ബ്രസീലിന്റെ ആധിപത്യം, അർജന്റീന വീണു; രാജി പ്രഖ്യാപിച്ച് ഹാവിയർ മഷെറാനോ

സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ നടന്ന നിർണായക മത്സരത്തിൽ കൊളംബിയയോട് തോറ്റതോടെ അർജന്റീന ടൂർണമെന്റിൽ നിന്നും പുറത്തായി. കളിച്ച നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും തോൽവി വഴങ്ങിയാണ് അർജന്റീന അഞ്ചു ടീമുകളുള്ള ഗ്രൂപ്പിൽ നാലാം സ്ഥാനക്കാരായി ടൂർണമെന്റിൽ നിന്നും പുറത്തു പോയത്. നാളിൽ മൂന്നു മത്സരങ്ങളും വിജയിച്ച ബ്രസീൽ ഒന്നാം സ്ഥാനക്കാരായും കൊളംബിയ രണ്ടാം സ്ഥാനക്കാരായും സെമിയിൽ കടന്നു. ടൂർണമെന്റിൽ പെറുവിനെതിരായ മത്സരം മാത്രമാണ് അർജന്റീനക്ക് വിജയിക്കാൻ കഴിഞ്ഞത്. ബാക്കിയെല്ലാ മത്സരങ്ങളിലും അവർ തോൽവി വഴങ്ങി. ബ്രസീലുമായി […]

ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചതെന്ന് ഗ്വാർഡിയോള, ആഴ്‌സണലിനു മുന്നോട്ടുള്ള പാത എളുപ്പമാകില്ലെന്നു മുന്നറിയിപ്പുമായി മാഞ്ചസ്റ്റർ സിറ്റി

ഫുട്ബോൾ ആരാധകർ ഉറ്റുനോക്കിയ പോരാട്ടമായിരുന്നു മാഞ്ചസ്റ്റർ സിറ്റിയും ആഴ്‌സണലും തമ്മിലുള്ള എഫ്എ കപ്പ് മത്സരം. നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സനലിനെ തടുക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിയുമോയെന്നത് അറിയാനുള്ള അവസരം കൂടിയായിരുന്നു എന്നതാണ് ഈ മത്സരത്തിന് പ്രാധാന്യമുണ്ടാകാൻ കാരണം. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കുകയും ചെയ്‌തു. മാഞ്ചസ്റ്റർ സിറ്റിയെ സ്വതസിദ്ധമായ പാസിംഗ് ഗെയിം നടത്താൻ അനുവദിക്കാതെ ആഴ്‌സണൽ പിടിച്ചു കെട്ടാൻ ശ്രമിച്ചെങ്കിലും മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനുട്ടിൽ ഗ്വാർഡിയോളയുടെ […]

മെസിയെ തിരിച്ചെത്തിക്കാനുള്ള പദ്ധതിയോ, അപ്രതീക്ഷിത നീക്കത്തിനൊരുങ്ങി ബാഴ്‌സലോണ

തീർത്തും അപ്രതീക്ഷിതമായാണ് ലയണൽ മെസിക്ക് ബാഴ്‌സലോണ വിടേണ്ടി വന്നത്. ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു അതിനു കാരണം. മെസിയെ മാത്രമല്ല, മറ്റു ചില താരങ്ങളെയും ആ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സക്ക് ഒഴിവാക്കേണ്ടി വന്നിരുന്നു. അതിനു മുൻപത്തെ തവണ ക്ലബ് നേതൃത്വത്തിലിരുന്നവരുടെ തെറ്റായ നയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചത്. അതിൽ നിന്നും ബാഴ്‌സലോണ ഇപ്പോഴും മുക്തമായിട്ടുമില്ല. കഴിഞ്ഞ സമ്മറിൽ ബാഴ്‌സലോണ നിരവധി സൈനിംഗുകൾ നടത്തിയിരുന്നു. ക്ലബിന്റെ പല ആസ്‌തികളുടെയും ഒരു ഭാഗം നിശ്ചിതകാലത്തേക് വിൽപ്പന നടത്തി അതിൽ നിന്നും ലഭിച്ച […]

അൽ നസ്റിന്റെ തോൽവിക്ക് റൊണാൾഡോയും കാരണമായി, സൂപ്പർതാരത്തെ വിമർശിച്ച് മാനേജർ

സൗദി അറേബ്യയിലേക്ക് ചേക്കേറിയ റൊണാൾഡോ അനായാസം ഗോളുകൾ അടിച്ചു കൂട്ടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അത്ര മികച്ച തുടക്കമല്ല താരത്തിന് തന്റെ ക്ലബായ അൽ നസ്റിൽ ലഭിച്ചിരിക്കുന്നത്. പിഎസ്‌ജിക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ രണ്ടു ഗോളുകൾ നേടി മികച്ച പ്രകടനം നടത്തിയെങ്കിലും അതിനു ശേഷം നടന്ന രണ്ടു മത്സരങ്ങളിലും റൊണാൾഡോ ഗോൾ നേടിയിട്ടില്ല, ഈ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം നടത്താനും താരത്തിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം അൽ ഇത്തിഹാദിനെതിരെ നടന്ന സൗദി സൂപ്പർകപ്പ് മത്സരത്തിലും റൊണാൾഡോക്ക് ടീമിനെ രക്ഷിക്കാൻ […]

