ഇതുപോലെയൊന്ന് കരിയറിൽ ഒരിക്കലും ഉണ്ടായിട്ടില്ല, അത്ഭുതം അടക്കാൻ കഴിയാതെ തിയാഗോ സിൽവ
പിഎസ്‌ജിയിൽ നിന്നും 2020ലാണ് ബ്രസീലിയൻ താരം തിയാഗോ സിൽവ പ്രീമിയർ ലീഗ് ക്ലബായ ചെൽസിയിലേക്ക് ചേക്കേറുന്നത്. അതിനു ശേഷം ചെൽസി പ്രതിരോധനിരയിലെ പ്രധാനിയായ താരം തന്റെ കരിയറിലെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം ക്ലബിനൊപ്പം സ്വന്തമാക്കി. അതിനു ശേഷം പുതിയ ഉടമകൾ വന്ന് ക്ലബിലെ പല താരങ്ങളെയും ഒഴിവാക്കാനുള്ള ശ്രമം നടത്തുമ്പോഴും ടീമിലെ പ്രധാന കളിക്കാരനായി തുടരുകയാണ് തിയാഗോ സിൽവ. ചെൽസിയിൽ എത്തിയതിനു ശേഷം ഇക്കാലമത്രയും നീണ്ട തന്റെ കരിയറിൽ ഇതുവരെയുമുണ്ടായിട്ടില്ലാത്ത അനുഭവം ഉണ്ടായിയെന്നു പറയുകയാണ് മുപ്പത്തിയെട്ടു […]