ലയണൽ മെസിയുടെ പൊസിഷനിൽ പുതിയ താരത്തെയെത്തിക്കുന്നു, നീക്കങ്ങളുമായി പിഎസ്‌ജി

റീംസിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ടീമിനായി മോശം പ്രകടനമാണ് ലയണൽ മെസി നടത്തിയത്. ഒരു ഗോളിന് മുന്നിൽ നിന്നിട്ടും അവസാന മിനുട്ടിൽ വഴങ്ങിയ ഗോളിൽ പിഎസ്‌ജി സമനില വഴങ്ങി. മത്സരത്തിൽ ഒരു സുവർണാവസരം മെസി നഷ്‌ടമാക്കുകയും ചെയ്‌തു. ലോകകപ്പിനു ശേഷം ലയണൽ മെസിയുടെ പ്രകടനം കുത്തനെ താഴേക്ക് പോയെന്ന വിമർശനം അതിനു ശേഷം ആരാധകർ നടത്തിയിരുന്നു. മുന്നേറ്റനിരയിൽ പുതിയ താരം വേണമെന്ന് പരിശീലകനും പറയുകയുണ്ടായി. ഇപ്പോൾ ലയണൽ മെസിയുടെ പൊസിഷനിലേക്ക് മറ്റൊരു താരത്തെ എത്തിക്കാനുള്ള ശ്രമം പിഎസ്‌ജി […]

മെസിയും നെയ്‌മറും എംബാപ്പയും ഒരുമിച്ചിറങ്ങുന്നത് എതിരാളികൾക്ക് ഗുണം ചെയ്യുന്നുണ്ടോ

2021 സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലയണൽ മെസിയെ സ്വന്തമാക്കിയതോടെ ലോകഫുട്ബോളിലെ തന്നെ ഏറ്റവും കരുത്തുറ്റ മുന്നേറ്റനിര പിഎസ്‌ജിക്ക് സ്വന്തമായിരുന്നു. എന്നാൽ പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം നടത്താൻ അവർക്ക് കഴിഞ്ഞില്ല. ലീഗ് കിരീടം നേടിയെങ്കിലും ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിൽ പുറത്തായ ടീമിൽ നിന്നും പരിശീലകനായിരുന്ന പോച്ചട്ടിനോയും പുറത്തു പോയി. പകരക്കാരനായി ക്രിസ്റ്റഫെ ഗാൾട്ടിയാർ എത്തുകയും ചെയ്‌തു. ഗാൾട്ടിയർക്ക് കീഴിൽ ലോകകപ്പ് വരെ മികച്ച പ്രകടനമാണ് പിഎസ്‌ജി നടത്തിയത്. മെസി, നെയ്‌മർ, എംബാപ്പെ സഖ്യം താളം കണ്ടെത്തിയെന്ന് എല്ലാവരും […]

ഇന്ത്യൻ സൂപ്പർലീഗ് കിരീടം നേടാൻ ‘കാശ്‌മീരി റൊണാൾഡോ’യെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ടോപ് ഫോറിനായി പൊരുതിക്കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഏതെങ്കിലും താരത്തെ സ്വന്തമാക്കുമോ എന്ന ചോദ്യത്തിന് അവസാനമാകുന്നു. ജനുവരി ജാലകം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സർപ്രൈസ് സൈനിങ്‌ നടന്നത്. ജനുവരി ജാലകത്തിൽ രണ്ടു താരങ്ങളെ വിട്ടു കൊടുത്തതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഒരു താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. ബംഗളൂരു എഫ്‌സിയുടെ ഇന്ത്യൻ താരമായ ഡാനിഷ് ഫാറൂഖ് ഭട്ടിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഇരുപത്തിയാറുകാരനായ താരം അടുത്ത ദിവസം തന്നെ […]

