ലോകഫുട്ബോളിൽ ഇനി തങ്ങളുടെ കാലമാണെന്ന് തെളിയിച്ച് ബ്രസീലിയൻ യുവനിര, സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ കിരീടം
സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ കിരീടം നേടി ബ്രസീൽ. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് യുറുഗ്വായെ കീഴടക്കിയാണ് ബ്രസീൽ പന്ത്രണ്ടാം തവണയും കിരീടം സ്വന്തമാക്കിയത്. കിരീടം സ്വന്തമാക്കാൻ യുറുഗ്വായ്ക്ക് സമനില മാത്രം മതിയെന്നിരിക്കെയാണ് ബ്രസീൽ പൊരുതി വിജയം സ്വന്തമാക്കി കിരീടം തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ഇതോടെ അണ്ടർ 20 ലോകകപ്പിന് യോഗ്യത നേടാനും ബ്രസീലിനു കഴിഞ്ഞു. ചാമ്പ്യൻഷിപ്പിൽ ബ്രസീലിനായി തകർപ്പൻ പ്രകടനം നടത്തി യൂറോപ്പിലെ നിരവധി ക്ലബുകളുടെ നോട്ടപ്പുള്ളിയായി മാറിയ ആന്ദ്രേ സാന്റോസും അതിനു പുറമെ പെഡ്രിന്യോയും ബ്രസീലിനായി […]