“എനിക്കവനിൽ വളരെയധികം വിശ്വാസമുണ്ട്”- ബാഴ്‌സയുടെ വിജയത്തിൽ താരമായ ഡെംബലയെ പ്രശംസിച്ച് സാവി
മികച്ച ഫോമിൽ കളിക്കുന്ന റയൽ സോസിഡാഡിന്റെ വെല്ലുവിളിയെ മറികടന്ന് ബാഴ്‌സലോണ കോപ്പ ഡെൽ റേ സെമി ഫൈനലിലേക്ക് മുന്നേറിയപ്പോൾ ടീമിനു വേണ്ടി താരമായത് ഫ്രഞ്ച് മുന്നേറ്റനിരതാരമായ ഒസ്മാനെ ഡെംബലെ ആയിരുന്നു. എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സലോണ വിജയം നേടിയ മത്സരത്തിൽ ടീമിനായി ഗോൾ നേടിയതു മാത്രമല്ല, ബാഴ്‌സലോണയുടെ മുഴുവൻ ആക്രമണവും താരത്തിലൂടെയാണ് മുന്നോട്ടു പോയിരുന്നത്. നാൽപതാം മിനുട്ടിൽ ബ്രെയ്‌സ് മെൻഡസ് ചുവപ്പുകാർഡ് നേടി പുറത്തു പോയതിനെ തുടർന്ന് റയൽ സോസിഡാഡ് പത്ത് പേരുമായി കളിക്കേണ്ടി വന്ന മത്സരത്തിൽ […]