ലോകകപ്പിലെ ഏറ്റവും കടുപ്പമേറിയ മത്സരമേതെന്ന് വെളിപ്പെടുത്തി ലയണൽ മെസി

ഒട്ടും അനായാസമായല്ല അർജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. മറ്റു പല ടീമുകളെയും അപേക്ഷിച്ച് അത്ര കരുത്തുറ്റ സ്‌ക്വാഡ് അല്ലായിരുന്നു ലോകകപ്പിൽ അർജന്റീനയുടേത്. ടീമിലെ പ്രധാനിയായിരുന്നു ലൊ സെൽസോ ലോകകപ്പിനു മുൻപ് പരിക്കേറ്റു പുറത്തായി. ലോകകപ്പിലെ ആദ്യത്തെ മത്സരത്തിൽ തന്നെ തോൽവി വഴങ്ങിക്കൊണ്ടാണ് അർജന്റീന തുടങ്ങിയത്. മുപ്പത്തിയാറു മത്സരങ്ങൾ പരാജയം അറിയാതെ വന്നാണ് അർജന്റീന ലോകകപ്പിലെ ആദ്യത്തെ മത്സരം തോറ്റത്. ആ തോൽ‌വിയിൽ നിന്നും പുറത്തു വന്ന അർജന്റീന പിന്നീട് നടന്ന ഓരോ മത്സരങ്ങളിലും പൊരുതിയാണ് ലോകകപ്പ് കിരീടം […]

അതൊരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു, പശ്ചാത്താപം പ്രകടിപ്പിച്ച് ലയണൽ മെസി

ഖത്തർ ലോകകപ്പിലെ ഏറ്റവും ചൂടു പിടിച്ച മത്സരമായിരുന്നു അർജന്റീനയും നെതർലാൻഡ്‌സും തമ്മിൽ നടന്നത്. മത്സരത്തിൽ അർജന്റീന ആധിപത്യം സ്ഥാപിച്ചതിനു ശേഷം നെതർലാൻഡ്‌സ് തിരിച്ചുവരവ് നടത്തി ഷൂട്ടൗട്ടിലാണ് വിജയിയെ തീരുമാനിച്ചത്. മത്സരത്തിന് ശേഷം അർജന്റീന താരങ്ങളിൽ പലരും ഹോളണ്ട് താരങ്ങളെ പ്രകോപനകരമായ രീതിയിൽ കളിയാക്കുകയും ചെയ്‌തു. നായകൻ ലയണൽ മെസിയടക്കം അതിന്റെ ഭാഗമായിയെന്നത് ആരാധകരെ ആശ്ചര്യപ്പെടുത്തിയ കാര്യമായിരുന്നു. മത്സരത്തിൽ രണ്ടാമത്തെ ഗോൾ നേടിയതിനു ശേഷം ലൂയിസ് വാൻ ഗാലിന് മുന്നിൽ പോയി റിക്വൽമിയുടെ ഗോളാഘോഷം മെസി അനുകരിച്ചിരുന്നു. ബാഴ്‌സലോണയിൽ […]

ലോകകപ്പിനു ശേഷം ഇൻസ്റ്റഗ്രാം എന്നെ ബ്ലോക്ക് ചെയ്‌തു, ലോകം ആവേശത്തിലാറാടിയ ദിവസങ്ങളെക്കുറിച്ച് ലയണൽ മെസി

ഫുട്ബോൾ ആരാധകരിൽ വലിയൊരു വിഭാഗം ആഗ്രഹിച്ചിരുന്ന കാര്യത്തിനാണ് ഖത്തർ ലോകകപ്പ് സാക്ഷ്യം വഹിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസി തന്റെ കരിയറിലെ ആദ്യത്തെ ലോകകപ്പ് നേടി. മെസിയെ സംബന്ധിച്ച് തന്റെ കരിയറിന് പൂർണത നൽകുന്നതു കൂടിയായിരുന്നു ലോകകപ്പ് വിജയം. ഇനി കരിയറിൽ നേടാൻ പ്രധാന കിരീടങ്ങളൊന്നും ബാക്കിയില്ലാതെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി മെസി മാറി. ലയണൽ മെസിയുടെ ലോകകപ്പ് നേട്ടം ലോകം ആഘോഷിച്ച സംഭവമാണ്. സാമൂഹ്യമാധ്യമങ്ങളിലെല്ലാം ലയണൽ മെസിയും അർജന്റീനയും നിറഞ്ഞു നിന്നു. […]

ഗ്വാർഡിയോളയുമായി തർക്കമെന്ന വാർത്തകൾക്കു പിന്നാലെ കാൻസലോ മാഞ്ചസ്റ്റർ സിറ്റി വിടുന്നു

