ങളെ ലക്ഷ്യമിട്ട് റയൽ മാഡ്രിഡ്

നിരവധി വർഷങ്ങളായി റയൽ മാഡ്രിഡ് മുന്നേറ്റനിരയിലെ സജീവമായ സാന്നിധ്യമായിരുന്നു കരിം ബെൻസിമ. 2009ൽ താരം ക്ലബിലെത്തിയതിനു ശേഷം പിന്നീട് മറ്റൊരു സ്‌ട്രൈക്കറെ കുറിച്ച് റയൽ മാഡ്രിഡിനു ചിന്തിക്കേണ്ടി വന്നിട്ടില്ല. റൊണാൾഡോയുള്ള സമയത്ത് താരത്തിന് അവസരങ്ങളും സ്‌പേസുകളും ഒരുക്കി നൽകുന്ന ശൈലിയിൽ കളിച്ച ബെൻസിമ റൊണാൾഡോ പോയതിനു ശേഷം ടീമിന്റെ പ്രധാന താരമാവുകയും അർഹിച്ച ബാലൺ ഡി ഓർ നേട്ടം സ്വന്തമാക്കുകയും ചെയ്‌തു. എന്നാൽ ഇനി കൂടുതൽ കാലം കരിം ബെൻസിമയെ റയൽ മാഡ്രിഡിന് ആശ്രയിക്കാൻ കഴിയില്ലെന്ന കാര്യം […]

“അടുത്ത ലോകകപ്പ് കളിക്കുകയല്ല, കിരീടം നേടുകയാണ് ലക്‌ഷ്യം”- ഉറച്ച തീരുമാനവുമായി നെയ്‌മർ

ഖത്തർ ലോകകപ്പിൽ കിരീടം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ട ടീമുകളിൽ ഒന്നായിരുന്നു ബ്രസീൽ. നിരവധി മികച്ച താരങ്ങളടങ്ങിയ ടീം ഒരു മത്സരം പോലും തോൽക്കാതെ ലാറ്റിനമേരിക്കയിൽ ഒന്നാം സ്ഥാനക്കാരായാണ് ഖത്തറിലെത്തിയത്. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ക്വാർട്ടർ ഫൈനലിൽ അപ്രതീക്ഷിതമായി ക്രൊയേഷ്യയോട് തോറ്റ് പുറത്തു പോകാനായിരുന്നു ബ്രസീലിന്റെ വിധി. ആരാധകർക്ക് വലിയ നിരാശയാണ് ഇത് സമ്മാനിച്ചത്. ഖത്തർ ലോകകപ്പിന് മുൻപ് ഇനിയൊരു ലോകകപ്പ് കളിക്കാൻ താൻ ഉണ്ടാകുമോ എന്ന കാര്യത്തിൽ ടീമിലെ സൂപ്പർതാരമായ നെയ്‌മർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇനിയൊരു ലോകകപ്പ് […]

പിഎസ്‌ജി സഹതാരങ്ങളുമായി വാക്കേറ്റമുണ്ടായെന്ന് സമ്മതിച്ച് നെയ്‌മർ

മൊണോക്കോക്കെതിരായ മത്സരത്തിനു ശേഷം പിഎസ്‌ജി സഹതാരങ്ങളുമായി ഡ്രസിങ് റൂമിൽ വെച്ച് വാക്കേറ്റമുണ്ടായെന്നു സ്ഥിരീകരിച്ച് ടീമിലെ സൂപ്പർതാരം നെയ്‌മർ. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഇതുപോലെയുള്ള പ്രശ്‌നങ്ങൾ ടീമിനകത്ത് സ്വാഭാവികമായും ഉണ്ടാകുന്നതാണെന്നും അതിനെ ഗൗരവത്തിൽ കാണാതെ വിജയങ്ങൾക്ക് വേണ്ടി പൊരുതാൻ ടീം ഒറ്റക്കെട്ടായി നിൽക്കുമെന്നും താരം പറഞ്ഞു. “അങ്ങിനെ സംഭവിച്ചിരുന്നു. ഞങ്ങൾ ആ സമയത്ത് പറഞ്ഞ കാര്യങ്ങൾ പരസ്‌പരം അംഗീകരിച്ചിരുന്നില്ല, അതുകൊണ്ടു തന്നെ അതേക്കുറിച്ച് ചർച്ച നടത്തി. ഞാനെന്റെ സുഹൃത്തുക്കളുമായി എല്ലാ ദിവസവും […]

