വിമർശകരുടെ വായടപ്പിച്ച് ബ്രസീലിയൻ താരം റഫിന്യ, ബാഴ്‌സലോണയുടെ ഭാവിയെന്ന് സാവി
ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ വിടുമെന്ന് ഏവരും പ്രതീക്ഷിച്ച താരമാണ് റഫിന്യ. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലീഡ്‌സ് യുണൈറ്റഡിൽ നിന്നും അൻപത്തിയഞ്ചു മില്യൺ യൂറോയിലധികം നൽകി ബാഴ്‌സലോണ സ്വന്തമാക്കിയ താരത്തിന് പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം നടത്താൻ കഴിഞ്ഞില്ലെന്ന കാരണത്താൽ ധാരാളം വിമർശനങ്ങൾ ഉയർന്നപ്പോഴാണ് വിൽക്കുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം റയൽ ബെറ്റിസിനെതിരെ നടന്ന ലീഗ് മത്സരത്തിൽ ഗോൾ നേടിയതോടെ വിമർശനങ്ങൾക്കെല്ലാം ശക്തമായ മറുപടിയാണ് റഫിന്യ നൽകുന്നത്. ഇതോടെ 2023ൽ ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയായ ലാ ലിഗ […]