ജനുവരി ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വമ്പൻ ട്രാൻസ്‌ഫറുകൾ നടക്കാനുള്ള വഴിയൊരുങ്ങുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ സിറ്റിയുടെ ഫുൾബാക്കായ ജോവോ കാൻസലോ ക്ലബ് വിടാനുള്ള തയ്യാറെടുപ്പിലാണ്. പ്രമുഖ കായികമാധ്യമമായ ദി അത്ലറ്റികിന്റെ ജേർണലിസ്റ്റായ ഡേവിഡ് ഓൺസ്റ്റീനാണ് പോർച്ചുഗൽ താരം ലോൺ കരാറിൽ ക്ലബ് വിടുന്ന കാര്യം റിപ്പോർട്ടു ചെയ്‌തത്‌. കഴിഞ്ഞ ഏതാനും സീസണുകളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന താരമായിരുന്നു ജോവോ കാൻസലോ. എന്നാൽ ലോകകപ്പിന് ശേഷം മാഞ്ചസ്റ്റർ സിറ്റിയിൽ താരത്തിന് […]

“തൊണ്ണൂറു മിനുട്ടും നിർത്താതെ ഓടും, അതുപോലൊരു താരം എന്റെ ടീമിലുണ്ടായിരുന്നെങ്കിൽ”- ബ്ലാസ്റ്റേഴ്‌സ് താരത്തെ പ്രശംസിച്ച് നോർത്ത്ഈസ്റ്റ് യുണൈറ്റഡ് പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മികച്ച വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്. കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ ജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. മുന്നേറ്റനിര താരമായ ഡയമന്റക്കൊസ് മത്സരത്തിലെ രണ്ടു ഗോളുകളും നേടി ഈ സീസണിൽ തന്റെ മിന്നുന്ന ഫോം തുടർന്നതിനു പുറമെ ബ്ലാസ്റ്റേഴ്‌സ് നിരവധി അവസരങ്ങളും ഉണ്ടാക്കിയെടുത്തിരുന്നു. എന്നാൽ അവയൊന്നും കൃത്യമായി ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നത് കൊമ്പന്മാർക്ക് തിരിച്ചടി നൽകി. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടു ഗോളുകൾ നേടി ഈ സീസണിലെ […]

“മികച്ചൊരു തലമുറ വരുന്നുണ്ട്, അർജന്റീന ഇനിയും കിരീടങ്ങൾ നേടും”- ദേശീയ ടീമിനെ വിമർശിച്ച സ്ലാട്ടന് മറുപടി

ഏതാനും ദിവസങ്ങൾക്കു മുൻപ് സ്വീഡിഷ് ഇതിഹാസതാരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ലോകകപ്പ് വിജയം നേടിയ അർജന്റീന ടീമിനെതിരെ രൂക്ഷമായ വിമർശനങ്ങൾ നടത്തുകയുണ്ടായി. ലോകകപ്പ് ഫൈനൽ വിജയത്തിനു ശേഷം അർജന്റീന താരങ്ങൾ മര്യാദ വിട്ടു പെരുമാറിയെന്നും അവർ ഇനിയൊരു കിരീടവും നേടില്ലെന്നും സ്ലാട്ടൻ പറഞ്ഞിരുന്നു. അർജന്റീന ടീമിൽ നായകനായ ലയണൽ മെസി മാത്രമേ ഓർമിക്കപ്പെടൂവെന്നും എസി മിലാൻ താരം അഭിപ്രായപ്പെട്ടിരുന്നു. സ്ലാട്ടൻറെ വാക്കുകൾക്കെതിരെ രൂക്ഷമായ വിമർശം ഉണ്ടായിരുന്നു. മുൻ അർജന്റീന താരമായ അഗ്യൂറോയാണ് താരത്തിനെതിരെ ആദ്യം പ്രതികരിച്ചത്. അതിനു പിന്നാലെ […]

റൊണാൾഡോ സൗദിയിൽ തന്നെ തുടരില്ല, യൂറോപ്പിലേക്ക് തിരിച്ചെത്തും

സൗദി അറേബ്യയിലേക്കുള്ള റൊണാൾഡോയുടെ ട്രാൻസ്‌ഫർ ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ഒന്നായിരുന്നു. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് സ്കോററായിരുന്ന താരമാണ് ഈ സീസണിൽ അത്രയൊന്നും അറിയപ്പെടാത്ത സൗദി ക്ലബ്ബിലേക്ക് ചേക്കേറിയത്. ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബുകളിൽ നിന്നും ഓഫർ വരാത്തതിനെ തുടർന്നാണ് റൊണാൾഡോ ഫുട്ബോൾ ലോകത്ത് തന്നെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന താരമായി സൗദിയിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. സൗദി ക്ലബിലെത്തിയതിനു ശേഷം റൊണാൾഡോ പറഞ്ഞത് യൂറോപ്പിൽ എല്ലാ റെക്കോർഡുകളും താൻ തകർത്തു കഴിഞ്ഞു, ഇനി സൗദി […]