നെയ്‌മറെ വിൽക്കാൻ തീരുമാനിച്ച് പിഎസ്‌ജി, മെസിയും ക്ലബ് വിടാൻ തയ്യാറെടുക്കുന്നു

ഫുട്ബോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റനിര താരങ്ങൾ ഉണ്ടെങ്കിലും പിഎസ്‌ജിയുടെ ഈ സീസണിലെ ഫോം അത്ര മികച്ചതല്ല. ലോകകപ്പ് വരെ ടീം മികച്ച പ്രകടനം നടത്തിയെങ്കിലും അതിനു ശേഷം സ്ഥിരതയില്ലാത്ത കളിയാണ് കാഴ്‌ച വെക്കുന്നത്. പ്രമുഖ താരങ്ങളുടെ പരിക്കും താരങ്ങൾ തമ്മിൽ ഒത്തിണക്കം ഇല്ലാത്തതും ടീമിനുള്ളിലെ പ്രശ്‍നങ്ങളുമെല്ലാം ടീമിനെ ബാധിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൊണോക്കോയുമായി നടന്ന കഴിഞ്ഞ ലീഗ് മത്സരത്തിൽ പിഎസ്‌ജി തോൽവി വഴങ്ങിയതിനു ശേഷം ടീമിലെ സൂപ്പർതാരമായ നെയ്‌മർ ഡ്രസിങ് റൂമിൽ […]

മെസിയുടെ കാലത്തു പോലും ഇതുണ്ടായിട്ടില്ല, സാവിയുടെ ബാഴ്‌സയുടെ പ്രധാന വ്യത്യാസം വെളിപ്പെടുത്തി സെറ്റിയൻ

ബാഴ്‌സലോണയും ക്വിക്കെ സെറ്റിയനും തമ്മിലുള്ള ബന്ധം അത്ര സുഖകരമായ രീതിയിലല്ല അവസാനിച്ചത്. ഏർനെസ്റ്റോ വാൽവെർദെയെ പുറത്താക്കിയതിനു ശേഷം ടീമിന്റെ മാനേജരായി സെറ്റിയനെ നിയമിച്ചെങ്കിലും ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടാണ് അതിനു ശേഷമുണ്ടായത്. ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് രണ്ടിനെതിരെ എട്ടു ഗോളുകൾക്ക് ബാഴ്‌സലോണ തോൽവി വഴങ്ങി. അതിനു പിന്നാലെ സെറ്റിയനെയും ക്ലബ് പുറത്താക്കിയിരുന്നു. കഴിഞ്ഞ ലീഗ് മത്സരത്തിൽ പെഡ്രി നേടിയ ഗോളിൽ ബാഴ്‌സലോണ വിജയം നേടിയ ടീമായ വിയ്യാറയലിന്റെ പരിശീലകനാണ് സെറ്റിയനിപ്പോൾ. മത്സരത്തിനു ശേഷം […]

ബ്രസീലിയൻ താരങ്ങൾ ഡ്രസിങ് റൂമിൽ കയർത്തു, പിഎസ്‌ജിയിൽ നിന്നും ആശങ്കപ്പെടുത്തുന്ന വാർത്ത

ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി തയ്യാറെടുക്കുന്ന പിഎസ്‌ജിയെ ആശങ്കപ്പെടുത്തുന്നതാണ് നിലവിൽ ടീമിന്റെ മോശം ഫോം. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങിയ പിഎസ്‌ജിയെ പരിക്ക്, ഫിറ്റ്നസ് എന്നിവയുടെ പ്രശ്‌നങ്ങൾ വലക്കുന്നുണ്ട്. അതിനിടയിൽ ടീമിലെ താരങ്ങൾ തമ്മിൽ കഴിഞ്ഞ മത്സരത്തിന് ശേഷമുണ്ടായ പ്രശ്‌നങ്ങൾ പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയർക്ക് കൂടുതൽ തലവേദന നൽകുന്നതാണ്. മൊണോക്കോക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ തോൽവിയാണു പിഎസ്‌ജി നേരിട്ടത്. പരിക്കും വൈറസ് ബാധയും കാരണം ആദ്യ ഇലവനിൽ ഇറങ്ങുന്ന അഞ്ചോളം താരങ്ങൾ […]

മനോഹരമായ ടിക്കി-ടാക്ക ഗോളുമായി പെഡ്രി, ക്ലീൻ ഷീറ്റുകൾ വാരിക്കൂട്ടി ടെർ സ്റ്റീഗൻ; ബാഴ്‌സലോണ കുതിക്കുന്നു

സ്‌പാനിഷ്‌ ലീഗിൽ വിയ്യാറയലിനെതിരെയും വിജയം നേടി ലീഗ് കിരീടപ്പോരാട്ടത്തിൽ ബാഴ്‌സലോണ കുതിക്കുന്നു. ഇന്നലെ വിയ്യാറയലിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്. ഇതോടെ ലാ ലിഗ പോയിന്റ് ടേബിളിൽ റയൽ മാഡ്രിഡിനെക്കാൾ പതിനൊന്നു പോയിന്റ് മുന്നിലാണ് ബാഴ്‌സലോണ. റയൽ മാഡ്രിഡ് ഒരു മത്സരം കുറവ് കളിച്ചതിനാൽ പോയിന്റ് വ്യത്യാസം കുറക്കാനുള്ള അവസരമുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന്റെ പതിനെട്ടാം മിനുട്ടിൽ പെഡ്രിയാണ് ബാഴ്‌സയുടെ വിജയഗോൾ നേടിയത്. അതിമനോഹരമായിരുന്നു താരം നേടിയ ഗോൾ. […]