“മെസി ലോകകപ്പ് നേടിയതിൽ നിങ്ങൾ വേദനിക്കുന്നു, സ്വന്തം രാജ്യത്തെക്കുറിച്ച് ആശങ്കപ്പെടൂ”- സ്ലാട്ടനോട് അഗ്യൂറോ

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയെങ്കിലും ടീം അത് ആഘോഷിച്ച രീതിയിൽ സ്വീഡിഷ് ഇതിഹാസമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഒട്ടും തൃപ്‌തനല്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രതികരണം വ്യക്തമാക്കുന്നു. കിരീടം നേടിയതിൽ ലയണൽ മെസി എക്കാലവും ഓർമിക്കപ്പെടുമെങ്കിലും അർജന്റീനയിലെ മറ്റു താരങ്ങൾ യാതൊരു തരത്തിലും ഓർമിക്കപ്പെടില്ലെന്നാണ് സ്ലാട്ടൻ പറഞ്ഞത്. അതിനു പുറമെ ഇനിയൊരു കിരീടം അർജന്റീന നേടില്ലെന്ന കടുത്ത പരാമർശവും താരം നടത്തി. ലോകകപ്പ് ഫൈനലിന് ശേഷം അർജന്റീന താരങ്ങൾ നടത്തിയ പ്രകോപനകരമായ ആഘോഷവും മത്സരത്തിൽ ഹാട്രിക്ക് […]

ഞങ്ങൾക്ക് ചുവപ്പുകാർഡെങ്കിൽ റയലും അതർഹിച്ചിരുന്നു, റഫറി അനീതി കാണിച്ചുവെന്ന് ഒബ്ലാക്കും ഡി പോളും

കോപ്പ ഡെൽ റേയിൽ ഇന്നലെ നടന്ന മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിനോട് തോൽവി വഴങ്ങിയതിനു പിന്നാലെ റഫറിയിങ്ങിനെതിരെ വിമർശനവുമായി അത്ലറ്റികോ മാഡ്രിഡ് താരങ്ങൾ. അൽവാരോ മൊറാട്ടയിലൂടെ അത്ലറ്റികോ മാഡ്രിഡ് മുന്നിലെത്തിയ മത്സരത്തിൽ റയൽ മാഡ്രിഡ് റോഡ്രിഗോയിലൂടെ തിരിച്ചടിച്ചതിനെ തുടർന്ന് എക്‌സ്ട്രാ ടൈമിലേക്ക് പോവുകയായിരുന്നു. അധിക സമയത്ത് സാവിച്ച് ചുവപ്പുകാർഡ് കണ്ടു പുറത്തായതാണ് മത്സരത്തിൽ നിർണായകമായത്. രണ്ടു മിനുറ്റിനിടെ രണ്ടു മഞ്ഞക്കാർഡുകൾ വാങ്ങിയാണ് സാവിച്ച് പുറത്തു പോയത്. ഇതോടെ മത്സരത്തിൽ റയൽ മാഡ്രിഡിന് പൂർണമായ ആധിപത്യം ലഭിച്ചു. കരിം […]

രണ്ടാം മത്സരത്തിലും ഗോളില്ല, ആരാധകരാൽ അപമാനിക്കപ്പെട്ട് റൊണാൾഡോ

യൂറോപ്യൻ ഫുട്ബോളിൽ നിന്നും റൊണാൾഡോ സൗദി അറേബ്യൻ ലീഗിലേക്ക് ചേക്കേറിയ റൊണാൾഡോ താളം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നു. സൗദിയിലെ താരത്തിന്റെ ആദ്യത്തെ മത്സരം പിഎസ്‌ജിക്കെതിരെ നടന്ന സൗഹൃദ മത്സരമായിരുന്നു. അതിൽ രണ്ടു ഗോളുകൾ നേടിയെങ്കിലും അതിനു ശേഷം നടന്ന പ്രധാന മത്സരങ്ങളിൽ രണ്ടിലും ഗോൾ കണ്ടെത്താനാവാതെ പതറുന്ന പോർച്ചുഗൽ സൂപ്പർതാരം. ഇന്നലെ റൊണാൾഡോയുടെ ക്ലബായ അൽ നസ്‌റും അൽ ഇത്തിഹാദും തമ്മിൽ നടന്ന സൗദി സൂപ്പർകപ്പ് മത്സരത്തിൽ റൊണാൾഡോ ഗോൾ കണ്ടെത്തിയില്ലെന്നു മാത്രമല്ല, താരത്തിന്റെ ക്ലബ് തോൽവി […]

