ആ പെനാൽറ്റിയിൽ മെസി എന്തു മന്ത്രവിദ്യയാണ് പ്രയോഗിച്ചത്, അതിനു ശേഷം ലൗടാരോ മാർട്ടിനസ് ഉജ്ജ്വല ഫോമിലാണ്
കഴിഞ്ഞ ലോകകപ്പിൽ നിരാശപ്പെടുത്തിയെങ്കിലും ഈ കോപ്പ അമേരിക്കയിൽ അതിന്റെ കടം വീട്ടുന്ന പ്രകടനമാണ് ലൗടാരോ മാർട്ടിനസ് നടത്തുന്നത്. കോപ്പ അമേരിക്കയിൽ മൂന്നു മത്സരങ്ങൾ കഴിഞ്ഞപ്പോൾ നാല് ഗോളുകളുമായി ടോപ് സ്‌കോറർ സ്ഥാനത്തു നിൽക്കുന്നത് ലൗടാരോയാണ്. രണ്ടു മത്സരങ്ങളിൽ താരം പകരക്കാരനായാണ് ഇറങ്ങിയതെന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്. ലൗടാരോ മാർട്ടിനസിന്റെ ഈ ഫോമിന് പിന്നിൽ ലയണൽ മെസിയാണെന്നാണ് ആരാധകർ ഒന്നടങ്കം വിശ്വസിക്കുന്നത്. ലോകകപ്പിന് ശേഷം ലൗടാരോ മാർട്ടിനസ് അർജന്റീന ടീമിന് വേണ്ടി അത്ര മികച്ച ഫോമിൽ അല്ലായിരുന്നു. […]