സുവർണാവസരം നഷ്‌ടമാക്കി, ലോകകപ്പിനു ശേഷമുള്ള ഏറ്റവും മോശം പ്രകടനം; മെസിയെ ട്രോളി ആരാധകർ
ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് നടത്തിയതിനു ശേഷം ക്ലബ്ബിലേക്ക് തിരിച്ചെത്തിയ ലയണൽ മെസി ഫോം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നു. പിഎസ്‌ജിയിൽ തിരിച്ചു വന്നതിനു ശേഷം മൂന്നു മത്സരങ്ങൾ കളിച്ച താരം ഒരു ഗോൾ മാത്രമാണ് നേടിയിട്ടുള്ളത്. ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ റീംസിനെതിരെ വളരെ മോശം പ്രകടനമാണ് മെസി നടത്തിയത്. മത്സരത്തിൽ തൊണ്ണൂറു മിനുട്ടും കളിച്ച ലയണൽ മെസി ഒരു ഷോട്ട് പോലും ഉതിർത്തില്ല. നാല് ഡ്രിബിളുകൾക്ക് ശ്രമിച്ച […]