ക്രിക്കറ്റ് ജ്വരമുള്ള നാട്ടിൽ ഐഎസ്എൽ ക്ലബുകളെയും മറികടന്ന ആരാധകക്കരുത്ത്, അർഹിച്ച പുരസ്‌കാരം സ്വന്തമാക്കി മഞ്ഞപ്പട
ഇന്ത്യയിൽ വേരോട്ടമുള്ള കായിക ഇനങ്ങളിൽ ക്രിക്കറ്റ് ബഹുദൂരം മുന്നിലാണ്. ക്രിക്കറ്റിനോടുള്ള ഈ പ്രേമം കൊണ്ടു തന്നെ ഭൂരിഭാഗം രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഫുട്ബോളിനു വളർച്ച കുറവാണ്. എന്നാൽ കേരളത്തിൽ അതല്ല സ്ഥിതിയെന്നു പലർക്കും അറിയാവുന്ന കാര്യമാണ്. ക്രിക്കറ്റിനുള്ളത് പോലെത്തന്നെ കേരളത്തിൽ ഫുട്ബോളിനും വേരോട്ടമുണ്ട്. അതിന്റെ തെളിവാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനു ലഭിക്കുന്ന പിന്തുണ. നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഫാൻബേസ് ഏതാണെന്നു ചോദിച്ചാൽ സംശയമില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ എന്ന് പറയാം. 🚨| OFFICIAL: MANJAPPADA RECIEVED […]