ആ നിമിഷമാണ് അർജന്റീനക്ക് ലോകകപ്പ് നേടിക്കൊടുത്തത്, ഫൈനലിലെ ഹീറോ ഏഞ്ചൽ ഡി മരിയ പറയുന്നു

ഖത്തർ ലോകകപ്പിൽ അതുവരെ നടന്ന ഒരു മത്സരത്തിലും ഗോൾ നേടിയില്ലെങ്കിലും ഫൈനലിൽ ഏഞ്ചൽ ഡി മരിയയായിരുന്നു താരം. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമായ ഫ്രാൻസിന്റെ പദ്ധതികളെ പൊളിക്കാൻ അർജന്റീന ഇറക്കിയ ടീമിൽ ഏറ്റവും നിർണായകമായത് ഏഞ്ചൽ ഡി മരിയയുടെ പൊസിഷനില് മാറ്റമായിരുന്നു. തന്റെ ജോലി ഭംഗിയായി ചെയ്‌ത ഡി മരിയ ഒരു ഗോൾ നേടുകയും ഒരു പെനാൽറ്റി അർജന്റീനക്ക് നേടിക്കൊടുക്കുകയും ചെയ്‌തു. ഏഞ്ചൽ ഡി മരിയയെ പിൻവലിക്കുന്നത് വരെ അർജന്റീന ഫ്രാൻസിനു മേൽ പൂർണമായും ആധിപത്യം സ്ഥാപിച്ചിരുന്നു. […]

ബ്രസീലിനായി ഗോളടിച്ചു കൂട്ടുന്ന യുവതാരം ബാഴ്‌സലോണയിലേക്ക്

ബ്രസീലിയൻ ക്ലബായ അത്ലറ്റികോ പരാനെന്സിന്റെ യുവതാരമായ വിക്റ്റർ റോക്യൂവിനെ ബാഴ്‌സലോണ സ്വന്തമാക്കാനൊരുങ്ങുന്നു. പതിനേഴുകാരനായ താരം 2022 കോപ്പ ലിബർട്ടഡോസ് ഫൈനലിൽ ടീമിനെ എത്തിക്കാൻ സഹായിച്ചെങ്കിലും ഫൈനലിൽ ഫ്‌ളമങ്ങോയോട് തോൽവി വഴങ്ങിയിരുന്നു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സൗത്ത് അമേരിക്കൻ അണ്ടർ 20 ടൂർണമെന്റിൽ ബ്രസീലിനായി ഗോളുകൾ അടിച്ചു കൂട്ടുന്നതിനിടയാണ് താരത്തിനായി ബാഴ്‌സലോണ രംഗത്തു വന്നിരിക്കുന്നത്. ക്ലബിനായി നടത്തിയ മികച്ച പ്രകടനമാണ് ബ്രസീലിന്റെ അണ്ടർ 20 ടീമിലേക്ക് വിളി വരാൻ താരത്തെ സഹായിച്ചത്. ടൂർണമെന്റിൽ ഇതുവരെ മൂന്നു ഗോളുകൾ താരം […]

ബ്രസീൽ ടീം പരിശീലകനാകുമോ, ഒരു കാര്യത്തിൽ ഉറപ്പു നൽകി കാർലോ ആൻസലോട്ടി

ഖത്തർ ലോകകപ്പിൽ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങി പുറത്തു പോയതോടെ പരിശീലകനായ ടിറ്റെ ടീമിൽ നിന്നും സ്ഥാനമൊഴിഞ്ഞിരുന്നു. ആറു വർഷത്തോളം ബ്രസീൽ ടീമിന്റെ മാനേജരായിരുന്ന അദ്ദേഹത്തിന് ഇതുവരെ ലഭിച്ചതിലെ ഏറ്റവും കരുത്തുറ്റ സ്‌ക്വാഡാണ് ലോകകപ്പിനായി ലഭിച്ചത്. ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവുമധികം സാധ്യതയുണ്ടായിരുന്ന ടീമായ ബ്രസീൽ ക്വാർട്ടറിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയതോടെ അദ്ദേഹം സ്ഥാനമൊഴിഞ്ഞു.’ ടിറ്റെക്ക് പകരക്കാരനെ കണ്ടെത്താൻ ബ്രസീൽ ശ്രമങ്ങൾ തുടർന്നു വരികയാണ്. ബ്രസീലിൽ നിന്നുള്ള പരിശീലകർക്ക് പകരം യൂറോപ്പിൽ നിന്നുള്ള മികച്ച മാനേജർമാരെയാണ് […]