തിരിച്ചടിച്ച് ലൂണയും രാഹുലും, ആദ്യം ഞെട്ടിയെങ്കിലും പിന്നീട് വിജയം കുറിച്ച് ബ്ലാസ്റ്റേഴ്‌സ്
ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫിനായി പൊരുതുന്ന ബ്ലാസ്റ്റേഴ്‌സിനു നിർണായക മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. ബ്ലാസ്റ്റേഴ്‌സിനായി ആദ്യപകുതിയിൽ ലൂണയും രണ്ടാം പകുതിയിൽ രാഹുലുമാണ് ഗോളുകൾ നേടിയത്. ചെന്നെയിന്റെ ഗോൾ എൽ ഖയാതിയുടെ വകയായിരുന്നു. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച് ചെന്നൈയിൻ എഫ്‌സി ലീഡെടുത്തു. ഇന്ന് പിറന്നാളാഘോഷിക്കുന്ന നാസർ എൽ ഖയാതിയാണ് മനോഹരമായ ഫിനിഷിംഗിലൂടെ ഗോൾ നേടിയത്. അപ്രതീക്ഷിത ഗോളിൽ ഒന്ന് ഞെട്ടിയെങ്കിലും […]