കൊടുത്ത തുക മുതലായി, ചെൽസിയിലെ ആദ്യമത്സരത്തിൽ തന്നെ ഗംഭീര പ്രകടനവുമായി എൻസോ ഫെർണാണ്ടസ്
ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ വമ്പൻ തുക നൽകിയാണ് അർജന്റീനിയൻ മധ്യനിര താരമായ എൻസോ ഫെർണാണ്ടസിനെ ചെൽസി സ്വന്തമാക്കിയത്. ബെൻഫിക്ക താരത്തെ നൽകാൻ തയ്യാറല്ലെന്നാണ് ആദ്യം അറിയിച്ചതെങ്കിലും ട്രാൻസ്‌ഫർ ജാലകം അവസാനിക്കാനിരിക്കെ റിലീസിംഗ് ക്ലോസ് നൽകി ചെൽസി മധ്യനിര താരത്തെ സ്വന്തം ടീമിലെത്തിച്ചു. കഴിഞ്ഞ ദിവസം ചെൽസിക്കായി താരം പ്രീമിയർ ലീഗിൽ അരങ്ങേറ്റവും നടത്തി. ഫുൾഹാമും ചെൽസിയും തമ്മിൽ നടന്ന മത്സരം സമനിലയിലാണ് അവസാനിച്ചതെങ്കിലും മത്സരത്തിൽ എൻസോ ഫെർണാണ്ടസിന്റെ പ്രകടനം വളരെയധികം ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. നേരിട്ട എല്ലാ […]